മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും നിറഞ്ഞ് നിന്ന നായികയാണ് അഞ്ജു അരവിന്ദ്. മലയാളം കന്നഡ തമിഴ് സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്ത താരം ബഡായി ബംഗ്ലാവിന്റെ രണ്ടാം ഭാഗത്തില്‍ എത്തിയിരുന്നു. ബിഗ്‌സ്‌ക്രീനില്‍ സജീവമായിരുന്ന താരം മിനിസ്‌ക്രീനിലും സീരിയലുകളില്‍ അഭിനയിച്ച് തിളങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ അഞ്ജു ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. നേരത്തെ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നര്‍ത്തകി മന്‍സിയയ്ക്ക് വിലക്കിയ സംഭവത്തില്‍ പിന്തുണച്ച് നടി അഞ്ജു അരവിന്ദ് എത്തിയെന്ന വാര്‍ത്ത പുറത്തെത്തിയിരുന്നു. നര്‍ത്തകിയായ അഞ്ജു അരവിന്ദായിരുന്നു എന്നാല്‍ ഇത് നടി അഞ്ജു അരവിന്ദാണ് എന്ന് തെറ്റിദ്ധരിച്ചാണ് പലരും വാര്‍ത്ത പ്രചരിപ്പിച്ചത്. ഇതോടെയാണ് താരം സോഷ്യല്‍ മീഡിയയില്‍ വീഡിയോയയുമായി ഇപ്പോൾ എത്തിയിരിക്കുന്നത്.
അതെ ഞാന്‍ അഞ്ജു അരവിന്ദാണ്. പക്ഷെ ആ പോസ്റ്റിട്ട അഞ്ജു അരവിന്ദ് ഞാനല്ല. എന്റെ സമനില തെറ്റിയതൊന്നുമല്ല. സമനില തെറ്റിയ ചിലരുണ്ടാക്കിയ തെറ്റിദ്ധാരണ മാറ്റാന്‍ വേണ്ടി പറഞ്ഞതാണ് എന്നു പറഞ്ഞാണ് അഞ്ജു അരവിന്ദ് വീഡിയോ ആരംഭിക്കുന്നത്. കൂടല്‍ മാണിക്യം ക്ഷേത്രവുമായി ബന്ധപ്പെട്ടൊരു സോഷ്യല്‍ മീഡിയ പോസ്റ്റ് പ്രചരിക്കുന്നുണ്ടെന്ന് എന്നെ സ്നേഹിക്കുന്ന് സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. ആ പോസ്റ്റ് എഴുതിയ ആളുടെ പേര് അഞ്ജു അരവിന്ദ് എന്നാണ് എന്നും പലരും അത് ഞാനാണ് എന്ന് തെറ്റിദ്ധരിക്കാന്‍ ഇടയുണ്ടായതായും മനസിലായി എന്നാണ് അഞ്ജു പറയുന്നത്. ആ തെറ്റിദ്ധാരണ വളരെ പെട്ടെന്ന് തന്നെ മണിക്കൂറുകള്‍ക്കകം കാട്ടുതീ പോലെ പടരുകയായിരുന്നു.
അല്ലെങ്കിലും സന്തോഷമുണ്ടാക്കുന്ന നല്ല വാര്‍ത്തകളേക്കാള്‍ വൈറലാകുന്നത് എപ്പോഴും വൈറലാകുന്നത് വേദനയും വെറുപ്പുമുണ്ടാക്കുന്ന നെഗറ്റീവ് വാര്‍ത്തകളാണല്ലോ. ഒരാളെ കരിവാരി തേക്കാന്‍ അവസരം കിട്ടിയാല്‍ മുന്‍പും പിന്‍പും നോക്കാതെ ഇറങ്ങുന്ന കുറച്ച് ആളുകളുണ്ട്. അത് അവര്‍ക്ക് ഒരു ഹരമാണ്. കൂടെ കുറച്ച് മതവും രാഷ്ട്രീയവും കൂടി കലക്കാന്‍ പറ്റിയാല്‍ ബഹുകേമാകും. ഇന്നലെ ഏതോ ഒരു ബീന നായര്‍ എന്റെ ഫോട്ടോ ഇട്ട് ഹിന്ദുവിനെ അപമാനിച്ച അഞ്ജു അരവിന്ദിനെ ഇനി കേരളത്തിലെ ഒരു ക്ഷേത്രത്തിലും കയറ്റരുത് എന്ന് പറഞ്ഞു.
അത് ഏറ്റുപിടിച്ച് ഏതാണ്ട് നൂറോളം ആളുകള്‍ ആ പോസ്റ്റ് ഷെയര്‍ ചെയ്യുകയും അതിലൂടെ അഭിമാനിക്കുകയും ചെയ്തു. എന്നാല്‍ പബ്ലിക്ക് ഫിഗര്‍ എന്ന് സ്വയം അവകാശപ്പെടുന്ന സഹോദരി ബീന നായര്‍ക്കോ അതേറ്റു പിടിച്ച നൂറോളം സോ കോള്‍ഡ് സഹോദരീ സഹോദരന്മാര്‍ക്കോ അത് ഞാന്‍ തന്നെയാണോ എന്ന് വേരിഫൈ ചെയ്യാനുള്ള ബുദ്ധിയും ബോധവും ഉണ്ടായില്ല. അത് നമ്മുടെ സമൂഹ മാധ്യമങ്ങളുടെ ദയനീയമായ അവസ്ഥയെയും സമൂഹത്തിന്റെ മൂല്യച്യുതിയെയും തുറന്നു കാട്ടുന്നതാണ്. -അഞ്ജു അരവിന്ദ് പറഞ്ഞു.
തനിക്കെതിരെയുള്ള ഒരാളുടെ മോശം കമന്റിനും അഞ്ജു മറുപടി നല്‍കുന്നുണ്ട്. സുഹൃത്തേ നിങ്ങള്‍ക്കൊക്കെ ഇത്ര വൃത്തികെട്ട ഭാഷ മാത്രമേ വശമുള്ളൂ, വീട്ടില്‍ അമ്മയോടും പെങ്ങളോടുമൊക്കെ ഇതേ ഭാഷയാണോ ഉപയോഗിക്കാറ് എന്നാണ് അഞ്ജു ചോദിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇത്ര വൃത്തികെട്ട കമന്റുകളെഴുതുന്നത് പോലെ അത്ര എളുപ്പമല്ല നൃത്തം അഭ്യസിക്കുന്നതും ചെയ്യുന്നതും. ഞങ്ങളെ പോലുള്ള കലാകാരന്മാര്‍ വര്‍ഷങ്ങള്‍ നീണ്ട സാധനയിലൂടെ കരസ്ഥമാക്കുന്നതാണ് നൃത്തം. ഞങ്ങള്‍ ദൈവത്തോടൊപ്പമാണ് ആ കലയെ ചേര്‍ത്തു വെയ്ക്കുന്നതെന്നും അഞ്ജു അരവിന്ദ് പറയുന്നു.