Latest News

അഞ്ചാമത്തെ കീമോയ്ക്ക് ശേഷം എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത വിധം  ആരോഗ്യനില മോശം;'ഇനിയൊരു കീമോ താങ്ങില്ല; പ്ലേറ്റ്ലെറ്റ്സ് കൗണ്ട് കുറഞ്ഞു നിലവില്‍ ഐഎസിയുവില്‍; രേണു  സുധിയുടെ  ആരോഗ്യനില  അതീവ  ഗുരുതരമെന്ന് സുഹൃത്തും  അവതാരകയുമായ  ശാരിക; പ്രാര്‍ത്ഥനയുമായി സോഷ്യല്‍മീഡിയ

Malayalilife
അഞ്ചാമത്തെ കീമോയ്ക്ക് ശേഷം എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത വിധം  ആരോഗ്യനില മോശം;'ഇനിയൊരു കീമോ താങ്ങില്ല; പ്ലേറ്റ്ലെറ്റ്സ് കൗണ്ട് കുറഞ്ഞു നിലവില്‍ ഐഎസിയുവില്‍; രേണു  സുധിയുടെ  ആരോഗ്യനില  അതീവ  ഗുരുതരമെന്ന് സുഹൃത്തും  അവതാരകയുമായ  ശാരിക; പ്രാര്‍ത്ഥനയുമായി സോഷ്യല്‍മീഡിയ

കാന്‍സര്‍ ബാധിതയായി ചികിത്സയിലിരിക്കുന്ന സോഷ്യല്‍ മീഡിയ താരം രേണു സുധിയുടെ ആരോഗ്യനില മോശമാണെന്ന് റിയാലിറ്റി ഷോ താരം ശാരിക. അഞ്ചാമത്തെ കീമോ പൂര്‍ത്തിയാക്കിയ രേണുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പങ്കുവെച്ച ഇന്‍സ്റ്റഗ്രാം റീലില്‍ ശാരിക അറിയിച്ചു.

അഞ്ച് കീമോതെറാപ്പികള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ആരോഗ്യനില കൂടുതല്‍ വഷളായത്. പ്ലേറ്റ്ലെറ്റ് കൗണ്ട് വളരെ കുറഞ്ഞതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അഞ്ചാമത്തെ കീമോയ്ക്ക് ശേഷം എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത വിധം ആരോഗ്യനില മോശമായെന്നും, നിലവിലെ സാഹചര്യത്തില്‍ മറ്റൊരു കീമോ നല്‍കുന്നത് വലിയ അപകടസാധ്യതയുള്ളതിനാല്‍ ഡോക്ടര്‍മാര്‍ അതിന് തയ്യാറാകുന്നില്ലെന്നും ശാരിക പറഞ്ഞു.

ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ആവശ്യമായ പോഷകങ്ങളും മരുന്നുകളും നല്‍കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ശാരിക പറയുന്നു.


'എന്റെ പ്രിയപ്പെട്ട കൂട്ടുകാരി രേണുവിന്റെ അവസ്ഥ വളരെ മോശമാണ്. വളരെ ഗുരുതരമാണ്. ഇന്നലെ രാത്രി പ്ലേറ്റ്ലെറ്റ്സ് കൗണ്ട് വല്ലാതെ കുറഞ്ഞു. ആശുപത്രിയില്‍ അഡ്മിറ്റാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഐസിയുവിലാണ്', ശാരിക പറയുന്നു.

'രേണുവിന്റെ അവസ്ഥ വളരെ മോശമാണെന്നാണ് അവരുടെ ചേച്ചി എന്നെ വിളിച്ചു പറഞ്ഞത്. ഇന്ന് വൈകുന്നേരമാണ് ഞാന്‍ അറിഞ്ഞതും എന്നെ വിളിച്ച് പറഞ്ഞതും. പ്രാര്‍ഥിക്കണമെന്ന് പറയാന്‍ വേണ്ടി വിളിച്ചതാണ്', അവര്‍ അറിയിച്ചു. 

അഞ്ചോളം കീമോകള്‍ ചെയ്തു. ഓരോ കീമോ കഴിയുമ്പോഴും പത്തുദിവസം കിടപ്പിലായിരിക്കും. വേദന സഹിച്ച്, പച്ചവെള്ളം പോലും ഛര്‍ദിക്കുന്ന അവസ്ഥയാണ്. നാലാമത്തെ കീമോ വരെ അവള്‍ പത്തുദിവസം കിടക്കും, പിന്നെ ചാടിയെഴുന്നേറ്റ് വീഡിയോ ചെയ്യുകയും മറുപടി തരുകയും ചെയ്തു. അഞ്ചാമത്തെ കീമോ കഴിഞ്ഞ് പത്തുദിവസം കഴിഞ്ഞും അവള്‍ക്ക് എഴുന്നേല്‍ക്കാന്‍ സാധിച്ചില്ല. ആഹാരം കഴിക്കാന്‍ പറ്റിയില്ല. അങ്ങനെ ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. ഇനിയൊരു കീമോ താങ്ങാന്‍ പറ്റില്ലെന്നാണ് 
ക്കാന്‍ സാധിച്ചില്ല. ആഹാരം കഴിക്കാന്‍ പറ്റിയില്ല. അങ്ങനെ ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. ഇനിയൊരു കീമോ താങ്ങാന്‍ പറ്റില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്', ശാരിക പറഞ്ഞു. 

'ഇതുവരെ ചെയ്തിരിക്കുന്നത് വളരെ കടുപ്പമേറിയ കീമോയാണ്. ഇപ്പോള്‍ ആഹാരം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയാണ്', അവര്‍ കൂട്ടിച്ചേര്‍ത്തു. 


അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു സുധി. സുധിയുടെ മരണശേഷമാണ് രേണു മലയാളികള്‍ക്ക് കൂടുതല്‍ സുപരിചതയാകുന്നത്. സോഷ്യല്‍ മീഡിയയിലും ആല്‍ബങ്ങളിലുമൊക്കെ തിളങ്ങി നില്‍ക്കുന്ന സമയത്താണ് തനിക്ക് കാന്‍സര്‍ ആണെന്ന വിവരം രേണു വെളിപ്പെടുത്തിയത്. കോട്ടയം മെഡിക്കല്‍ കോളേജിലാണ് താരം ചികിത്സ തേടുന്നത്.

Read more topics: # രേണു സുധി
renu sudhi condition Heath

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES