Latest News

ഹാപ്പി ബര്‍ത്ത്‌ഡേ സൂപ്പര്‍സ്റ്റാര്‍; ജോജുവിന് പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കി കുടുംബം

Malayalilife
 ഹാപ്പി ബര്‍ത്ത്‌ഡേ സൂപ്പര്‍സ്റ്റാര്‍; ജോജുവിന് പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കി കുടുംബം

ജൂണ്‍, ജോസ്ഫ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ ഏറ്റെടുത്ത നായകനാണ് ജോജു ജോസഫ്. വര്‍ഷങ്ങളായി സിനിമയില്‍ എത്തിയ താരം വളരെയേറെ പ്രയത്‌നങ്ങള്‍ക്കൊടുവിലാണ് സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്തത്. സഹനടനായും വില്ലനായും നായകനായും വളര്‍ന്നു. 1995ല്‍ മഴവില്‍ കൂടാരം സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അദ്ദേഹം 2018ല്‍ ജോസഫ് എന്ന ചിത്രത്തിലാണ് നായകനായി അഭിനയിച്ചത്.

ഇന്നാണ് താരത്തിന്റ െ43 ാം പിറന്നാള്‍. ജോജ ുവിന്റെ പിറന്നാള്‍ ആഘോഷമാക്കുകയാണ് കുടുംബം. കുടുംബത്തോടൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ജോജുവിന്റെ ഹിറ്റ് ചിത്രമായ ജോസഫിലെ ചിത്രം ആലേഖനം ചെയ്ത കേക്കും മക്കള്‍ തയാറാക്കിയ ആശംസാ കാര്‍ഡുകളും ഒക്കെയായി ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

ഹാപ്പി ബര്‍ത്ത് ഡേ അവര്‍ സൂപ്പര്‍ സ്റ്റാര്‍, ഹാപ്പി ബര്‍ത്ത് ഡേ അപ്പ എന്നിങ്ങനെയുള്ള ആശംസാ കാര്‍ഡുകളാണ് മക്കളായ അപ്പു, പാത്തു, പപ്പു എന്നിവരും ഭാര്യ ആബ്ബയും ചേര്‍ന്നും ഒരുക്കിയിരിക്കുന്നത്. സിനിമാ താരങ്ങളും സഹപ്രവര്‍ത്തകരും, ആരാധകരുമെല്ലാം ജോജുവിന് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

 ഹലാല്‍ ലൗ സ്റ്റോറി ആണ് ജോജുവിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമ. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ നായാട്ട് സിനിമയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ജഗമേതന്തിരം, മാലിക്, ചുരുളി, തുറമുഖം തുടങ്ങിയവയാണ് ജോജു അഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്ന മറ്റ് ചിത്രങ്ങള്‍.

Read more topics: # joju george,# birthday celebration
joju george birthday celebration

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES