Latest News

ഞങ്ങളെ ശത്രുക്കളായി ചിത്രീകരിക്കാനാണ് സമൂഹത്തിനിഷ്‌ടം; അതിനെ പിന്തുടര്‍ന്ന് പല പല കഥകള്‍ ഉണ്ടാവും: മോഹൻലാൽ

Malayalilife
ഞങ്ങളെ  ശത്രുക്കളായി ചിത്രീകരിക്കാനാണ് സമൂഹത്തിനിഷ്‌ടം; അതിനെ പിന്തുടര്‍ന്ന് പല പല കഥകള്‍ ഉണ്ടാവും: മോഹൻലാൽ

ലയാള സിനിമ പ്രേമികളുടെ പ്രിയ താരരാജാക്കന്മാരാണ് നടന്മാരായ മമ്മൂട്ടിയും മോഹൻലാലും. നടൻമാർ എന്നതിലുപരി ഇരുവരും നല്ല സുഹൃത്തുക്കൾ കൂടിയാണ്. ഇച്ചാക്ക എന്നാണ് മോഹൻലാൽ മെഗാസ്റ്റാറിനെ വിളിക്കാറുള്ളതും. ഈ വിളിയിലൂടെ തന്നെ ഇരുവരുടെയും സ്നേഹബന്ധം എത്രത്തോളമാണ് എന്ന് പ്രേക്ഷകർക്ക് ഏറെ പരിചിതമാണ്. എന്നാൽ ഇപ്പോൾ സമൂഹം തങ്ങളെ പറ്റി പടച്ചുവിടുന്ന നുണക്കഥകളെ പറ്റി പറഞ്ഞ് മനസ്സ് തുറക്കുകയാണ് മോഹന്‍ലാല്‍. ഒരു മാസികയ്ക്ക്  നല്‍കിയ അഭിമുഖത്തിലായിരുന്നു താരം സംസാരിച്ചത്.

ഒരേ മേഖലയില്‍ പ്രവര്‍ത്തിച്ച് വിജയം നേടിയവരായതിനാല്‍ തങ്ങളെ ശത്രുക്കളായി ചിത്രീകരിക്കാനാണ് സമൂഹത്തിനിഷ്ടമെന്നും മോഹന്‍ലാല്‍ പറയുന്നു.ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുകയും വിജയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തവരെ പരസ്പര ശത്രുക്കളായി കാണാനാണ് പലപ്പോഴും സമൂഹത്തിനിഷ്ടം. അവര്‍ തമ്മില്‍ എപ്പോഴും മല്‍സരവും കുതികാല്‍വെട്ടുമാണ് എന്ന് വെറുതെ നാമങ്ങ് ധരിച്ചുവെയ്ക്കും.

അതിനെ പിന്തുടര്‍ന്ന് പല പല കഥകള്‍ ഉണ്ടാവും. അടിസ്ഥാനമില്ലാത്തവയാണെങ്കില്‍ പോലും അവ സത്യമായി കരുതപ്പെടും. എന്റേയും മമ്മൂട്ടിയുടേയും കാര്യത്തിലും ഇത് ശരിയാണ്. ഇത്തരത്തില്‍ പടച്ചുവിടുന്ന അടിസ്ഥാനരഹിതമായ കഥകള്‍ തങ്ങള്‍ ഒരുപാട് ആസ്വദിക്കാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

Read more topics: # Actor mohanlal ,# words about fake news
Actor mohanlal words about fake news

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES