Latest News

പുതുവര്‍ഷം പിറന്നതിന് പിന്നാലെ പുതിയ അതിഥിയെ വരവേറ്റ് കുഞ്ചാക്കോ ബോബന്‍; വാഹന ഗാരേജിലേക്ക് പുതിയ അംഗമായി ഇടം നേടിയത് 2.45 കോടിയുടെ പോര്‍ഷേ; പ്രിയയ്ക്കും മകനും അമ്മയ്ക്കും ഒപ്പമെത്തി വാഹനം സ്വന്തമാക്കി മടങ്ങുന്ന വീഡിയോ വൈറല്‍

Malayalilife
പുതുവര്‍ഷം പിറന്നതിന് പിന്നാലെ പുതിയ അതിഥിയെ വരവേറ്റ് കുഞ്ചാക്കോ ബോബന്‍; വാഹന ഗാരേജിലേക്ക് പുതിയ അംഗമായി ഇടം നേടിയത് 2.45 കോടിയുടെ പോര്‍ഷേ; പ്രിയയ്ക്കും മകനും അമ്മയ്ക്കും ഒപ്പമെത്തി വാഹനം സ്വന്തമാക്കി മടങ്ങുന്ന വീഡിയോ വൈറല്‍

മോളിവുഡിലെ ചോക്ലേറ്റ് ഹീറോ എന്ന ഇമേജുമായി മലയാള സിനിമ കീഴടക്കിയ താരം കുഞ്ചാക്കോ ബോബന്‍ പുതുവര്‍ഷം പിറന്നതിന് പിന്നാലെ പുതിയ അതിഥിയെ വരവേറ്റിരിക്കുകയാണ്.ഇതിനോടകം തന്നെ വലിയ ആഡംബര കാറുകള്‍ സ്വന്തമാക്കിയിട്ടുള്ള നടന്‍ ഇപ്പോഴിതാ തന്റെ ഗരാജിലേക്ക് പുത്തനൊരു അതിഥിയേയും കൂടിയെത്തിച്ചിരിക്കുകയാണ്. അതും ജര്‍മന്‍ സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ പോര്‍ഷയുടെ കയീന്‍ ലക്ഷ്വറി എസ്യുവിയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. 

കുടുംബത്തോടൊപ്പം എത്തി പുതിയ വണ്ടിയുടെ ഡെലിവറിയെടുക്കുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്.ബേസ്, GTS എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ എത്തുന്ന പോര്‍ഷ കയീന്‍ എസ്യുവിക്ക് യഥാക്രമം 1.81 കോടി, 2.54 കോടി രൂപ എന്നിങ്ങനെയാണ് കൊച്ചിയിലെ ഓണ്‍-റോഡ് വില വരുന്നത്. 

340 bhp പവറില്‍ പരമാവധി 450 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 3.0 ലിറ്റര്‍ V6 ടര്‍ബോ എഞ്ചിനാണ് കുഞ്ചാക്കോ ബോബന്റെ പോര്‍ഷ കയീന്‍ എസ്യുവിക്ക് ഉള്ളത്. 8 സ്പീഡ് ടിപ്ട്രോണിക് എസ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് വെറും 6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. അതേസമയം ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 243 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട്. 

ഡിസൈനിന്റെ കാര്യത്തിലായാലും ഇടിവെട്ടാണ് കക്ഷി. കയീന്‍ എസ്യുവിയുടെ സ്‌പോര്‍ട്ടിനെസ് കൂട്ടുന്ന കളര്‍ ഓപ്ഷനാണ് കുഞ്ചാക്കോ ബോബന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. പുതിയ കയീന്‍ കൂടാതെ മിനി കൂപ്പര്‍, ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ തുടങ്ങിയ വമ്പന്‍ കാറുകളും കുഞ്ചാക്കോ ബോബന്റെ ഗരാജിലുണ്ട്.

kunchacko boban buys new porsche

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES