കമലിനെയും സൂര്യയെക്കാളും മികച്ച അഭിനയം, 100 ഓസ്‌കാര്‍ കൊടുക്കാം' ; ജയം രവിയെ ലക്ഷ്യമിട്ട് ആരതിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി?

Malayalilife
കമലിനെയും സൂര്യയെക്കാളും മികച്ച അഭിനയം, 100 ഓസ്‌കാര്‍ കൊടുക്കാം' ; ജയം രവിയെ ലക്ഷ്യമിട്ട് ആരതിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി?

ആരതി രവി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പുതിയ സ്റ്റോറിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്''സൂര്യ, അജിത്ത്, വിക്രം, കമല്‍ ഇവരേക്കാളൊക്കെ എന്റെ ജീവിതത്തില്‍ വന്ന ഒരുത്തന്‍ അഭിനയിച്ചൊരു അഭിനയമുണ്ട്,അതിന് 100 ഓസ്‌കാര്‍ അവാര്‍ഡ് വരെ കൊടുക്കാം ഡാ''എന്നായിരുന്നു ആരതി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. പോസ്റ്റില്‍ ആരുടെയും പേര് എടുത്തു പറയുന്നില്ലെങ്കിലും ആരതിയുടെ വാക്കുകള്‍ നടനെ ലക്ഷ്യം വച്ചിട്ടുളളതാണെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു.

ജയം രവിയുമായുളള വിവാഹമോചന കേസ് കോടതിയില്‍ തുടരുന്നതിനിടെയാണ് ആരതിയുടെ പരാമര്‍ശം. 2009 ജൂണ്‍ 4-നായിരുന്നു നിര്‍മാതാവായ സുജാത വിജയകുമാറിന്റെ മകളായ ആരതിയും രവി മോഹനും വിവാഹിതരാകുന്നത്. 2025? സെപ്റ്റംബര്‍ 9നാണ് ജയം രവി ഭാര്യയില്‍ നിന്ന് വേര്‍പിരിയുന്നതായി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ആരവ്, അയാന്‍ എന്നിങ്ങനെ രണ്ട് ആണ്‍മക്കളുണ്ട് ഇവര്‍ക്ക്.

artis insta story indirect dig ravi mohan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES