കരിയറിലെ വലിയൊരു സന്തോഷം പങ്കുവച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രം 'അറിയിപ്പ്' ലൊക്കാര്‍ണോ ഇന്റര്‍നാഷണല്‍ ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത മുന്‍പ് എത്തിയിരുന്നു. മേളയിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള ചിത്രം എന്ന പ്രത്യേകത കൂടി 'അറിയിപ്പി'നുണ്ട് എന്ന ചിത്രത്തിനുണ്ട്. ഇപ്പോഴിതാ സ്വിറ്റ്‌സര്‍ലന്‍ഡിലെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.
'സ്വിറ്റ്സര്‍ലന്‍ഡിലെ 75-ാമത് ലൊക്കാര്‍ണോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിനായി ഞാന്‍ ഇവിടെയെത്തി. ''ദേവദൂതാര്‍..'' പാട്ടിനോടുള്ള സ്‌നേഹം തുടരെ.. ഞാന്‍ ഇവിടെ സ്വിറ്റ്സര്‍ലന്‍ഡിലെ 75-ാമത് ലോകാര്‍നോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഉണ്ട്. ഞങ്ങളുടെ 'അറിയിപ്പ്' എന്ന സിനിമ നാളെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. 25 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ ഒരു ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത് ആദ്യത്തെ അനുഭവമായിരിക്കും. അത് ലൊക്കാര്‍ണോയില്‍ നിന്ന് ആരംഭിക്കാം, ഇതൊരു വലിയ അനുഗ്രഹവും ബഹുമതിയുമാണ്.' വീഡിയോ പങ്കുവച്ചുകൊണ്ട് കുഞ്ചാക്കോ ബോബന്‍ കുറിച്ചു.
കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രത്തിന്റെ സംവിധായകന്‍ മഹേഷ് നാരായണനാണ്. 17 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വിഭാഗത്തില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയാണ് 'അറിയിപ്പ്'.തന്റെ പിതാവിനും മുത്തശ്ശനുമുള്ള ട്രിബ്യൂട്ട് ആണ് ഇതെന്ന് കുച്ചക്കോ ബോബന്‍ മുമ്പ് പറഞ്ഞിരുന്നു. നോയിഡയില്‍ ജീവിക്കുന്ന മലയാളി ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നത്. സംവിധാനത്തിനൊപ്പം രചന, എഡിറ്റിങ്ങ് തുടങ്ങിയവ നിര്‍വ്വഹിച്ചതും മഹേഷ് തന്നെ. ദിവ്യ പ്രഭ, ലവ്ലീന്‍ മിശ്ര, ഡാനിഷ് ഹുസൈന്‍, ഫൈസല്‍ മാലിക്, കണ്ണന്‍ അരുണാചലം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
ഋതുപര്‍ണഘോഷിന്റെ അന്തര്‍മഹല്‍എന്ന ബംഗാളി ചലച്ചിത്രമാണ് ഇതിനു മുന്‍പ് ലൊകാര്‍ണോ ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ ചിത്രം. 2005-ലായിരുന്നു അന്തര്‍മഹല്‍ പ്രദര്‍ശിപ്പിച്ചത്. 2011ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെനിഴല്‍ക്കൂത്തും ലൊകാര്‍ണോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.