മോഹന്‍ലാല്‍ അവതാരകനായ മലയാള ടെലിവിഷന്‍ മേഖലയിലെ പ്രമുഖ റിയാലിറ്റി 'ബിഗ് ബോസ്' അടുത്ത സീസണ്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ആഴ്ചകള്‍ക്കു മുന്‍പ് തന്നെ പുതിയ സീസണില്‍ ആരെല്ലാമെന്ന കാര്യം സോഷ്യല്‍ മീഡിയയില്‍ ചൂടുള്ള ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു. പലരും വരുമെന്നും വരില്ലെന്നും അനുമാനമുണ്ട്. നടി ബീന ആന്റണിയുടെ പേരും ഉയര്‍ന്നു കേട്ടിരുന്നു
തുടക്കത്തില്‍ ബീനയുടെ പേര് മാത്രമാണ് പ്രതീക്ഷിച്ചിരുന്നതെങ്കില്‍, ഇപ്പോള്‍ അവരുടെ ഭര്‍ത്താവും നടനുമായ മനോജ് കുമാറിന്റെ പേരും പരിഗണനാപ്പട്ടികയില്‍ ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അതിന് കാരണമായി മാറിയതും മനോജ് തന്നെയാണ്. ഇപ്പോഴിതാ അക്കാര്യത്തില്‍ ബീന നേരിട്ട് മറുപടി നല്‍കിയിരിക്കുകയാണ്. 'ഞാന്‍ ഷോയുടെ ഭാഗമല്ല. എനിക്ക് അതുസംബന്ധിച്ച ഫോണ്‍ കോളുകളും ലഭിച്ചിട്ടില്ല. മുന്‍ സീസണുകള്‍ ഒന്നിലേക്ക് ക്ഷണം വന്നിരുന്നു എങ്കിലും, പുതിയ സീസണെ കുറിച്ച് യാതൊരു വിവരവുമില്ലെന്നും ബീന വ്യക്തമാക്കി. '
ഞാന്‍ ഷോയുടെ ഏറ്റവും വലിയ ഫാനാണ്. എന്റെ കുടുംബം സ്ഥിരമായി പരിപാടി കാണാറുണ്ട്. ഞാന്‍ എന്തിന് ഈ ഷോ നേരിട്ട് അറിയണം? ശാരീരികാധ്വാനം വേണ്ടിവരുന്ന ടാസ്‌കുകളെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടെന്നും ബീന വിശദീകരിച്ചു.
എന്നാല്‍ മനോജ് കുമാറിന്റെ പേര് എവിടെയും കേട്ടിരുന്നില്ല എങ്കിലും, മനോജിന്റെ ഒരു പോസ്റ്റ് ഇക്കാര്യത്തില്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുകയാണ്. ബിഗ് ബോസ് മലയാളം പുതിയ സീസണിന്റെ 'ഭ്രമയുഗം' റീല്‍സ് പോസ്റ്റ് ചെയ്താണ് മനോജ് പ്രതീക്ഷ നല്‍കുന്നത്. ബിഗ് ബോസ് സീസണ്‍ 6 ഒരു ഭ്രമയുഗമാ... കലിയുഗത്തിന്റെ ഒരു...' എന്ന് ക്യാപ്ഷന്‍ നല്‍കി കുടമന്‍ പോറ്റിയുടെ ഡയലോഗിന് സമാനമായി മനോജ് കുമാര്‍ ബിഗ് ബോസ് വേര്‍ഷന്‍ അവതരിപ്പിച്ചു. അപ്പൊ ചേട്ടനായിരിക്കും ബിഗ് ബോസ് കണ്‍ടെസ്റ്റന്റ് എന്ന് ഒരാള്‍ ചോദിച്ചിട്ടുണ്ട്. മനോജ് കുമാര്‍ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം റീല്‍സ്. മാര്‍ച്ച് 10ന് ആദ്യ എപ്പിസോഡ് പ്രക്ഷേപണം ചെയ്യുന്നത് വരെ മനോജ് കുമാര്‍ മത്സരാര്‍ഥിയാണോ എന്ന കാര്യം അറിയാന്‍ കാത്തിരിക്കേണ്ടി വരും