അന്തരിച്ച പ്രശസ്ത ഗായിക ആശ ഭോസ്ലെയുടെ ജന്മവാര്‍ഷികദിനത്തില്‍ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് കൊച്ചുമകള്‍ സനായ് ഭോസ്ലെ. നിങ്ങളുടെ ശബ്ദത്തിലൂടെ നിങ്ങള്‍ ഞങ്ങളോടൊപ്പം ജീവിക്കുന്നു എന്നാണ് സനായി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
'ജന്മദിനാശംസകള്‍ ആശായി.. ഈ പ്രത്യേക ജന്മദിനത്തില്‍ നിങ്ങള്‍ അനശ്വരയാണെന്ന് നിങ്ങള്‍ എനിക്ക് കാണിച്ചുതന്നു. നിങ്ങളുടെ ശബ്ദത്തിലൂടെ നിങ്ങള്‍ ഞങ്ങളോടൊപ്പം ജീവിക്കുന്നു. നിങ്ങളുടെ സ്നേഹത്തിലൂടെയും ജ്ഞാനത്തിലൂടെയും നിങ്ങള്‍ എന്നോടൊപ്പം ജീവിക്കുന്നു.. ഈ ഗാനം നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ സമ്മാനമാണ്, എന്നാല്‍ നിങ്ങളുടെ ശബ്ദം കാലത്തിന്റെ അവസാനം വരെ നിലനില്‍ക്കും.. 93-ാം ജന്മദിനാശംസകള്‍, ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു.'
'ഈ ഭാഗത്തെ വരികള്‍ ഞാന്‍ ഇഷ്ടപ്പെടുന്നു, കാരണം എങ്ങനെ ഒരു ദിവയും എക്കാലത്തെയും രാജ്ഞിയുമാകണമെന്ന് നിങ്ങള്‍ എനിക്ക് പഠിപ്പിച്ചുതന്നു. നിങ്ങള്‍ അങ്ങനെയായിരുന്നു, അതുകൊണ്ട് ഞാന്‍ അങ്ങനെയായി.ശരി ബൈ, ഇനി എന്റെ സ്വപ്നങ്ങളില്‍ സംസാരിക്കാം, നിങ്ങളുടെ ജന്മദിനം ആസ്വദിക്കൂ' എന്നായിരുന്നു സനായ്യുടെ വാക്കുകള്‍.
എട്ട് പതിറ്റാണ്ട് നീണ്ട സംഗീതയാത്രയില്‍ വിവിധഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങള്‍ ആശാഭോസ്ലെ ആലപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഹൃദയ, ശ്വാസകോശ അസുഖങ്ങളെ തുടര്‍ന്ന് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രിയ ഗായികയുടെ അന്ത്യം.