ചിലരുടെ തലയില്‍ നമ്മള്‍ ഇപ്പോഴും ചില പുരുഷാധിപത്യ ലോകത്ത് ജീവിക്കുന്നു എന്നാണ്; രണ്‍ബീര്‍ യുകെയില്‍ നിന്ന് കൂട്ടികൊണ്ടുവരുമെന്ന വാര്‍ത്തക്കെതിരെ ആലിയ ഭട്ട്

Malayalilife
ചിലരുടെ തലയില്‍ നമ്മള്‍ ഇപ്പോഴും ചില പുരുഷാധിപത്യ ലോകത്ത് ജീവിക്കുന്നു എന്നാണ്; രണ്‍ബീര്‍ യുകെയില്‍ നിന്ന് കൂട്ടികൊണ്ടുവരുമെന്ന വാര്‍ത്തക്കെതിരെ ആലിയ ഭട്ട്

ബി ടൗണില്‍ എല്ലാം ആഘോഷമാണ്. ആഡംബര ജീവിതം വിട്ട് ബോളിവുഡ് നടിനടന്‍മാര്‍ക്ക് മറ്റൊന്നുമില്ല. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഡ്രസും അക്‌സസറീസും മാത്രമല്ല പാര്‍ട്ടിയും അടിച്ചുപൊളിയുമായി ലക്ഷങ്ങളാണ് പലരും ഒരു ദിവസം പൊടിച്ചുകളയുന്നത്. എന്നാൽ ഇപ്പോൾ ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷം ഭര്‍ത്താവ് രണ്‍ബീര്‍ കപൂര്‍ തന്നെ ലണ്ടനില്‍ നിന്ന് കൂട്ടിക്കൊണ്ടുവരുമെന്ന വാര്‍ത്തയില്‍ നീരസം അറിയിച്ച്‌ ആലിയ ഭട്ട് രംഗത്ത് എത്തിയിരിക്കുയാണ്.  നടി അതൃപ്തി ഇന്‍സ്റ്റാഗ്രാമില്‍ വാര്‍ത്തയുടെ സ്ക്രീന്ഷോട്ട് പങ്കുവച്ചാണ് അറിയിച്ചത്. ഭര്‍ത്താവ് തന്നെ 'പിക്കപ്പ്' ചെയ്യേണ്ടതുണ്ടെന്ന വാര്‍ത്തയിലെ വാക്കാണ് ആലിയയെ ചൊടിപ്പിച്ചത്.

"ചിലരുടെ തലയില്‍ നമ്മള്‍ ഇപ്പോഴും ചില പുരുഷാധിപത്യ ലോകത്ത് ജീവിക്കുന്നു എന്നാണ്. ഒന്നും വൈകിയിട്ടില്ല!! ആരും ആരെയും 'എടുക്കേണ്ട' ആവശ്യമില്ല ഞാന്‍ ഒരു സ്ത്രീയാണ്, പാര്‍സലല്ല!!! എനിക്ക് വിശ്രമിക്കേണ്ട ആവശ്യമില്ല, അതിന് ഡോക്ടറുടെ സര്‍ട്ടിഫിക്കേറ്റും ഉണ്ടെന്ന് നിങ്ങള്‍ അറിയുന്നത് നല്ലതാണ്. ഇത് 2022 ആണ്. ഈ പുരാതന ചിന്താഗതിയില്‍ നിന്ന് പുറത്തുകടക്കാമോ! എങ്കില്‍ ഞാന്‍ പോട്ടെ, എന്റെ ഷോട്ട് റെഡിയാണ്," ആലിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

ആലിയ പങ്കുവച്ച  ലണ്ടനില്‍ ഷൂട്ട് പൂര്‍ത്തിയാക്കിയ ശേഷം ആലിയ വിശ്രമത്തിലേക്ക് കടക്കുമെന്ന് സൂചിപ്പിക്കുന്നതാണ് സ്ക്രീന്‍ഷോട്ട്. 2022 വളരെ തിരക്കുപിടിച്ച സമയമാണ് ആലിയക്ക്. ആലിയയുടെ ഹോളിവുഡ് അരങ്ങേറ്റ ചിത്രമായ ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍, ഡാര്‍ലിംഗ്സ്, റോക്കി ഔര്‍ റാണി കി പ്രേം കഹാനി എന്നിവയും അണിയറയിലാണ്.  താന്‍ അമ്മയാകുന്നു എന്ന വിവരം കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ ആലിയയും രണ്‍ബീറും അറിയിച്ചത്.  ഇവരുടെ വിവാഹം ഏപ്രിലില്‍ മുംബൈയില്‍ വെച്ചായിരുന്നു.

Read more topics: # Aliya bhatt ,# words about fake news
Aliya bhatt words about fake news

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES