Latest News

ഉറക്കമുണര്‍ന്ന മക്കള്‍ കണ്ടത് അമ്മ ചോരയില്‍ കുളിച്ച് കടക്കുന്നത്; തൊട്ടടുത്ത് കത്തിയുമായി നില്‍ക്കുന്ന അച്ഛനെയും; പേടിച്ച് വിറച്ച് കുട്ടികളുടെ നിലവിളി; ഓടിയെത്തിയ ബന്ധുക്കള്‍ കണ്ടത് ശാലിനി മരിച്ച് കിടക്കുന്നത്; അനാഥരായി മക്കള്‍

Malayalilife
ഉറക്കമുണര്‍ന്ന മക്കള്‍ കണ്ടത് അമ്മ ചോരയില്‍ കുളിച്ച് കടക്കുന്നത്; തൊട്ടടുത്ത് കത്തിയുമായി നില്‍ക്കുന്ന അച്ഛനെയും; പേടിച്ച് വിറച്ച് കുട്ടികളുടെ നിലവിളി; ഓടിയെത്തിയ ബന്ധുക്കള്‍ കണ്ടത് ശാലിനി മരിച്ച് കിടക്കുന്നത്; അനാഥരായി മക്കള്‍

ഒരു വീടിന്റെ ചുവരുകള്‍ക്കുള്ളില്‍ ഏറ്റവും സുരക്ഷിതമായി തോന്നേണ്ടത് കുടുംബബന്ധങ്ങളാണ്. പക്ഷേ, വിശ്വാസവും സ്നേഹവും നഷ്ടപ്പെട്ടാല്‍ അത് ജീവന്‍ തന്നെ വളരെ അപകടത്തിലാക്കാം. കൊല്ലം പുനലൂരില്‍ നടന്ന സംഭവം അതിന്റെ ഭീകര ഉദാഹരണമാണ്. സ്വന്തം മക്കള്‍ രാവിലെ എണീക്കുമ്പോള്‍ കാണുന്നത് അമ്മ മരിച്ച് കിടക്കുന്നത്. എത്ര ഭീകരമായ ഒരു അനുഭവം ആയിരിക്കും അത്. അത്തരത്തിലൊരു ദാരുണ സംഭവമാണ് കൊല്ലത്തും നടന്നിരിക്കുന്നത്. ഉറക്ക് എണീറ്റ് വരുന്ന മകള്‍ കണ്ടത് അമ്മ ചോരയില്‍ കുളിച്ച് കടക്കുന്നത്. തൊട്ടരികെ അച്ഛന്‍ അമ്മയെ കൊല്ലാന്‍ ഉപയോഗിച്ച കത്തിയുമായി ഇരിക്കുന്നു. ഇത്രയും ഭീകരമായ ഒരു സംഭവം ആ കുഞ്ഞിനെ എത്രമാത്രം മുറിവേല്‍പ്പിച്ചിട്ടുണ്ടായിരിക്കും. ആ കുഞ്ഞിന്റെ ജീവിതത്തില്‍ നിന്നും ഇനി ഒരിക്കലും ഈ മുറിവ് മാറില്ല എന്നതാണ് മറ്റൊരു കാര്യം. 

ഇന്നലെ രാവിലെ ആറുമണിയോടെയായിരുന്നു ഭീകരസംഭവം നടന്നത്. ഉറക്കത്തിനിടയില്‍ അമ്മയുടെ നിലവിളി കേട്ടാണ് രണ്ടു കുഞ്ഞുങ്ങളും ഞെട്ടിയുണര്‍ന്നത്. കണ്ണുതുറന്ന് നോക്കിയപ്പോള്‍ അവര്‍ കണ്ടത്, സ്വന്തം അമ്മ രക്തത്തില്‍ കുളിച്ച് പിടയുന്നതായിരുന്നു. ആ ദൃശ്യത്തിന്റെ ഞെട്ടലില്‍ 11 വയസുകാരന്‍ നിലവിളിച്ചു, അവരുടെ മുന്നില്‍ തന്നെ അച്ഛന്‍ ആയുധം പിടിച്ചുനിന്നു. അമ്മയെ നഷ്ടപ്പെടുത്തിയതോടെ, ഒരുപക്ഷേ ജീവിതത്തിലുടനീളം മാറിപ്പോകാത്ത ഒരു ഭയാനക ഓര്‍മ്മയാണ് ആ കുഞ്ഞുങ്ങളുടെ മനസ്സില്‍ പതിഞ്ഞത്. ഇനി ഒരു ദിവസവും അവരുടെ കണ്ണിലും മനസ്സിലും നിന്ന് ആ കാഴ്ച മായിപ്പോകുകയില്ല. ചെറിയ കുടുംബപ്രശ്‌നങ്ങള്‍ പോലും വലിയ ദുരന്തങ്ങളായി മാറുമ്പോള്‍, അതിന്റെ വില കുട്ടികളാണ് ഏറ്റവും അധികം നല്‍കേണ്ടി വരുന്നത്. 

പുനലൂര്‍ കലയനാട് കൂത്തനാടിയില്‍ ശാലിനിയെ, സ്വന്തം ഭര്‍ത്താവ് ഐസക് കുത്തിയും വെട്ടിയും കൊലപ്പെടുത്തി. ഇരുവരും തമ്മില്‍ പണ്ടേ തന്നെ കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഐസക്കിന്റെ കടുത്ത സ്വഭാവം, ക്രൂരമായ പെരുമാറ്റങ്ങള്‍, ശാലിനിക്ക് സഹിക്കാനാവാത്ത വിധം വളര്‍ന്നു. വീട്ടില്‍ സാഹചര്യം മോശം ആയതും കുട്ടികളുടെ കാര്യങ്ങള്‍ നോക്കേണ്ടതും കൊണ്ട് ശാലിനി ചെറിയൊരു ജോലിക്ക് പോയി തുടങ്ങി. അതിനും അയാള്‍ സമ്മതിച്ചിരുന്നില്ല. ജോലിക്ക് പോകുന്നതിന്റെ പേരില്‍ പോലും അടിയുണ്ടാക്കിയിരിക്കുന്നു. ഇത് സഹിക്കാന്‍ കഴിയാതെയാണ് ശാലിനി സ്വന്തം വീട്ടില്‍ പോയി നില്‍ക്കാന്‍ തീരുമാനിക്കുന്നത്. ഇയാള്‍ക്ക് ഇഷ്ടമായിരുന്നില്ല ശാലിനി ജോലിക്ക് പോകുന്നത്. ഇത് ഐസക്കിന്റെ ഫേയ്‌സ്ബുക്ക് ലൈഫില്‍ പറഞ്ഞിരുന്നു. ശരിക്കും തന്റെ വീട്ടിലെ ആവശ്യങ്ങള്‍ക്കും കുട്ടികളുടെ കാര്യത്തിനും വേണ്ടിയാണ് ശാലിനി ജോലിക്ക് പോയി തുടങ്ങിയത്. 

സമീപത്തെ സ്‌കൂളില്‍ ആയയായി ജോലി ചെയ്യുകയായിരുന്നു. മൂത്തമകന്‍ കാന്‍സര്‍ ബാധിതനായിരുന്നു. ചികിത്സയ്ക്കായും പണം കണ്ടെത്തേണ്ടതായിട്ടുണ്ട്. എന്നാല്‍ ശാലിനി പുറത്തുപോകുന്നത് താല്‍പര്യമില്ലാത്ത ഐസകിന് നിരവധി സംശയങ്ങളായിരുന്നു. ഐസക്കിന്റെ ക്രൂരത പേടിച്ച് രാത്രികാലങ്ങളില്‍ ശാലിനി അടുത്തു താമസിക്കുന്ന അമ്മയ്‌ക്കൊപ്പം പോയാണ് കിടന്നുറങ്ങുന്നത്. അത്രമേല്‍ വലിയ ഉപദ്രവമായിരുന്നു ഐസക്കിന്റെ ഭാഗത്തു നിന്നുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിരാവിലെ തിരിച്ചു വീട്ടിലേക്കുവന്ന് കുഞ്ഞുങ്ങള്‍ക്കും ഇയാള്‍ക്കുമുള്ള ആഹാരം ഉണ്ടാക്കിയ ശേഷം സ്‌കൂളിലേക്ക് ജോലിക്കുപോകും. ഇന്നലേയും ആഹാരമെല്ലാം ഉണ്ടാക്കിയ ശേഷം ജോലിക്കു പോകാനായി തയ്യാറാകുന്നതിനിടെയാണ് ശാലിനിയെ ഐസക് ഇല്ലാതാക്കിയത്.

അമ്മയുടെ കരച്ചില്‍ കേട്ടാണ് മക്കള്‍ സംഭവമറിയുന്നത്. ശാലിനിക്കു പിന്നാലെ മക്കളുടേയും കരച്ചില്‍ കേട്ടാണ് വീട്ടിലേക്ക് ഓടിവന്നതെന്ന് അടുത്തവീട്ടില്‍ താമസിക്കുന്ന ബന്ധുക്കള്‍ പറയുന്നു. ശാലിനിയെ കൊലപ്പെടുത്തിയതിനു പിന്നാലെ ഐസക് എഫ്ബി ലൈവില്‍ വന്ന് ശാലിനിക്കെതിരെ മോശമായ ആരോപണങ്ങള്‍ നടത്തുകയായിരുന്നു. കൊല നടത്തിയതില്‍ അല്‍പം പോലും കൂസലില്ലാതെ, ഖേദമില്ലാതെയായിരുന്നു ഇയാളുടെ ലൈവ്. ഇതിനു പിന്നാലെ പുനലൂര്‍ സ്റ്റേഷനിലെത്തി ഇയാള്‍ പൊലീസില്‍ കീഴടങ്ങി. കുത്തേറ്റതാണ് ശാലിനിയുടെ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.  നിലവില്‍ മൃതദേഹം പുനലൂര്‍ താലൂക്കാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

shalini ,urder childrens shock

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES