ഭാര്യ അബ്ബയുടെ പിറന്നാള്‍ ആഘോമാക്കി നടന്‍ ജോജു ജോര്‍ജ്ജു; ചിത്രങ്ങള്‍ പങ്കുവച്ച് താരം

Malayalilife
ഭാര്യ അബ്ബയുടെ പിറന്നാള്‍ ആഘോമാക്കി നടന്‍ ജോജു ജോര്‍ജ്ജു; ചിത്രങ്ങള്‍ പങ്കുവച്ച് താരം

ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് എത്തി പിന്നീട് വില്ലനായും സഹനടനായും നായകനായും ഒക്കെ തിളങ്ങിയ ആളാണ് ജോജു ജോര്‍ജ്ജ്. ജോസ്ഫ്, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളില ിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വര്‍ഷങ്ങളായി സിനിമാമേഖലയില്‍ നിന്നുളള പരിശ്രമമാണ് താരത്തെ ഇന്ന് ഈ നിലയില്‍ എത്തിച്ചത്. ഏത് വേഷവും അതിമനോഹരമായി തന്നെ ഇണങ്ങുമെന്ന് താരം തെളിയിച്ചുകഴിഞ്ഞു. താരത്തിന്റെ മകള്‍ പാത്തുവും മിടുക്കിയാണ്. മനോഹരമായി പാടുന്ന പാത്തുവിന്റെ വീഡിയോകള്‍ മുന്‍പ് വൈറലായിട്ടുണ്ട്. 

കുടുംബത്തോട് വളരെയേറെ അടുപ്പമുളള താരം ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം സമയം ചിലവഴിക്കാന്‍ ശ്രമിക്കാറുണ്ട്. 
ഭാര്യയുടെ ജന്‍മദിനം ആഘോഷമാക്കി മലയാളത്തിന്റെ പ്രിയനടന്‍ ജോജു ജോര്‍ജ്. ഭാര്യ അബ്ബയ്ക്കും മക്കളായ സാറ, ഇയാന്‍, ഇവാന്‍ എന്നിവര്‍ക്കുമൊപ്പമുള്ള ആഘോഷത്തിന്റെ ചിത്രങ്ങള്‍ ജോജു ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു. Happy Birthday Bharyeee...എന്നാണ് ചിത്രങ്ങള്‍ക്കും ഭാര്യയ്‌ക്കൊപ്പമുള്ള വിഡിയോയ്ക്കുമൊപ്പം താരം കുറിച്ചിരിക്കുന്നത്. മക്കളും അമ്മയ്ക്കായ് സര്‍പ്രൈസ് ഒരുക്കിയിരുന്നു.

''എന്റെ ലൈഫ് സ്‌റ്റൈല്‍ മാറ്റിയതും എന്നെ ഡിസൈന്‍ ചെയ്തതും അബ്ബയാണെന്നും. ഭാര്യ എനിക്കായി ഒരുക്കി വച്ചിട്ടുള്ള മനോഹരമായ കുടുംബാന്തരീക്ഷമാണ് തന്റെ വിജയമെന്നും മുന്‍പ് താരം പറഞ്ഞിട്ടുണ്ട്. ഏറ്റവും സുരക്ഷിതനാണെന്നു തോന്നുന്നതും വീട്ടിലെത്തുമ്പോഴാണ്. ഭയങ്കരമായി മൂഡ് സ്വിങ്‌സ് ഉള്ള ആളാണ് ഞാന്‍. അതു കൃത്യമായി മനസ്സിലാക്കി മുന്നോട്ടു കൊണ്ടു പോകുന്നത് അവളാണ്. മാനസ്സികമായി അബ്ബയെ ഡിപ്പന്‍ഡ് ചെയ്യാതെ തനിക്കു ജീവിക്കാനാകില്ലെന്നും താരം പറഞ്ഞിരുന്നു. താരങ്ങളുള്‍പ്പെടെ നിരവധി പേരാണ് പോസ്റ്റില്‍ ആശംസ പങ്കുവച്ച് എത്തിയിരിക്കുന്നത്.
 

Read more topics: # joju george,# celebrates his,# wifes birthday
joju george celebrates his wifes birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES