ഒമ്പത് വയസുകാരനായ മകന് എഡിഎച്ച്ഡി;സാധാരണ കുട്ടികളേക്കാള്‍ കൂടുതല്‍ അറ്റന്‍ഷന്‍ അവനു കൊടുക്കേണ്ടതുണ്ട്; അവന്റെ അവസ്ഥ തിരിച്ചറിയും മുമ്പ് അത്ര കണ്ട് വളര്‍ച്ചയെ കുറിച്ച് ചിന്തിച്ചിരുന്നില്ല: എന്റെ പ്രയോര്‍ട്ടികള്‍ മാറി; വിനയ് ഫോര്‍ട്ട്

Malayalilife
ഒമ്പത് വയസുകാരനായ മകന് എഡിഎച്ച്ഡി;സാധാരണ കുട്ടികളേക്കാള്‍ കൂടുതല്‍ അറ്റന്‍ഷന്‍ അവനു കൊടുക്കേണ്ടതുണ്ട്; അവന്റെ അവസ്ഥ തിരിച്ചറിയും മുമ്പ് അത്ര കണ്ട് വളര്‍ച്ചയെ കുറിച്ച് ചിന്തിച്ചിരുന്നില്ല: എന്റെ പ്രയോര്‍ട്ടികള്‍ മാറി; വിനയ് ഫോര്‍ട്ട്

തന്റെ ഒമ്പത് വയസുകാരനായ മകന് എഡിഎച്ച്ഡി എന്ന അവസ്ഥയുണ്ടെന്ന് വെളിപ്പെടുത്തി നടന്‍ വിനയ് ഫോര്‍ട്ട്മകന്റെ രോഗനിര്‍ണ്ണയത്തിന് ശേഷമാണ് താന്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ പഠിച്ചു തുടങ്ങിയതെന്നും, അതോടെ സ്വന്തം പ്രയോറിറ്റികള്‍ മാറിയെന്നും വിനയ് പറഞ്ഞു. 

വിനയ് ഫോര്‍ട്ടിന്റെ വാക്കുകള്‍ ഇങ്ങനെ: ''ഞാന്‍ അഭിനയിച്ചില്ലെങ്കിലും സിനിമയ്ക്ക് ഒന്നും സംഭവിക്കില്ല. ഞാന്‍ നാടകം കളിച്ചില്ലെങ്കിലും നാടകത്തിന് ഒന്നും സംഭവിക്കില്ല. എല്ലാത്തരത്തിലും എല്ലാവരും റീപ്ലേസബിള്‍ ആണ്. 


'എന്റെ മകന് ഒമ്പത് വയസായി. അടുത്തിടെ അവന് എഡിഎച്ച്ഡിയുണ്ടെന്ന് കണ്ടെത്തി. അത് തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റികള്‍ മാറി. സാധാരണ കുട്ടികളേക്കാള്‍ കൂടുതല്‍ അറ്റന്‍ഷന്‍ അവനു കൊടുക്കേണ്ടതുണ്ട്. അവന്റെ അവസ്ഥ തിരിച്ചറിയും മുമ്പ് ഞാന്‍ അത്ര കണ്ട് അവന്റെ വളര്‍ച്ചയെ കുറിച്ച് ചിന്തിച്ചിരുന്നില്ല. ഇപ്പോള്‍ എന്റെ ജീവിതത്തിന്റെ പ്രയോറിറ്റി മോന്റെ ഭാവിയാണ്. 

ഞാന്‍ ഒരു പോസ്റ്റ് ഗ്രാജുവേറ്റാണ്. ഈ സ്‌പെക്ട്രത്തിലുള്ള ആളുകളെ കുറിച്ച് ഞാന്‍ മുമ്പ് പഠിച്ചിട്ടില്ല.  എഡിഎച്ച്ഡി, ഓട്ടിസം എന്നിവയെ കുറിച്ച് എനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ദിവസവും ഞാന്‍ അതിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുകയാണ്. മോന്റെ ജീവിതം എങ്ങനെ സാധാരണ പോലെ ആക്കാമെന്നാണ് എന്റെ ലൈഫിന്റെ പര്‍പ്പസ്. ഏറ്റവും നന്നായി അവനെ എജ്യുക്കേറ്റ് ചെയ്യുക. ഏറ്റവും നന്നായി അവനെ ഇന്റിപെന്റന്റാക്കുക. ഹാപ്പിനെസ് നിറഞ്ഞൊരു ലൈഫ് അവന് ഉണ്ടാക്കി കൊടുക്കുക എന്നതാണ് എന്റെ പ്രയോറിറ്റി. 

നമ്മുടെ സമൂഹത്തിന് ഈ അവസ്ഥയെക്കുറിച്ച് ഒട്ടും അറിയില്ല.  എന്റെ ചെറുപ്പകാലത്തും ഇത്തരം അവസ്ഥയിലുള്ള കുട്ടികള്‍ എന്റെ സ്‌കൂളില്‍ ഉണ്ടായിരുന്നു. മടിയന്‍മാരെന്ന് പറഞ്ഞാണ് അന്ന് അവരെ  സമൂഹം ട്രീറ്റ് ചെയ്തിരുന്നത്. ഈ സാഹചര്യം എന്റെ മകന് നേരിടേണ്ടി വരരുത്. ന്യൂറോ ടിപ്പിക്കല്‍ ആയിട്ടുള്ളവര്‍ക്ക് വേണ്ടി ഡിസൈന്‍ ചെയ്ത സമൂഹമാണ് നമ്മുടേത്.  ആ സൊസൈറ്റിയില്‍ നാളെ എന്റെ മകന് എങ്ങനെ ഫംഗ്ഷന്‍ ചെയ്യാന്‍ പറ്റും അതാണ് ഞാന്‍ ആലോചിക്കുന്നത്.  മകനുള്ള പ്രയോറിറ്റി കഴിഞ്ഞിട്ടേ എനിക്ക് ഇപ്പോള്‍ മറ്റെന്തും ഉള്ളൂ. അവന്റെ ചലഞ്ചുകള്‍ ഈസിയാക്കുക എന്നതാണ് എന്റെ ലക്ഷ്യം,' വിനയ് ഫോര്‍ട്ട് പറഞ്ഞു. 

കുട്ടികളിലും അപൂര്‍വമായി മുതിര്‍ന്നവരിലും കാണപ്പെടുന്ന ഒരു നാഡീവ്യൂഹ വികസന തകരാറാണ് എഡിഎച്ച്ഡി. ഇത് മസ്തിഷ്‌കത്തിന്റെ വളര്‍ച്ചയെയും പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരു അവസ്ഥയാണ്. ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാനാകാതെ വരിക, എളുപ്പത്തില്‍ ശ്രദ്ധ തെറ്റുക, നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കാതിരിക്കുക, നിത്യ ജീവിതത്തിലെ കാര്യങ്ങള്‍ മറന്നുപോകുക എന്നിവ ഈ അവസ്ഥയുടെ പ്രധാന ലക്ഷണങ്ങളാണ്. എന്നാല്‍ ചെറുപ്പത്തില്‍ തന്നെ കണ്ടെത്തിയാല്‍ കൃത്യമായ തെറാപ്പികളിലൂടെയും ട്രെയിനിംഗിലൂടെയും ഈ അവസ്ഥ പരിഹരിക്കാന്‍ സാധിക്കും. 

അടുത്തിടെ നടന്‍ ഫഹദ് ഫസിലും ഷൈന്‍ ടോം ചാക്കോയുമെല്ലാം തങ്ങള്‍ക്ക്  എഡിഎച്ച്ഡി സ്ഥിരീകരിച്ച വിവരം തുറന്നുപറഞ്ഞിരുന്നു. 

vinay forrt about his 9 year old son

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES