Latest News

മലയാളത്തില്‍ മിണ്ടിയാല്‍ മാനം ഇടിഞ്ഞു വീഴുമോ;എന്തിനാണ് ഇവര്‍ക്ക് ഇത്രയും ജാട; പൂര്‍ണ്ണിമ ഇന്ദ്രജിത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമര്‍ശനം

Malayalilife
മലയാളത്തില്‍ മിണ്ടിയാല്‍ മാനം ഇടിഞ്ഞു വീഴുമോ;എന്തിനാണ് ഇവര്‍ക്ക്  ഇത്രയും ജാട; പൂര്‍ണ്ണിമ ഇന്ദ്രജിത്തിനെതിരെ സോഷ്യൽ മീഡിയയിൽ  വിമര്‍ശനം

ലയാള സിനിമയുടെ പ്രിയ താരദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും  2002 ലായിരുന്നു വിവാഹിതരായത്. കുടുംബത്തിന്റെയും , മക്കളുടെയും കാര്യങ്ങൾ എല്ലാം നോക്കി കഴിയുമ്പോഴും പൂർണിമ സജീവ സാന്നിധ്യമാണ്. കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ പൂർണിമയുടെ  പ്രാണ എന്ന പേരിലുള്ള വാസ്ത സ്ഥാപനം ശ്രദ്ധ നേടിയിരുന്നു. ഇതിനിടയിൽ പൂർണിമ വീണ്ടും സിനിമയിലേക്ക് തിരികെ എത്തുകയും ചെയ്‌തു. എത്രയൊക്കെ തിരക്കുകൾ ഉണ്ടെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമായ പൂർണിമ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ പൂര്‍ണ്ണിമയുടെ ഒരു വൈറല്‍ വീഡിയോയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ  വിമര്‍ശനം ഉയരുകയാണ്‌.

 സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ  ചര്‍ച്ച ചെയ്യുന്നത് ക്ലബ്ബ് എഫ്‌എം അവതാരക ധന്യ വര്‍മ്മയുമായുള്ള അഭിമുഖമാണ്. പൂര്‍ണ്ണിമ, ഇന്ദ്രനെ കുറിച്ച്‌ പറയുന്നതും, ബിസിനസിനെ കുറിച്ച്‌ പറയുന്നതുമായ വീഡിയോയില്‍ ഉടനീളം പൂര്‍ണ്ണിമ ഇംഗ്ളീഷ് ഭാഷ ഉപയോഗിക്കുന്നതിനെതിരെയാണ് വിമര്‍ശനം.  ഇവര്‍ മലയാളി തന്നെ അല്ലെ പിന്നെന്തിനാണ് സാധാരണക്കാരുടെ മുന്‍പില്‍ ഇംഗ്ളീഷ് ഉപയോഗിക്കുന്നത് എന്നാണ് ചിലര്‍ ചോദ്യമുയർത്തുന്നത്.

 എന്തിനാണ് ഇവര്‍ ഇത്രയും  ജാഡ കാണിക്കുന്നത്. എന്നാൽ  പൃഥിക്കും ഇന്ദ്രനും ഇത്രയും ജാട ഇല്ല.  ഇംഗ്ളീഷ് കാരണം  നല്ല വീഡിയോ ആണ് കാണാന്‍ ഉള്ള മൂഡ് പോയി. സുപ്രിയയുടെ ഒരു അഭിമുഖം ഉണ്ടായിരുന്നു. അതില്‍ ഇംഗ്ളീഷ് അവര്‍ ഉപയോഗിക്കുന്നുണ്ട് എങ്കിലും കണ്ടിരിക്കാന്‍ നല്ല രസമായിരുന്നു. തുടങ്ങി നിരവധി വിമര്‍ശനങ്ങള്‍ ആയിരുന്നു പൂർണിമയുടെ  വീഡിയോയ്ക്ക് നേരെ ഉയർന്ന് വയറുന്നത്.

social media against actress poornima indrajith

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES