രേണു സുധിയുടെ ആരോഗ്യാവസ്ഥ പങ്കുവെച്ച് സുഹൃത്തും ബിഗ് ബോസില്‍ രേണുവിന്റെ സഹതാരവുമായിരുന്ന ശാരിക എത്തിയത്് ശ്രദ്ധ നേടിയിരുന്നു.
ഇപ്പോളിതാ അഞ്ച് ദിവസത്തെ ആശുപത്രി വാസത്തിനുശേഷം രേണു സുധി ആശുപത്രി വിട്ടെന്ന് വാര്‍ത്ത പങ്ക് വച്ചിരിക്കുകയാണ്.
അഞ്ചാമത്തെ കീമോയ്ക്കു ശേഷം ആരോഗ്യ സ്ഥിതി വഷളാകുകയായിരുന്നു. തുടര്‍ന്ന് ഐസിയുവില്‍ ആയിരുന്ന രേണു കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആകുന്നത്‌രേണുവിന്റെ സഹോദരി ഭര്‍ത്താവ് ആണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിച്ചത്. ആശുപത്രിയില്‍ നിന്നും വീട്ടിലേക്കു തിരിക്കുന്ന രേണുവിന്റെ വിഡിയോയും ലിബു പങ്കുവച്ചു.
സെപ്റ്റംബര്‍ 19നാണ് രേണുവിനെ അഞ്ചാമത്തെ കീമോയ്ക്കു വേണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അഞ്ചാമത്തെ കീമോ തെറാപ്പിക്കു ശേഷം രേണുവിന്റെ ആരോഗ്യ നില വഷളായതിനാല്‍ അവസാന കീമോ ചെയ്യാനാകില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയാതായി രേണുവിന്റെ സുഹൃത്തായ ശാരിക പറഞ്ഞിരുന്നു.
അഞ്ചാമത്തെ കീമോ കഴിഞ്ഞ് പത്ത് ദിവസം കഴിഞ്ഞും അവള്‍ക്ക് എഴുന്നേല്‍ക്കാന്‍ സാധിച്ചില്ല. ആഹാരം കഴിക്കാന്‍ പറ്റില്ല. അങ്ങനെ ആരോഗ്യാവസ്ഥ മോശയാതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഇനിയൊരു കീമോ രേണുവിന് താങ്ങാന്‍ പറ്റില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഞാന്‍ ഇത്രയും വിവരങ്ങള്‍ നിങ്ങളോട് പറഞ്ഞത് അവളെ സ്‌നേഹിക്കുന്നവര്‍ അവള്‍ക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ വേണ്ടിയാണ്.
രേണുവിന്റെ കുടുംബത്തിന്റെ അനുവാദം ചോദിച്ചതിനുശേഷം മാത്രമാണ് ഈ വിവരങ്ങള്‍ നിങ്ങളോട് തുറന്നു പറഞ്ഞത്. ഇതുവരെ ചെയ്തിരിക്കുന്നത് വളരെ ഹെവിയായ കീമോയാണ്. ഇപ്പോള്‍ ആഹാരം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.