വിവാദപരാമര്‍ശത്തെത്തുടര്‍ന്ന് വിമര്‍ശനം നേരിടുന്നതിനിടയിലും പുതിയ വ്ലോഗുമായ ദിയകൃഷ്ണ.അഹാനയുടെ വിവാഹത്തെക്കുറിച്ചും തന്റെ വിവാഹത്തെയും തുടര്‍ന്നുള്ള ജീവിതത്തെക്കുറിച്ചുമാണ് ഫോളോവേഴ്സിന്റെ ചോദ്യങ്ങള്‍ക്ക് പുതിയ വ്ലോഗിലൂടെ ദിയ മറുപടി പറയുന്നത്.അഹാനയുടെ വിവാഹച്ചിലവിനെക്കുറിച്ച് വന്ന ചോദ്യത്തിനാണ് ദിയ ആദ്യം മറുപടി നല്‍കുന്നത്.അഹാനയുടെ വിവാഹത്തിന്റെ യഥാര്‍ഥ ചെലവ് എത്രയാണ് എന്ന് തനിക്കറിയില്ല. അത്തരം കാര്യങ്ങള്‍ ഞാന്‍ അഹാനയോട് നേരിട്ട് ചോദിക്കാറില്ലെന്നുമാണ് ദിയ നല്‍കുന്ന മറുപടി.
എന്നാല്‍ അതൊരു വലിയ തുകയായിരിക്കുമെന്നും തങ്ങളുടെയെല്ലാം താമസം താജിലായതിനാല്‍ തന്നെ തുക ഏതാണ്ട് ഊഹിക്കാമല്ലോയെന്നും ദിയ പറയുന്നു.ഒപ്പം തന്റെ വിവാഹത്തെക്കുറിച്ചും ദിയ മനസ്സ് തുറക്കുന്നുണ്ട്. അഹാനയുടെ വിവാഹപ്ലാനിങ്ങ് ഏതാണ്ട് ഒരുവര്‍ഷം മുന്നെ തുടങ്ങിയിരുന്നു.എന്നാല്‍ തന്റെത് തീര്‍ത്തും വ്യത്യസ്തമായിരുന്നു.വളരെക്കുറച്ച് സമയം മാത്രമെ തനിക്ക് പ്ലാനിങ്ങിന് ലഭിച്ചിരുന്നുള്ളവെന്നും ദിയ വിശദീകരിക്കുന്നു.
അഹാനയുടെ വിവാഹത്തിന്റെ യഥാര്‍ഥ ചെലവ് എത്രയാണ് എന്ന് തനിക്കറിയില്ല.അത്തരം കാര്യങ്ങള്‍ ഞാന്‍ അഹാനയോട് നേരിട്ട് ചോദിക്കാറില്ല.എന്തായാലും അത് വലിയൊരു തുകയായിരിക്കും.5-6 ദിവസം ഞങ്ങള്‍ താജില്‍ തന്നെയായിരുന്നു താമസം.അവിടെ 20-25 ലേറെ റൂമുകള്‍ ബുക്ക് ചെയ്തിരുന്നു.ഫങ്ഷനും ഫുഡും അറേഞ്ച് ചെയ്തിരുന്നു.അപ്പോള്‍ നിങ്ങള്‍ക്ക് കൂട്ടി നോക്കാമല്ലോ, ഏകദേശം എത്ര ചെലവുണ്ടാകും എന്ന്'.വിവാഹസാരിയെക്കുറിച്ചും ദിയ കൃഷ്ണ സംസാരിച്ചു. വിവാഹസാരിക്ക് എത്ര രൂപ ചിലവായി എന്നതിനാണ് ദിയ മറുപടി നല്‍കിയത്. രണ്ട് ലക്ഷത്തോളം രൂപയാണ് സാരിക്ക് ചിലവായത് എന്നും അത് സാരി വാങ്ങിയ ഷോപ്പില്‍ നിന്നും സമ്മാനമായിരുന്നു എന്നും ദിയ പറഞ്ഞു.
ഒപ്പം വലിയ പ്രായമില്ലാത്തവരെ കുട്ടികള്‍ 'ആന്റി' എന്നു വിളിക്കുന്നതിനോട് വ്യക്തിപരമായി തനിക്ക് താത്പര്യമില്ലെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി ദിയ കൃഷ്ണ പറയുന്നു.നിങ്ങളേക്കാള്‍ ഇളയതാണ് ഓപ്പോസിറ്റ് നില്‍ക്കുന്ന ആളെങ്കില്‍ കൊച്ചിനെക്കാെണ്ട് പേര് വിളിപ്പിക്കുകയോ ചേച്ചിയെന്ന് വിളിപ്പിക്കുകയോ ചെയ്യുന്നതാണ് നല്ലതെന്നാണ് തന്റെ അഭിപ്രായമെന്നും മകന്‍ ഓമിയോട് താനും അങ്ങനെയോ പറയൂ എന്നും ദിയ പറയുന്നു.സുഹൃത്തായ അഞ്ജലിയെ എന്താണ് ഓമി വിളിക്കുക എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ദിയ.അഞ്ജലിക്ക് എന്നേക്കാള്‍ ഒരു വയസ് കുറവാണ്. തന്റെ കൊച്ചിനെക്കാെണ്ട് ആന്റീ എന്ന് വിളിപ്പിക്കരുതെന്ന് അഞ്ജലി എടുത്ത് പറഞ്ഞിട്ടുണ്ട്. ഇനി അഞ്ജലി എന്നേക്കാള്‍ 10 വയസിന് മൂത്തയാള്‍ ആയിരുന്നെങ്കിലും ഞാന്‍ ചേച്ചിയെന്ന് വിളിക്കാനേ ഓമിയോട് പറയൂ. അഞ്ജലി എന്നു തന്നെ വിളിപ്പിക്കണമെന്നാണ് അവള്‍ പറഞ്ഞിട്ടുള്ളത്.
ഒരു ദിവസം ഞാന്‍ ഏതോ സ്ഥലത്ത് നില്‍ക്കുകയായിരുന്നു. അന്ന് കല്യാണം പോലും കഴിച്ചിട്ടില്ല. 24 വയസോ മറ്റോ ആണ്. എന്നേക്കാള്‍ അഞ്ചാറ് വയസ് കുറവുള്ള ഒരു കുട്ടി വന്ന് ആന്റീ ഞാന്‍ ആന്റിയുടെ യൂട്യൂബ് വീഡിയോയൊക്കെ കാണാറുണ്ടെന്ന് പറഞ്ഞു. മോള്‍ എന്നോടാണോ പിറകില്‍ നില്‍ക്കുന്ന ആരോടെങ്കിലുമാണോ സംസാരിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. ആന്റിയോട് എന്ന് ആ കുട്ടി പറഞ്ഞു. ആന്റിയോ? മോളുടെ അമ്മയ്ക്ക് എത്ര വയസായി 20 വയസാണോ? അമ്മയ്ക്ക് 20 വയസാണെങ്കില്‍ മാത്രം മോളെന്നെ ആന്റിയെന്ന് വിളിച്ചാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു. എന്നെ കണ്ടാല്‍ അമ്പതോ അറുപതോ വയസ് തോന്നുന്നുണ്ടെങ്കില്‍ കുഴപ്പമില്ല. നിങ്ങളേക്കാള്‍ ഇളയതാണ് ഓപ്പോസിറ്റ് നില്‍ക്കുന്ന ആളെങ്കില്‍ കൊച്ചിനെക്കാെണ്ട് പേര് വിളിപ്പിക്കുകയോ ചേച്ചിയെന്ന് വിളിപ്പിക്കുകയോ ചെയ്യുക.
കഴിഞ്ഞ ദിവസം ഞാന്‍ വെസ്റ്റ് സൈഡില്‍ പോയപ്പോള്‍ അവിടെ എന്റെ ചേച്ചിയുടെ കൂടെ പഠിച്ച എന്റെ സീനിയര്‍ ചേച്ചിയെ കണ്ടു. പുള്ളിക്കാരിക്ക് മൂന്ന് വയസുള്ള മോനുണ്ട്. മോനെക്കാെണ്ട് എന്നെ ആന്റിയെന്ന് വിളിപ്പിക്കുമെന്ന് ഞാന്‍ കരുതി. കാരണം എനിക്കത് ശീലമായി.പക്ഷേ പുള്ളിക്കാരി പരിചയപ്പെടുത്തിയത് ചേച്ചിയെന്ന് പറഞ്ഞാണ്. കാരണം എനിക്ക് 28 വയസാണെന്ന് അവര്‍ക്കറിയാം. ആരുവിന് (ദിയയുടെ ഭര്‍ത്താവ് അശ്വിന്റെ ചേട്ടന്റെ മകള്‍) എന്നേക്കാള്‍ 20 വയസ് . റിലേഷന്‍ വെച്ച് നോക്കിയാല്‍ ആരുവിന്റെ അങ്കിളാണ് അശ്വിന്‍. പക്ഷെ ആരു വിളിക്കുന്നത് അശ്വിന്‍ എന്നാണ്. എന്നെ ദിയ എന്നും'', എന്നാണ് ദിയ വീഡിയോയില്‍ പറഞ്ഞത്.
