‘ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ’ ഞാൻ നടത്തിയിട്ടില്ല; വ്യാജ വർദ്ധകൾക്ക് എതിരെ മാല പാർവതി

Malayalilife
‘ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ’ ഞാൻ നടത്തിയിട്ടില്ല; വ്യാജ വർദ്ധകൾക്ക് എതിരെ മാല പാർവതി

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മാല പാർവതി.  നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവയായ താരം തന്റെ നിലപാടുകൾ എല്ലാം തന്നെ തുറന്ന് പറയാറുമുണ്ട്. എന്നാൽ ഇപ്പോൾ തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകൾ എഴുതി വരുന്ന വാർത്തകൾക്കെതിരെ മാല പാർവതി രം​ഗത്ത് എത്തിയിരിക്കുകയാണ്. നടിയുടെ പഴയൊരു അഭിമുഖത്തെ അടിസ്ഥാനപ്പെടുത്തി ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്തയുമായി ബന്ധപ്പെട്ടായിരുന്നു പ്രതികരണം ഉയർന്നത്.

മാലാ പാർവതിയുടെ വാക്കുകൾ

‘‘അച്ഛൻ മരിച്ചപ്പോൾ, ഞാൻ മരിച്ചു എന്ന് ചില ഓൺലൈൻ മീഡിയ എഴുതി. അത് എന്നെ മാത്രം ബാധിക്കുന്ന കാര്യമായിരുന്നു. എന്നാൽ മറ്റൊരു ഓൺലൈൻ മീഡിയയിൽ മറ്റൊരു തമ്പ്നെയിൽ ശ്രദ്ധയിൽപ്പെട്ടു. ഒരു നടനു നേരെയും, ‘ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ’ ഞാൻ നടത്തിയിട്ടില്ല. മോശമായി സ്പർശിച്ചാൽ എത്ര വേണമെങ്കിലും കിട്ടുമെന്ന് ഒരു നടനും പറഞ്ഞിട്ടില്ല. എന്റെ ഒരു അഭിമുഖം ആസ്പദമാക്കിയാണ് വാർത്ത. എന്നാൽ പറയാൻ ഒരു മസാല തലക്കെട്ട് കയ്യിൽ കിട്ടിയതോടെ അഭിമുഖം ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു. ഒരിക്കൽ കൂടി വ്യക്തമാക്കട്ടെ.. ഞാൻ ആരെക്കുറിച്ചും ഒന്നും പറഞ്ഞ്, ആരെയും ഞെട്ടിച്ചിട്ടില്ല. ജീവിക്കാനായി തമ്പ് നെയിൽ എഴുതുന്നവർ, അൽപം കൂടി വിശ്വസിക്കുന്ന തമ്പ് നെയിൽ എഴുതണം.’’

കഴിഞ്ഞ ഫെബ്രുവരിയിലാണ് താരത്തിന് നേരെ വ്യാജ മരണവാർത്ത വന്നത്. ചില ഓൺലൈൻ മാധ്യമങ്ങളിൽ താൻ മരിച്ചെന്ന തരത്തിലുള്ള വ്യാജ വാർത്തകൾ വരുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് നടി മാല പാർവതി സമൂഹ മാധ്യമങ്ങളിൽ എത്തിയിരുന്നു. ഇതിനെതിരെ താരം പൊലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നു.‘‘അച്ഛൻ മരിച്ചപ്പോൾ, ഞാൻ മരിച്ചു എന്ന് ചില ഓൺലൈൻ മീഡിയ എഴുതി. അത് എന്നെ മാത്രം ബാധിക്കുന്ന കാര്യമായിരുന്നു. എന്നാൽ മറ്റൊരു ഓൺലൈൻ മീഡിയയിൽ മറ്റൊരു തമ്പ്നെയിൽ ശ്രദ്ധയിൽപ്പെട്ടു. ഒരു നടനു നേരെയും, ‘ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ’ ഞാൻ നടത്തിയിട്ടില്ല.

 മോശമായി സ്പർശിച്ചാൽ എത്ര വേണമെങ്കിലും കിട്ടുമെന്ന് ഒരു നടനും പറഞ്ഞിട്ടില്ല. എന്റെ ഒരു അഭിമുഖം ആസ്പദമാക്കിയാണ് വാർത്ത. എന്നാൽ പറയാൻ ഒരു മസാല തലക്കെട്ട് കയ്യിൽ കിട്ടിയതോടെ അഭിമുഖം ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു. ഒരിക്കൽ കൂടി വ്യക്തമാക്കട്ടെ.. ഞാൻ ആരെക്കുറിച്ചും ഒന്നും പറഞ്ഞ്, ആരെയും ഞെട്ടിച്ചിട്ടില്ല. ജീവിക്കാനായി തമ്പ് നെയിൽ എഴുതുന്നവർ, അൽപം കൂടി വിശ്വസിക്കുന്ന തമ്പ് നെയിൽ എഴുതണം.’’
 

Read more topics: # maala paravathy ,# words about fake news
maala paravathy words about fake news

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES