മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ക്ക് ഇന്ന് പിറന്നാള്‍ മധുരം. മലയാളത്തിന് പുറമെ തമിഴിലും ഒരേപോലെ തിളങ്ങുന്ന താരത്തിന്റെ 48 ാം പിറന്നാള്‍ ആണ് .ആരാധകരും സഹപ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധിപ്പേര്‍ മഞ്ജുവിന് ആശംസകളുമായി എത്തുന്നുണ്ട്. ഇപ്പോഴിതാ, മഞ്ജു വാര്യര്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എംഎല്‍എയും നടനുമായ രമേശ് പിഷാരടി പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
മഞ്ജുവിനൊപ്പമുളള യാത്രകളിലെ മനോഹരമായ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പിഷാരടി ആശംസ അറിയിച്ചത്. '' ഇന്നലെ ഐഫോണിന് ഒരു അപ്ഡേറ്റ് വന്നു. ഇന്ന് മഞ്ജു വാര്യര്‍ക്കും. എല്ലാ കൊല്ലവും വരുന്ന ചെറിയ അപ്ഡേറ്റുകള്‍ മാത്രം... ക്വാളിറ്റിക്ക് മാത്രം ഒരു മാറ്റവുമില്ല!'' .- പിഷാരടി കുറിച്ചു. പിന്നാലെ നിരവധിപ്പേര്‍ പോസ്റ്റിന് താഴെ മഞ്ജു വാര്യര്‍ക്ക് ആശംസകളുമായി എത്തി.ാേ
1995ല്‍ ' സാക്ഷ്യം' എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ' സല്ലാപം' , ' ഈ പുഴയും കടന്ന്' , ' ആറാം തമ്പുരാന്‍' , ' സമ്മര്‍ ഇന്‍ ബെത്ലഹേം' , ' പ്രണയവര്‍ണ്ണങ്ങള്‍' , ' കന്മദം' തുടങ്ങി നിരവധി ചിത്രങ്ങളില്‍ മഞ്ജു വാര്യര്‍ അഭിനയിച്ചു.
വിവാഹശേഷം സിനിമയില്‍ നിന്നും മാറിനിന്ന ?മഞ്ജു 2014ല്‍ പുറത്തിറങ്ങിയ ' ഹൗ ഓര്‍ഡ് ആര്‍യു' എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി. ഇന്ന് മലയാളത്തിന് പുറമേ തമിഴിലും സജീവമാണ് താരം.