Latest News

ഫെറാറിക്ക് പിന്നാലെ പോര്‍ഷയും സ്വന്തം; 4 കോടി രൂപ വിലമതിക്കുന്ന സ്‌പോര്‍ടസ് കാറിന് മുകളില്‍ മാസായി തല അജിത്ത്;പോസ്റ്റുമായി ശാലിനി

Malayalilife
topbanner
 ഫെറാറിക്ക് പിന്നാലെ പോര്‍ഷയും സ്വന്തം; 4 കോടി രൂപ വിലമതിക്കുന്ന സ്‌പോര്‍ടസ് കാറിന് മുകളില്‍ മാസായി തല അജിത്ത്;പോസ്റ്റുമായി ശാലിനി

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരജോഡികളാണ് ശാലിനിയും അജിത്തും. ബൈക്ക് കാര്‍ റേസിംഗിനോടുമുള്ള അഭിനിവേശത്തിന് പേരുകേട്ട നടന്‍ കൂടിയാണ് അജിത്.അടുത്തിടെയാണ് താരം ഫെരാരി വാങ്ങിയത് . ഇപ്പോഴിതാ പിന്നാലെ 4 കോടി രൂപ വിലമതിക്കുന്ന പോര്‍ഷെ GT3 സ്വന്തം ആക്കി യിരിക്കുകയാണ് അദ്ദേഹം

അജിത്തിന്റെ പുതിയ വിശേഷം പങ്കിട്ടത് ശാലിനിയാണ്. പുതിയ പോര്‍ഷെ GT3 RS വാങ്ങി കാറിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് ശാലിനി പങ്കുവെച്ചത്.
അദ്ദേഹത്തിന് കാറുണ്ട്, ഒരു സ്‌റ്റൈലുണ്ട്, എന്റെ ഹൃദയവുമുണ്ട്...' എന്ന ക്യാപ്ഷന്‍ നല്‍കിയാണ് അജിത് കാറിന്റെ ഉള്ളില്‍ നില്‍ക്കുന്ന ചിത്രം ശാലിനി പങ്കിട്ടിരിക്കുന്നത്. 

വെള്ള ഷര്‍ട്ടും ഒരു ജോടി നീല കാര്‍ഗോ പാന്റും ധരിച്ച് കാറിന്റെ മുകള്‍ ജനാലയില്‍ കൂടി എഴുന്നേറ്റു നില്‍ക്കുന്ന ചിത്രം പോര്‍ഷെ ഷോ റൂമില്‍ വച്ചുള്ളതാണ്. 

വര്‍ക്ക് ഫ്രണ്ടില്‍, മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിട മുയാര്‍ച്ചിയുടെ ഷൂട്ടിംഗ് അജിത് പൂര്‍ത്തിയാക്കി. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സംവിധായകന്‍ ആദിക് രവിചന്ദ്രനൊപ്പം തന്റെ വരാനിരിക്കുന്ന ചിത്രമായ ഗുഡ് ബാഡ് അഗ്ലിയുടെ ചിത്രീകരണത്തിലാണ് താരമിപ്പോള്‍. 2025-ലെ പൊങ്കലിന് ചിത്രം ഗ്രാന്‍ഡ് റിലീസാണ്.

Read more topics: # ശാലിനി
ajith kumar buys brand new porsche

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES