യാഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് കെഡിഎഫ് കളക്ഷന്‍ റെക്കോഡിലേക്ക്. കന്നഡസിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ചിത്രം 200 കോടി ക്ലബിലെത്തുന്നതും വിജയ ജൈത്രയാത്ര തുടരുന്നതും. തെന്നിന്ത്യ ഇളക്കി മറിച്ച ചിത്രം കോളാറിലെ സ്വര്‍ണ്ണഖനിയുടെ കഥ പറയുന്നതാണ്
ചിത്രം മൂന്നാം വാരം പിന്നിട്ടിട്ടും നിറഞ്ഞ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അഞ്ച് ഭാഷാ പതിപ്പുകളില്‍ നിന്നുമായി റിലീസ് ദിനത്തില്‍ 18.1 കോടി നേടിയ ചിത്രത്തിന്റെ ആദ്യ അഞ്ച് ദിനങ്ങളിലെ ആഗോള ബോക്‌സ്ഓഫീസ് കളക്ഷന്‍ പുറത്തെത്തിയിട്ടുണ്ട്. ആദ്യ അഞ്ച് ദിനങ്ങളില്‍ 100 കോടി ക്ലബ്ബില്‍ എത്തിയിട്ടുണ്ട് ചിത്രം.
കന്നഡ ഒറിജിനല്‍ പതിപ്പിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം പതിപ്പുകളും ഒരുമിച്ചാണ് തീയേറ്ററുകളിലെത്തിയത്. 62 കോടിയാണ് ചിത്രം ആദ്യ അഞ്ച് ദിനങ്ങളില്‍ കര്‍ണാടകയില്‍ നിന്ന് നേടിയത്. ആന്ധ്രയിലും തെലിങ്കാനയില്‍ നിന്നുമായി 7.3 കോടി, തമിഴ്‌നാട്ടില്‍ നിന്ന് 4.5 കോടി, വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 5 കോടി, ഒപ്പം കേരളത്തില്‍ നിന്ന് രണ്ട് കോടിയും.
ഹിന്ദി ബെല്‍റ്റുകളിലും അതിശയിപ്പിക്കുന്ന നേട്ടമാണ് കെജിഎഫ് സ്വന്തമാക്കിയതെന്ന് നിരീക്ഷകര്‍ പറയുന്നു.ഒരു കന്നഡചിത്രത്തിന് ഇതുവരെ ലഭിക്കാത്തത്ര സ്വീകാര്യതയാണ് കെജിഎഫ് സ്വന്തമാക്കിയിരിക്കുന്നത്. പ്രശാന്ത് നീല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം 50 കോടി മുതല്‍മുടക്കിലാണ് നിര്‍മിച്ചത്.