Latest News

മുപ്പത്തിനാലാമത്തെ വിവാഹ വാര്‍ഷികം ആഘോഷിച്ച് എംജി ശ്രീകുമാര്! 34 വര്‍ഷം ആകുന്നത് എങ്ങനെയെന്ന് സോഷ്യല്‍മീഡിയ! 2020ല്‍ ഒന്നും ഒളിക്കാന്‍ പറ്റില്ല ശ്രീകുട്ടാ എന്നും ട്രോളുകള്‍

Malayalilife
    മുപ്പത്തിനാലാമത്തെ വിവാഹ വാര്‍ഷികം ആഘോഷിച്ച് എംജി ശ്രീകുമാര്! 34 വര്‍ഷം ആകുന്നത് എങ്ങനെയെന്ന് സോഷ്യല്‍മീഡിയ!  2020ല്‍ ഒന്നും ഒളിക്കാന്‍ പറ്റില്ല ശ്രീകുട്ടാ എന്നും ട്രോളുകള്‍

നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ ഗായകനാണ് എംജി ശ്രീകുമാര്‍. മലയാളം കൂടാതെ തമിഴ് ഹിന്ദി ഗാനരംഗത്തും ഹിറ്റ് ഗാനങ്ങള്‍ താരം ആലപിച്ചിട്ടുള്ള താരം മിനിസ്‌ക്രീനില്‍ അവതാരകനായും താരമെത്തുന്നുണ്ട്. സിനിമഗാനരംഗത്തും സ്റ്റേജ് ഷോകളിലെ തിരക്കുകള്‍ക്കിടയില്‍ തന്റെ ഭാര്യയോടൊപ്പം ചിലവഴിക്കാന്‍ സമയം കണ്ടെത്താന്‍ അദ്ദേഹം മറക്കാറില്ല. എംജി ശ്രീകുമാറിനെ പോലെ തന്നെ ഭാര്യ ലേഖയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇരുവരും തങ്ങള്‍ യാത്ര ചെയ്ത സ്ഥലങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ  മുപ്പത്തിനാലാമത്തെ വിവാഹ വാര്‍ഷികം ആഘോഷിച്ചിരിക്കയാണ് എംജി ശ്രീകുമാര്‍, ഇന്നലെയായിരുന്നു വിവാഹവാര്‍ഷികം. വിവാഹവര്‍ഷികദിനത്തില്‍ ചിത്രം പങ്കുവച്ചാണ് എംജി സന്തോഷം പങ്കുവച്ചത്. അതേസമയം എങ്ങനെയാണ് 34 വര്‍ഷം ആകുന്നത് എന്നാണ് സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത്. 2020ല്‍ ഒന്നും ഒളിക്കാന്‍ പറ്റില്ല ശ്രീകുട്ടാ എന്നും ട്രോളുകള്‍ എത്തുന്നു.

പതിനാലു വര്‍ഷത്തെ ലിവിങ് ടുഗെദറിനു ശേഷമാണ് 2000 ജനുവരി 14നു കൊല്ലൂര്‍ മൂകാമ്പിക ക്ഷേത്രത്തില്‍ വച്ച് ഇരുവരും വിവാഹിതരാകുന്നത്. ലേഖയുടെ രണ്ടാം വിവാഹമായിരുന്നു അത്. ആദ്യ വിവാഹത്തില്‍ ലേഖയ്ക്ക് ഒരു മകളുണ്ട്. എംജി ശ്രീകുമാറിനും ലേഖയ്ക്കും മക്കളില്ല. വളരെ സുന്ദരിയാണ് ലേഖ. 60 വയസ്സ് പിന്നിട്ടെങ്കിലും ഇപ്പോഴും ചെറുപ്പമായിരിക്കുന്ന എംജി ശ്രീകുമാറും ഭാര്യയും പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സ്വന്തമായി ഓണ്‍ലൈന്‍ ഡ്രസ് ഷോപ്പും ലേഖയ്ക്കുണ്ട്.

വിവാഹം കഴിഞ്ഞുവെന്ന് വച്ച് സാരി മാത്രമേ ഉടുക്കാവൂ എന്ന നിര്‍ബന്ധമൊന്നും ശ്രീകുമാറില്ല. തനിക്ക് നല്ലതെന്ന് തോന്നുന്ന വസ്ത്രങ്ങള്‍ ധരിക്കാറുണ്ടെ്‌ന് ലേഖ പറയുന്നു. എന്നാല്‍ ഏതുവസ്ത്രമണിയുമ്പോഴും ശരീരം പൂര്‍ണ്ണമായി മറഞ്ഞിരിക്കണമെന്ന നിര്‍ബന്ധക്കാരിയാണ് താനെന്നും ലേഖ പറഞ്ഞിരുന്നു. വിദേശരാജ്യങ്ങളില്‍ പോയാല്‍ പാന്റ്‌സും കുര്‍ത്തീസും ജീന്‍സുമൊക്കെ തനിക്ക് കംഫര്‍ട്ടബിളായ രീതിയില്‍ മാത്രമേ ധരിക്കാറുള്ളൂവെന്നും വസ്ത്രങ്ങള്‍ ധരിച്ചുള്ള ബോഡിഷോയ്ക്ക് താല്‍പര്യമില്ലെന്നും ലേഖ പറയുന്നു. ലോകത്തെവിടെ പോയാലും മഞ്ഞളും പയറുപൊടിയും കൊണ്ടു പോകുമെന്നും അത് ഉപയോഗിക്കുക മാത്രമാണ് സൗന്ദര്യ സംരക്ഷണത്തിനായി ചെയ്യാറുളളതെന്നും ലേഖ പറഞ്ഞിരുന്നു.

 

Read more topics: # mj sreekumar,# trolls
mj sreekumar trolls

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES