സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ അവസാനഘട്ട ചിത്രീകരണം പൂര്‍ത്തിയാക്കി റിലിസീന് തയ്യാറെടുക്കുകയാണ്. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന ഖ്യാതിയോടെ റിലീസിനെത്താന്‍ ഉദ്ദേശിക്കുന്ന ഒടിയന്‍ തിയേറ്ററുകളിലെത്തുന്നതിന് മുമ്പായി പുതിയ പ്രമോഷന്‍ തന്ത്രവുമായി എത്തിയിരിക്കുകയാണ് ഒടിയന്റെ അണിയറ പ്രവര്‍ത്തകര്‍. എന്നാല്‍ മോഹന്‍ലാലിന്റെ ഒടിയന്‍ പ്രതിമ റിലീസിങ്ങ് കേന്ദ്രങ്ങളില്‍ സ്ഥാപിച്ച് നടത്തുന്ന പ്രെമോഷന് അടപടലം ട്രോളുകളാണ്.
ചിത്രത്തിലെ നായകന്‍ മോഹന്‍ലാലിന്റെ ഒടിയന്‍ ലുക്കിലുള്ള പ്രതിമ റിലീസിങ് കേന്ദ്രങ്ങളില്‍ സ്ഥാപിച്ചു കൊണ്ടാണ് ഒടിയന്‍ ടീം പ്രെമോഷന്‍ രംഗത്ത് പുതു പാത തുറന്നിരിക്കുന്നത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ഇതുപോലൊന്ന് ഇതാദ്യമായാണെന്നാണ് മോഹന്‍ലാലും ഒടിയന്‍ ടീമും അവകാശപ്പെടുന്നത്. കൊച്ചി ലുലുമാളിലുള്ള പിവിആറില്‍ മോഹന്‍ലാല്‍ ആദ്യ പ്രതിമ അനാച്ഛാദനം ചെയ്തിരുന്നു. ഇതിന് പിന്നാലെ മറ്റ് റിലീസിങ് കേന്ദ്രങ്ങളിലും പ്രതിമകള്‍ സ്ഥാപിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഇതിന് പിന്നാലെയാണ് ഒടിയന്‍ പ്രതിമയ്ക്ക് ബാലരമയിലെ കുട്ടികളുടെ പ്രിയപ്പെട്ട കഥാപാത്രമായ മായാവിയുടെ ഛായ ഉണ്ടെന്ന തരത്തില്‍ ട്രോളുകള്‍ വ്യാപകമാകുന്നത്. മായാവിയുടെ നിഷ്‌കളങ്കത ഒടിയന്റെ മുഖത്തുണ്ടെന്നാണ് ചിലര്‍ പറയുന്നത്. അതേസമയം മഞ്ജുവാര്യയെ ഡാകിനിയോടും ചിലര്‍ ഉപമിക്കുന്നുണ്ട്.
മോഹന്‍ലാലിന്റെ അതേ വലിപ്പത്തിലുള്ള പ്രതിമയാണ് റിലീസിങ്ങ് കേന്ദ്രത്തില്‍ സ്ഥാപിക്കുന്നത്. പ്രതിമയ്ക്കൊപ്പം കുട്ടികള്‍ക്കും ആരാധകര്‍ക്കും സെല്‍ഫി എടുക്കാനും അവസരമുണ്ടാകും. ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. പാലക്കാട്, തസറാക്ക്, ഉദുമല്‍പേട്ട്, പൊള്ളാച്ചി, ബനാറസ്, ഹൈദരാബാദ് എന്നിവിടങ്ങളാണ് ഒടിയന്റെ പ്രധാന ലൊക്കേഷനുകള്‍. ചിത്രത്തിന്റെ ഷൂട്ടിങ്ങ് അവസാനിച്ചിട്ടുണ്ട്. അവസാനദിന ചിത്രീകരണത്തിന്റെ സ്റ്റില്ലുകളോടൊപ്പം ട്വിറ്ററിലൂടെ ശ്രീകുമാര്‍ മേനോനാണ് വിവരം പങ്കുവച്ചത് ഇതിന് പിന്നാലെ ചിത്രത്തിന്റെ പുതിയ പോസ്റ്ററും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കവെച്ചു. പുതിയ പോസ്റ്ററില്‍ താടിയും മുടിയും നീട്ടി വളര്‍ത്തിയ ലുക്കിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒപ്പം മഞ്ജുവാര്യരും പ്രകാശ് രാജും പോസ്റ്ററിലുണ്ട്.ഡിസംബര്‍ 14 ന് ചിത്രം പ്രദര്‍ശനത്തിനെത്തും.