തന്റെ വിവാഹത്തെക്കുറിച്ചും തുടര്‍ന്നുള്ള ജീവിതത്തെത്തപ്പറ്റിയും ദിയ വ്ലോഗില്‍ വിശദീകരിക്കുന്നുണ്ട്.അശ്വിന്റെ അമ്മയെ താന്‍ 'അമ്മ' എന്നു വിളിക്കില്ലെന്ന തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ദിയ.മുന്‍പ് വിഡിയോകളില്‍ അശ്വിന്റെ അമ്മയെ 'മീനമ്മ' എന്നു വിളിച്ചിരുന്നത് മാര്‍ക്കറ്റിങ്ങിനും രസത്തിനും വേണ്ടിയായിരുന്നുവെന്നും അല്ലാത്ത സമയങ്ങളില്‍ പണ്ടുമുതലേ അവരെ 'ആന്റി' എന്നാണ് വിളിച്ചിരുന്നതെന്നും ദിയ പറഞ്ഞു.വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടുകാരുടെ ഇടപെടലുകള്‍ എങ്ങനെ നിയന്ത്രിക്കുന്നുവെന്നും ദിയ വിശദീകരിച്ചു.'വിവാഹശേഷവും ഒരു കുട്ടി ജനിച്ചശേഷവും നമ്മള്‍ എപ്പോഴും കൃത്യമായ ചില അതിരുകള്‍ സൂക്ഷിക്കണം. ആരുടെയും ഇടപെടല്‍ വേണ്ടെങ്കില്‍ അത് തുടക്കത്തിലേ പറയണം. തുടക്കത്തില്‍ നിങ്ങള്‍ എത്ര മിണ്ടാതിരിക്കുന്നുവോ, പിന്നീട് ആരായാലും നമ്മുടെ തലയില്‍ കയറും. എനിക്ക് വേണ്ട രീതികളെക്കുറിച്ച് തുടക്കത്തിലേ അശ്വിനും ഞാനും എന്റെ വീട്ടുകാരോടും അശ്വിന്റെ വീട്ടുകാരോടും പറഞ്ഞിരുന്നു.
'അതിരുകള്‍ എപ്പോഴും കര്‍ശനമായി പാലിക്കണം. വളരെ സാധാരണമായ പെരുമാറ്റരീതിയും ഉത്തരവാദിത്തബോധവും അവിടെ വേണം. പിന്നെ, പുരുഷന്മാരുടെ മേലുള്ള അമിതമായ അടുപ്പമോ ഇടപെടലുകളോ എനിക്ക് താല്‍പ്പര്യമില്ല.സത്യത്തില്‍, എന്റെ ഭര്‍ത്താവിന്റെ കുടുംബത്തോട് എനിക്ക് വ്യക്തിപരമായി പ്രശ്നങ്ങളോ എതിര്‍പ്പുകളോ ഒന്നുമില്ല,' ദിയ പറഞ്ഞു.താനും അശ്വിനും കുറച്ചുനാള്‍ കൂടി ഡേറ്റിങ് തുടരുമെന്നാണ് കരുതിയിരുന്നതെന്നും അശ്വിന്റെ കുടുംബത്തിന്റെ നിര്‍ബന്ധം കാരണമാണ് പെട്ടെന്ന് വിവാഹം കഴിച്ചതെന്നും ദിയ വെളിപ്പെടുത്തി. 'ഞാനും അശ്വിനും കുറേനാള്‍ കൂടി ഡേറ്റ് ചെയ്ത് നടക്കുമെന്നാണ് കരുതിയത്. അശ്വിന്റെ കുടുംബം ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞശേഷം ഇപ്പോള്‍ത്തന്നെ വിവാഹം കഴിക്കണമെന്ന് സമ്മര്‍ദം ചെലുത്തി. അഞ്ചാറ് വര്‍ഷം കൂടി ഡേറ്റ് ചെയ്ത് നടന്നാലും എന്റെ കുടുംബത്തിന് പ്രശ്നമൊന്നും ഉണ്ടാകുമായിരുന്നില്ല.
'പക്ഷേ, അശ്വിന്റെ കുടുംബം കുറച്ചുകൂടി കണ്‍സര്‍വേറ്റീവാണ്. അങ്ങനെ സമ്മര്‍ദം വന്നപ്പോഴാണ് വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്ക് ഞാനും എത്തിയത്. എന്റെ വീട്ടില്‍ ഇക്കാര്യം പറയുമ്പോള്‍ അവര്‍ സമ്മതിക്കുമോ എന്ന് എനിക്ക് പേടിയുണ്ടായിരുന്നു. പക്ഷേ, പെട്ടെന്നൊരു ദിവസം അവര്‍ പറഞ്ഞു, നിനക്ക് വേണമെങ്കില്‍ കെട്ടിക്കോ എന്ന്.'ഞാനും അശ്വിനും ആ സമയത്ത് ഒരുപാട് യാത്ര ചെയ്യുമായിരുന്നു. വിവാഹം കഴിച്ചാലും എന്ത് വ്യത്യാസമാണ് വരാനുള്ളത്? ഒരുമിച്ച് താമസിക്കുകയും യാത്ര ചെയ്യുകയും ചെയ്യാമല്ലോ എന്ന് ഞങ്ങളും കരുതി. എടുത്തുചാടിയുള്ള വിവാഹമായിരുന്നു. വിവാഹാഘോഷങ്ങള്‍ പ്ലാന്‍ ചെയ്യാന്‍ അധികം സമയം കിട്ടിയില്ല. അമ്മുവിന്റെ വിവാഹം അവള്‍ ഒരു വര്‍ഷം പ്ലാന്‍ ചെയ്താണ് നടത്തിയത്. എനിക്കങ്ങനെ പ്ലാന്‍ ചെയ്യാനൊന്നും ക്ഷമയില്ല,' ദിയ പറഞ്ഞു.