Latest News

ബാലിയില്‍ പോകാന്‍ ടിക്കറ്റും മറ്റും റെഡിയായപ്പോഴാണ് ന്യുമോണിയ വന്നത്; വിവാഹ ശേഷം ചില കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ പഠിച്ചു; ഇപ്പോള്‍ ലോ പ്രൊഫൈലാണ് കീപ്പ് ചെയ്യുന്നത്; ദില്‍ഷയുമായി കോണ്‍ടാക്ടില്ല; വിവാഹശേഷമുള്ള വിശേഷങ്ങളുമായി ഡോ റോബിന്‍

Malayalilife
 ബാലിയില്‍ പോകാന്‍ ടിക്കറ്റും മറ്റും റെഡിയായപ്പോഴാണ് ന്യുമോണിയ വന്നത്; വിവാഹ ശേഷം ചില കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ പഠിച്ചു; ഇപ്പോള്‍ ലോ പ്രൊഫൈലാണ് കീപ്പ് ചെയ്യുന്നത്; ദില്‍ഷയുമായി കോണ്‍ടാക്ടില്ല; വിവാഹശേഷമുള്ള വിശേഷങ്ങളുമായി ഡോ റോബിന്‍

ബിഗ് ബോസ് മലയാളം സീസണ്‍ നാലില്‍ മത്സരാര്‍ത്ഥിയായി എത്തി ആരാധകരെ സൃഷ്ടിച്ച വ്യക്തിയാണ് റോബിന്‍ രാധാകൃഷ്ണന്‍.റോബിന്‍ രാധാകൃഷ്ണന്റേയും സംരഭക ആരതി പൊടിയുടേയും വിവാഹം അടുത്തിടെയായിരുന്നു. വിവാഹത്തിന് പിന്നാലെ ഇരുവരുടേയും  യാത്രകളും ആഘോഷങ്ങളും ഒക്കെ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നു.

ഇപ്പോഴിതാ വിവാഹശേഷമുള്ള ജീവിതത്തെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് താരം. താനിപ്പോള്‍ ലൈം ലൈറ്റില്‍ നിന്നും അകലം പാലിച്ചിരിക്കുകയാണെന്നും അതുകൊണ്ട് തന്നെ സമാധാനപരമായ ജീവിതമുണ്ടെന്നും റോബിന്‍ പറയുന്നു.ബിഗ് ബോസിന് മുന്‍പ് ഇങ്ങനെയായിരുന്നില്ല ഞാന്‍, വളരെ സൈലന്റ് ആയിരുന്നു. അധികം ടാലന്റ് ഉള്ള ആളല്ലായിരുന്നു ഞാന്‍. പരമാവധി പ്രശസ്തി, അതുമാത്രമായിരുന്നു ആഗ്രഹം. ബിഗ് ബോസ് കഴിഞ്ഞാല്‍ കിട്ടുന്ന പ്രശസ്തി ഒരു വര്‍ഷം അതുപോലെ നിലനിര്‍ത്തണമെന്ന് ആഗ്രഹിച്ചു, പല രീതിയില്‍ പല കാര്യങ്ങളും ചെയ്തു.

 കണ്ടന്റിന് വേണ്ടി തന്നെ ചിലത് ചെയ്തിട്ടുണ്ട്. റിയല്‍ ലൈഫും റീല്‍ ലൈഫും വേറെയാണ്. ഈ പ്രശസ്തിക്കെല്ലാം ഞാന്‍ എന്നോട് തന്നെയാണ് കടപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ എന്റെ കൂടെ സപ്പോര്‍ട്ട് സിസ്റ്റം ആയി പൊടി കൂടി വന്നു. ഇത്രയും അഗ്രസീവായ ടോക്‌സിക് ആയ ആളെ വേണോയെന്നൊക്കെ ഞാന്‍ ചോദിക്കാറുണ്ട്. 

സത്യം പറഞ്ഞാല്‍ പൊടി ഭയങ്കര പാവമാണ്. ഒന്നാമത് പൊടിക്ക് എന്നെ നന്നായി അറിയാം. ഞാന്‍ യഥാര്‍ത്ഥത്തില്‍ എന്താണെന്ന് അറിയാം. ഞാന്‍ ഇല്ലെങ്കില്‍ കല്യാണം കഴിക്കാന്‍ പൊടിക്ക് വേറെ പതിനായിരം ചെക്കന്‍മാരെ കിട്ടും. എന്നിട്ടും പൊടി എന്നെ തിരഞ്ഞെടുത്തെങ്കില്‍ എന്നില്‍ എന്തോ നല്ലതുണ്ട്. ഇപ്പോള്‍ ഒരു ലോ പ്രൊഫൈല്‍ ജീവിതമാണ് ഞാന്‍ നയിക്കുന്നത്. എന്റെ മനസിലെ ആഗ്രഹങ്ങള്‍ നേടിയെടുക്കാനുളള തയ്യാറെടുപ്പിലാണ്', റോബിന്‍ പറഞ്ഞു.

അധികം സ്ഥലങ്ങള്‍ എക്‌സ്‌പ്ലോര്‍ ചെയ്തിട്ടുള്ളയാളല്ല ഞാന്‍. പൊടിയും അതുപോലെ തന്നെയാണ്. കല്യാണം കഴിഞ്ഞ് ഒരുമിച്ച് യാത്രകള്‍ പോകണമെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. ഒരു രൂപ ചെലവില്ലാതെ നമ്മുടെ ട്രാവലും അക്കോമഡേഷനുമൊക്കെ ആരെങ്കിലുമൊക്കൈ സ്‌പോണ്‍സര്‍ ചെയ്ത് എല്ലാ സ്ഥലത്തും കൊണ്ടുപോയിരുന്നുവെങ്കിലെന്ന് ആ?ഗ്രഹിച്ചിട്ടുണ്ട് ഞാന്‍ പണ്ട്. ബി?ഗ് ബോസില്‍ വരുന്നതിനും മുമ്പാണ്. ആ?ഗ്രഹമാണ് സാധിച്ചത്. 

രണ്ട് വര്‍ഷത്തിനുള്ളില്‍ 27 ഓളം രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് ഞങ്ങള്‍ക്ക് അവസരം ലഭിച്ചിരിക്കുന്നത്. അസര്‍ബൈജാന്‍ കണ്ട് കഴിഞ്ഞു. ബാലിയില്‍ പോകാന്‍ ടിക്കറ്റും മറ്റും റെഡിയായി ഇരിക്കുമ്പോഴാണ് എനിക്ക് ന്യുമോണിയ വന്നത്. കൊവിഡിനുശേഷം ഇമ്യൂണിറ്റി പവര്‍ കുറഞ്ഞതിനാല്‍ വഴിയേ പോകുന്ന എല്ലാ അസുഖങ്ങളും എനിക്ക് കിട്ടാറുണ്ട്.

മെഡിക്കേഷന്‍ എടുത്താലും പ്രശ്‌നമാണ്. കഫത്തില്‍ ബ്ലഡ് വരുന്ന സിറ്റുവേഷനായപ്പോള്‍ ഹോസ്പിറ്റലില്‍ പോയി പരിശോധിച്ചപ്പോഴാണ് ന്യുമോണിയയുടെ ആദ്യ സ്റ്റേജാണെന്ന് അറിഞ്ഞത്. അങ്ങനെ ആ യാത്ര ഡ്രോപ്പ് ചെയ്തു.

ആശുപത്രിയില്‍ കിടക്കുന്ന ഫോട്ടോയൊന്നും ഇടേണ്ടെന്ന് കരുതിയതാണ്. എന്നാല്‍ ബാലിയില്‍ പോകുന്നുവെന്ന് സ്റ്റോറിയൊക്കെ ഇട്ട് പിന്നെ അസുഖമായത് പറയാതിരിക്കുമ്പോള്‍ കഥ ഉണ്ടാക്കിയതാണെന്ന് തോന്നും. അതുകൊണ്ടാണ് ആ വീഡിയോ ഇട്ടത്. കോമണ്‍സെന്‍സില്ലാത്ത ആളുകള്‍ കരുതുന്നത് രണ്ട് വര്‍ഷത്തേക്ക് പൂര്‍ണമായും ഹണിമൂണ്‍ ആണെന്നാണ്. അങ്ങനെയല്ല. രണ്ട് വര്‍ഷത്തിനുള്ളില്‍ 24 രാജ്യം പോയി തീര്‍ക്കുമെന്നാണ് ഞാന്‍ പറഞ്ഞത്. 

അസര്‍ബൈജാനില്‍ പോയതൊക്കെ വളരെ രസകരമായിരുന്നു. നിങ്ങളാരും കാണാത്തൊരു പൊടിയുണ്ട്, ആ കാര്യങ്ങളാണ് ഞാന്‍ വീഡിയോയില്‍ കാണിച്ചത്. അത് കണ്ട് ഒരുപാട് പേര് മെസേജ് അയച്ചിരുന്നു. അവളുടെ ആഗ്രഹം നടത്തിക്കൊടുക്കാന്‍ സാധിച്ചതില്‍ സന്തോഷം. വിവാഹം കഴിഞ്ഞതിന് ശേഷം എന്താണ് മാറ്റം വന്നതെന്ന് എല്ലാവരും ചോദിക്കാറുണ്ട്. മൂന്ന് വര്‍ഷമായി എനിക്ക് പൊടിയെ അറിയാം.എനിക്ക് വല്യ മാറ്റമൊന്നും വന്നിട്ടില്ല. ചില കാര്യങ്ങള്‍ ഞാന്‍ നിയന്ത്രിക്കാന്‍ പഠിച്ചു. ഭയങ്കര ദേഷ്യപ്പെട്ടിരുന്ന, അഗ്രസീവ് ആയിരുന്ന റിയാക്ട് ചെയ്തിരുന്ന രീതിയൊക്കെ കുറഞ്ഞു. എല്ലാത്തിനും നിയന്ത്രണം ഉണ്ട്. പ്രായം ആകുമ്പോള്‍ സ്വാഭാവികമായും നിയന്ത്രണം വരും. എനിക്ക് 37 വയസുണ്ട്.


ബി?ഗ് ബോസില്‍ തന്റെ ഉറ്റ സുഹൃത്തുക്കളായിരുന്ന ദില്‍ഷയെ കുറിച്ചും ബ്ലെസ്ലിയെ കുറിച്ചും റോബിന്‍ സംസാരിച്ചു. ഹൗസില്‍ വെച്ച് ദില്‍ഷയോട് പ്രണയം പറഞ്ഞയാളാണ് റോബിന്‍. പുറത്ത് വന്നശേഷവും ഇരുവരും സൗഹൃദം തുടര്‍ന്നിരുന്നു. പിന്നീട് അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് സൗഹൃദം അവസാനിപ്പിച്ചു. എനിക്ക് ദില്‍ഷയുമായി ഇപ്പോള്‍ കോണ്‍ടാക്ടില്ല. ബ്ലെസ്ലിയെ വര്‍ഷങ്ങള്‍ക്കുശേഷം ഇന്നാണ് കാണുന്നത്. ഞങ്ങള്‍ സംസാരിച്ചു. അവിടെ വൈരാ?ഗ്യമൊന്നുമില്ല. നമ്മളെ പിന്നില്‍ നിന്ന് കുത്താനും ചവിട്ടി താഴ്ത്താനും ഒരുപാട് പേരുണ്ടെന്ന് ബിഗ് ബോസില്‍ പോയശേഷം എനിക്ക് മനസിലായി എന്നും റോബിന്‍ പറയുന്നു.

dr robin radhakrishnan reveals perosonal life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES