തമിഴ് ബിഗ്‌ബോസ് മത്സരാര്‍ത്ഥി ശരവണന്റെ ഞെട്ടിപ്പിക്കുന്ന തുറന്നുപറച്ചില്‍; വെളിപ്പെടുത്തലില്‍ പൊട്ടിച്ചിരിച്ച് കമല്‍ഹാസന്‍; ഇരുവര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി സോഷല്‍ മീഡിയ

Malayalilife
topbanner
തമിഴ് ബിഗ്‌ബോസ് മത്സരാര്‍ത്ഥി ശരവണന്റെ ഞെട്ടിപ്പിക്കുന്ന തുറന്നുപറച്ചില്‍; വെളിപ്പെടുത്തലില്‍ പൊട്ടിച്ചിരിച്ച് കമല്‍ഹാസന്‍; ഇരുവര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി സോഷല്‍ മീഡിയ

മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ്‌ബോസ് മലയാളത്തില്‍ വലിയ പ്രേക്ഷക പ്രീതിയാണ് നേടിയത്. മലയാളത്തിലെത്തും മുന്‍പ് തന്നെ ബിഗ്‌ബോസ് ഹിന്ദിയിലും തമിഴിയിലുമൊക്കെ ആരംഭിച്ചിരുന്നു. നിരവധി വിവാദങ്ങളിലൂടെയാണ് തമിഴിലെ ബിഗ്‌ബോസ് മുന്നേറുന്നത്. ഇപ്പോള്‍ ബിഗ്‌ബോസ് മത്സരാര്‍ത്ഥിയായ ശരവണന്റെ തുറന്നു പറച്ചിലാണ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്.

മലയാളത്തില്‍ മിനിസിക്രീന്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത പരിപാടിയാണ് ബിഗ്‌ബോസ് റിയാലിറ്റി ഷോ. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ഷോയെക്കുറിച്ചുളള ചര്‍ച്ചകള്‍ ഇനിയും അവസാനിച്ചിട്ടില്ല. എന്നാല്‍ മലയാളത്തില്‍ ഹിറ്റ് ആകും മുന്‍പ് തന്നെ ബിഗ്‌ബോസ് തമിഴിലും ഹിന്ദിയിലും വലിയ തരംഗമായിരുന്നു. നടന്‍ കമല ഹാസനാണ് തമിഴ് ബിഗ്‌ബോസ് അവതാരകനായി എത്തുന്നത്. നിരവധി വിവാദങ്ങള്‍ ഉയരുന്നുണ്ടെങ്കിലും വലിയ പ്രേക്ഷകപ്രീതി നേടിയാണ് പരിപാടി മുന്നോട്ടു പോകുന്നത്. എന്നാലിപ്പോള്‍ തമിഴ് ബിഗ്‌ബോസ് പരിപാടിക്കിടെ ഒരു മത്സരാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാവുകയാണ്. ബിഗ്‌ബോസ് സീസണ്‍ 3 ലെ മത്സരാര്‍ത്ഥി ശരവണനാണ് ഷോയില്‍ തന്റെ ഒരു പ്രവര്‍ത്തിയെക്കുറിച്ച് വെളിപ്പെടുത്തിയത്. പരുത്തിവീരനിലെ കഥാപാത്രത്തിലുടെ ശ്രദ്ധേയനായ താരമാണ് ശരവണന്‍.

കോളേജ് പഠനകാലത്ത് താന്‍ സ്ഥിരമായി ബസില്‍വച്ച് സ്ത്രീകളെ പീഡിപ്പിക്കാറുണ്ടായിരുന്നെന്നാണ് ശരവണന്‍ ഷോയ്ക്കിടെ പറഞ്ഞത്. പരിപാടിക്കിടെ ശരവണന്‍ ഇക്കാര്യം അവതാരകനായ നടന്‍ കമല്‍ഹാസനോട് പറയുകയായിരുന്നു. ശരവണന്റെ സ്ത്രീയ്ക്കെതിരായ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധത്തിനു വഴി വച്ചിരിക്കുകയാണ്. ശനിയാഴ്ച രാത്രി സംപ്രേക്ഷണം ചെയ്ത എപ്പിസോഡിലാണ് സംഭവം. മത്സരാര്‍ത്ഥികളായ മീര മിഥുനും ചേരനും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കമല്‍ഹാസന്‍, തിരക്കുള്ള ബസില്‍ യാത്ര ചെയ്യുമ്പോള്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചയാക്കിയത്. ഓഫീസിലെത്താന്‍ തിരക്കിട്ട് ബസില്‍ കയറവെ മാത്രമല്ല സ്ത്രീകളെ ശല്യം ചെയ്യാനും ദേഹോപദ്രവം ചെയ്യാനുമായി ബസില്‍ കയറുന്നവരുമുണ്ടെന്ന് കമല്‍ ഹാസന്‍ ചൂണ്ടിക്കാട്ടി.സംസാരത്തിനിടെ ശരവണന്‍ താനത് ചെയ്തിട്ടുണ്ടെന്നു പറയുകയായിരുന്നു.

ഓ, സ്ത്രീകളെ ഉപദ്രവിക്കുന്നവരെ നിങ്ങള്‍ തല്ലാറുണ്ടല്ലെ, എന്ന് കമല്‍ഹാസന്‍ ചോദിച്ചു. എന്നാല്‍ താന്‍ സ്ത്രീകളുടെ ശരീരഭാഗങ്ങളില്‍ കയറിപ്പിടിക്കാറുണ്ടായിരുന്നെന്നായിരുന്നു ശരവണന്റെ മറുപടി. ഈ ഉദ്ദേശ്യത്തോടെ പതിവായി ബസില്‍ പോകുമായിരുന്നെന്നും ശരവണന്‍ പറഞ്ഞു.കൂടാതെ കോളേജില്‍ പഠിക്കുമ്പോഴാണ് ഇതെന്നും വളരെ പണ്ടാണെന്നും പറഞ്ഞ ശരവണന്‍ തന്റെ തെറ്റിനെ ന്യായീകരിക്കുകയും ചെയ്തു. എന്നാല്‍ ഇതു കേട്ട് കമല്‍ഹാസന്‍ പൊട്ടിച്ചിരിക്കുകയായിരുന്നു. കാണികള്‍ കയ്യടിക്കുകയും ചെയ്തു. എന്നാല്‍ കമല്‍ഹാസനും ശരവണനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വരുന്നത്. ഇത്തരത്തില്‍ ഒരു ഗുരുതര സംഭവത്തെ തമാശയാക്കിയതിനെ വിമര്‍ശിച്ച് ഗായിക ചിന്മയി ശ്രീപാദയടക്കമുള്ളവര്‍ രംഗത്തെത്തി. ശരവണനേയും കാണികളേയും പരിപാടി സംപ്രേക്ഷണം ചെയ്ത ചാനലിനേയും ചിന്മയി വിമര്‍ശിച്ചു.ഇത്തരത്തില്‍ മുന്‍പ് ചെയ്തിട്ടുളള ഒരാള്‍ ഇപ്പോള്‍ അങ്ങനെ ആണോ അല്ലയോ എന്ന് എങ്ങിനെ അറിയുമെന്നും പ്രേക്ഷകര്‍ ചോദിക്കുന്നു.

social media against sharavanan and kamalahassan of tamil bigboss

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES