Latest News

"ലവ് ആൻഡ് സല്യൂട്ട് ഫ്രം യുവർ ഓഫീസർ" ; ഭാര്യ പ്രിയയെ നെഞ്ചിൽ ചേർത്ത് കിടത്തി ചാക്കോച്ചൻ; സ്നേഹം തുളുമ്പുന്ന കുറിപ്പ് പങ്ക് വച്ച് നടൻ കുഞ്ചാക്കോ ബോബൻ

Malayalilife

ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ വിജയകരമായി മുന്നേറുന്ന ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ വിജയത്തില്‍ നന്ദി  കുറിപ്പ് പങ്കുവെച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. ഭാര്യ പ്രിയയ്ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. "എനിക്ക് ഇപ്പോള്‍ ലഭിക്കുന്ന സ്വീകാര്യതയ്ക്കായി നീ എത്രത്തോളം ആഗ്രഹിച്ചിട്ടുണ്ടെന്ന് എനിക്ക് അറിയാം. നീ എപ്പോഴും എന്റെ പിന്തുണയും വിമര്‍ശകയും സുഹൃത്തും...സമ്മര്‍ദ്ദത്തെ പൊട്ടിച്ചെറിയുന്നവളും, എന്റെ ഏറ്റവും വലിയ ആരാധികയുമാണ്. അതിനാല്‍ എന്റെ ഈ വിജയത്തിന് കൂടുതല്‍ അര്‍ഹ നീയാണ്.. നിന്റെ ഓഫീസര്‍ അഥവാ ഹസ്ബന്റ് ഓണ്‍ ഡ്യൂട്ടിയുടെ സ്‌നേഹവും സല്യൂട്ടും.ഭാര്യ പ്രിയാ കുഞ്ചാക്കോയെ മാറോടു ചേർത്തുള്ള ചിത്രവും ചാക്കോച്ചൻ കുറിപ്പിനോടൊപ്പം പങ്കുവച്ചു. തന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായ ഓഫീസർ ഓൺ ഡ്യൂട്ടിയെ വിജയിപ്പിച്ച പ്രേക്ഷകർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

നായാട്ട് , ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് ഓഫീസർ ഓൺ ഡ്യൂട്ടിയുടെ സംവിധായകൻ. ‘ഇരട്ട‘ എന്ന ചിത്രത്തിന്‍റെ കോ ഡിറക്ടർ കൂടിയാണ് ജിത്തു അഷ്‌റഫ്‌. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവ‍‍ര്‍ ചേർന്നാണ് സിനിമയുടെ നിർമ്മാണം. ‘പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. 'ജോസഫ്', 'നായാട്ട്' സിനിമകളുടെ തിരക്കഥാകൃത്തും 'ഇലവീഴപൂഞ്ചിറ'യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. 

'കണ്ണൂർ സ്‌ക്വാഡി'ന്‍റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്. ചമൻ ചാക്കോ ചിത്രസംയോജനവും ജേക്ക്സ് ബിജോയ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിൽ  ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിലെത്തുന്നു. മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, ലയ മാമ്മൻ, ഐശ്വര്യ, അമിത് ഈപൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണെക്സ് സേവ്യർ, സ്റ്റിൽസ്: അനൂപ് ചാക്കോ, നിദാദ് കെ.എൻ, പ്രൊഡക്‌ഷൻ ഡിസൈൻ: ദിലീപ് നാഥ്, ആർട്ട് ഡിറക്ടർ: രാജേഷ് മേനോൻ, പ്രൊഡക്‌ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ക്രിയേറ്റീവ് ഡിറക്ടർ: ജിനീഷ് ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡിറക്ടർ: ദിനിൽ ബാബു & റെനിത് രാജ്, അസോസിയേറ്റ് ഡിറക്ടർ: സക്കീർ ഹുസൈൻ, അസിസ്റ്റന്‍റ് ഡിറക്ടർ: ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, റിയ ജോജി, സെക്കൻഡ് യൂണിറ്റ് ഡിഒപി: അൻസാരി നാസർ, സ്പോട്ട് എഡിറ്റർ: ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: അനിൽ ജി നമ്പ്യാർ & സുഹൈൽ, പബ്ലിസിറ്റി ഡിസൈൻസ് ഓൾഡ് മോങ്ക്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ്, പി ആർ ഓ പ്രതീഷ് ശേഖർ.

kunchacko bobans wrote his on duty with wife priya

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES