Latest News

അല്പവസ്ത്രധാരിയായി പൊതുസ്ഥലത്ത് നടന്നതിന് ദുബൈ പോലീസ് പിടികൂടിയെന്ന് പ്രചരണം;  ചിലരുടെ 'നാണംകെട്ട പണിയെന്നും പ്രചാരണം പച്ചക്കള്ളമെന്നും മറുപടിയുമായി രേണു സുധി; ഏപ്രില്‍ 2 വരെ ദുബായില്‍ തുടരുമെന്നും താരം

Malayalilife
 അല്പവസ്ത്രധാരിയായി പൊതുസ്ഥലത്ത് നടന്നതിന് ദുബൈ പോലീസ് പിടികൂടിയെന്ന് പ്രചരണം;  ചിലരുടെ 'നാണംകെട്ട പണിയെന്നും പ്രചാരണം പച്ചക്കള്ളമെന്നും മറുപടിയുമായി രേണു സുധി; ഏപ്രില്‍ 2 വരെ ദുബായില്‍ തുടരുമെന്നും താരം

താന്‍ ദുബായില്‍ അറസ്റ്റിലായെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണെന്ന് സോഷ്യല്‍ മീഡിയ താരവും ഇന്‍ഫ്‌ലുവന്‍സറുമായ രേണു സുധി. ദുബായ് പോലീസ് തന്നെ അറസ്റ്റ് ചെയ്‌തെന്നും വസ്ത്രധാരണത്തിന്റെ പേരില്‍ കേസ് എടുത്ത് നാട്ടിലേക്ക് കയറ്റിവിട്ടെന്നുമുള്ള വാര്‍ത്തകള്‍ക്കെതിരെയാണ് രേണു പ്രതികരിച്ചത്. ചില വ്‌ലോഗര്‍മാര്‍ വ്യൂസിനു വേണ്ടി പടച്ചുവിടുന്ന നാണംകെട്ട നുണക്കഥകളാണിതെന്ന് താരം വ്യക്തമാക്കി.

ഒരു റെസ്റ്റോ ബാര്‍ ഉദ്ഘാടനത്തിന്റെ ഭാഗമായി രണ്ടു ദിവസം മുന്‍പാണ് രേണു സുധി ദുബായിലെത്തിയത്. പിന്നാലെയാണ്, താരം അല്പവസ്ത്രധാരിയായി പൊതുസ്ഥലത്ത് നടന്നെന്നും പോലീസ് പിടികൂടിയെന്നുമുള്ള തരത്തില്‍ വീഡിയോകള്‍ പ്രചരിച്ചത്. ഇനി ദുബായിലേക്ക് കടക്കാനാകാത്ത വിധം നിയമനടപടികള്‍ നേരിട്ടെന്നായിരുന്നു വീഡിയോകളിലെ അവകാശവാദം.

എന്നാല്‍, ഈ പ്രചരണങ്ങളെല്ലാം തള്ളിയ രേണു, താന്‍ ഇപ്പോഴും ദുബായില്‍ തന്നെയാണെന്നും പ്രമോഷന്‍ പരിപാടികളുമായി തിരക്കിലാണെന്നും അറിയിച്ചു. 'ഞാനിപ്പോഴും ദുബായില്‍ തന്നെയുണ്ട്. ഏപ്രില്‍ രണ്ടാം തീയതി വരെ എനിക്ക് ഇവിടെ പ്രമോഷന്‍ വര്‍ക്കുകളുണ്ട്. അതു കഴിഞ്ഞേ നാട്ടിലേക്ക് മടങ്ങുകയുള്ളൂ. ചിലര്‍ നല്‍കിയ തംബ്നെയിലുകള്‍ കണ്ടു, ഇതെല്ലാം വ്യാജമാണ്,' രേണു സുധി വ്യക്തമാക്കി.


 

Read more topics: # രേണു സുധി
ReRenu Sudhi about Dubai Arrest

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES