മലയാളികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന ചുരുക്കം ചില നായികമാരില്‍ ഒരാളാണ് നടി ശാലിനി. മലയാളികളുടെ സ്വന്തം ബേബി ശാലിനിയായി എത്തിയ നടിയുടെ വീഡിയോകളും വിശേഷങ്ങളും ഒക്കെ ഇപ്പോഴും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇപ്പോളിതാ ഇന്നലെ മുതല്‍ നടിയുടെ പുതിയ വീഡിയോകള്‍ സോഷ്യലിടത്തില്‍ വൈറലാവുകയാണ്.
ശാലിനി ഏതോ സിനിമയുടെ പ്രമോഷന് വേണ്ടി കൊച്ചിയില്‍ എത്തി എന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും ചെന്നൈയില്‍ നടന്ന പരിപാടിയില്‍ അതിഥിയായി എത്തിയതാണ് താരം. ജിഡിസി ഗ്ലോ കാര്‍ണിവല്‍ 2025ല്‍ സന്ദര്‍ശനം നടത്തിയ ശാലിനിയുടെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
മുടിയൊക്കെ മുറിച്ച് സ്‌റ്റൈലിഷ് ലുക്കിലാണ് ശാലിനി ചടങ്ങിനെത്തിയത്.
റെഡ് സല്‍വാറില്‍ സുന്ദരി ആയിട്ടെത്തിയ നടി കണ്ട്അനിയത്തിപ്രാവിലെ ഞങ്ങളുടെ മിനിയെ ഓര്‍മ വരുന്നു ഈ ലുക്കില്‍ കാണുമ്പോള്‍ എന്നാണ് ആരാധകരുടെ കമന്റ്. വര്‍ഷങ്ങള്‍ കൊണ്ട് വലിയ മാറ്റമൊന്നും വന്നിട്ടില്ല നടിയ്ക്ക് എന്നും ആരാധകര്‍ പറയുന്നു. എബിയെ കാണാന്‍ എന്നാണ് വരുകയെന്ന ചോദ്യവും ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്.
മലയാളി ഫാന്‌സിനോട് യഥാവത് പറയുമോ എന്നാണ് ചോദിക്കുന്നത്. ഹാപ്പി ദീവാലി എന്ന് മാത്രം മറുപടി നല്‍കുന്ന ശാലിനി ആണ് വീഡിയോയില്‍ ഉള്ളത്. ഇംഗ്‌ളീഷിലും തമിഴിലും ആണ് സംസാരം . അതേസമയം പതിനേഴുലക്ഷത്തിന്റെ ആഭരണം കാണുമ്പൊള്‍ ഒരു അതിശയവും കാണിക്കാതെ ഏറ്റവും സിംപിള്‍ ആയി നില്‍ക്കുന്ന ശാലിനിയെ കുറിച്ചും ആരാധകര്‍ വാചാലരായി
അജിത്തുമായുള്ള വിവാഹത്തിനു ശേഷം 2000-ല്‍ ആണ് ശാലിനി അഭിനയം അവസാനിപ്പിക്കുന്നത്. അനൗഷ്‌കയും ആദ്വികുമാണ് മക്കള്‍. മണിരത്‌നം സംവിധാനം ചെയ്ത അലൈപ്പായുതേ എന്ന ചിത്രത്തില്‍ മാധവനോടൊപ്പം നായികാ വേഷമാണ് തെന്നിന്ത്യയില്‍ ശ്രദ്ധനേടിക്കൊടുത്തത്.