Latest News

'പതിവായി ഞാനവളെ കാണാന്‍ പോകാറുണ്ടേ...!' ജോര്‍ജിനെ വെല്ലുന്ന പ്രണയഭാവങ്ങളോടെ സ്വീഡന്‍ പൗരന്റെ 'പ്രേമം' റീല്‍; 'നിവിന്‍ പോളിക്ക് വെല്ലുവിളിയാകുമോ?' സ്മൈലി ഇമോജിയുമായി അനുപമ

Malayalilife
'പതിവായി ഞാനവളെ കാണാന്‍ പോകാറുണ്ടേ...!' ജോര്‍ജിനെ വെല്ലുന്ന പ്രണയഭാവങ്ങളോടെ സ്വീഡന്‍ പൗരന്റെ 'പ്രേമം' റീല്‍; 'നിവിന്‍ പോളിക്ക് വെല്ലുവിളിയാകുമോ?' സ്മൈലി ഇമോജിയുമായി അനുപമ

നിവിന്‍ പോളി, സായ് പല്ലവി, അനുപമ പരമേശ്വരന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം 'പ്രേമം' റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ജനപ്രീതിയില്‍ ഒട്ടും പിന്നിലല്ല. ചിത്രത്തിലെ പാട്ടുകളും ഡയലോഗുകളും ഇന്നും സോഷ്യല്‍ മീഡിയയില്‍ തരംഗമായി തുടരുമ്പോള്‍, പ്രേമത്തിലെ സൂപ്പര്‍ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് എത്തിയ ഒരു സ്വീഡിഷ് പൗരന്റെ റീലാണ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ വൈറലാകുന്നത്.

സ്വീഡന്‍ സ്വദേശിയായ കാള്‍ സ്വാന്‍ബര്‍ഗ് ആണ് 'പ്രേമ'ത്തിലെ 'പതിവായി ഞാനവളെ കാണാന്‍ പോകാറുണ്ടേ...' എന്ന ജനപ്രിയ ഗാനത്തിന് റീല്‍ ഒപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിച്ച 'ജോര്‍ജ്' എന്ന കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ പ്രണയഭാവങ്ങളോടെയാണ് കാള്‍ വീഡിയോയില്‍ എത്തുന്നത്. കാമുകിയുടെ വീടിന്റെ പരിസരത്ത് ചുറ്റിത്തിരിയുന്നതും ഒടുവില്‍ കാമുകിയുടെ അപ്പനെ കണ്ട് പേടിച്ചോടുന്നതുമൊക്കെ വളരെ രസകരമായിട്ടാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ, ചിത്രത്തില്‍ മേരിയായി അഭിനയിച്ച് കയ്യടി നേടിയ നടി അനുപമ പരമേശ്വരന്‍ തന്നെ നേരിട്ട് കമന്റുമായി രംഗത്തെത്തി. സ്മൈലി ഇമോജിയാണ് അനുപമ വീഡിയോയ്ക്ക് താഴെ പങ്കുവെച്ചിരിക്കുന്നത്.

നിരവധി മലയാളികളാണ് രസകരമായ കമന്റുകളുമായി വീഡിയോയ്ക്ക് താഴെ എത്തുന്നത്. 'ഏതോ മലയാളിയുടെ കറുത്ത കരങ്ങള്‍ ഇതിനു പിന്നില്‍ ഉണ്ട്', 'അമേരിക്കന്‍ ജോര്‍ജ് കൊള്ളാം', 'നിവിന്‍ പോളിക്ക് ഭീഷണി ആകുമോ?' എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകള്‍.

Read more topics: # 'പ്രേമം
song reel premam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES