പരസ്പരത്തിലെ ദീപ്തി ഐ.പി.എസ് മരിച്ച കാര്യം ഇപ്പോഴും ഉള്‍ക്കൊള്ളാതെ തീരാ ദുഃഖത്തിലാണ് ട്രോളന്‍മാര്‍. ഇനിയും പുതിയ പുതിയ ട്രോളുകള്‍ അണിയറയില്‍ ഒരുങ്ങുന്നു എന്നാണ് അറിയുന്നത്.
ബോംബ് ഗുളിക കഴിച്ച് ദീപ്തിയും സൂരജും പൊട്ടിത്തെറിച്ച് മരിച്ചതിന് പിന്നാലെ ഇനി സൂരജിന്റെ ബേക്കറിയേയും ഇന്ത്യാ മഹാരാജ്യത്തേയും രക്ഷിക്കാന്‍ ആരൂണ്ടെന്ന അഭിപ്രായം ഏറ്റെടുത്ത് രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
ദീപ്തിയുടെ ആ കരച്ചില്‍ കണ്ടാല്‍ ആര്‍ക്കെങ്കിലും സഹിക്കാന്‍ പറ്റുമോ... പൊട്ടിക്കരഞ്ഞ് പോവില്ലേ! എന്ന് ചോദിക്കുന്നവരുമുണ്ട്
രസകരമായ ട്രോളുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ട്രേളന്‍മാര്‍ക്ക് നന്ദി അറിയിച്ച് ആയിരങ്ങളും എത്തുന്നുണ്ട് .
ബോളിവുഡില്‍ കാണാന്‍ പറ്റുമോ ഇതുപോലെ ഒരു എഡിറ്റിങ്..!!
വീട്ടമ്മമാരെ സമാധാനിപ്പിക്കാനും ട്രേളന്‍മാര്‍ മറക്കുന്നില്ല. കേരളം പ്രളയം അതിജീവിക്കുമെങ്കില്‍ ഇതും അതിജീവിക്കും എന്നാണ് പലരുടെയും അഭിപ്രായം.
അപ്പോള്‍ തന്നെ ദീപ്തി അക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കേണ്ടതായിരുന്നു,,
വീട്ടില്‍ ഇനിയുള്ള ദിവസങ്ങള്‍ നേരത്തെ പോകണം എന്ന ആശ്വാസത്തിലാണ് ചിലര്‍, പരസ്പരം വൈകുന്നേരമാക്കിയപ്പേള്‍ സമയം തെറ്റിച്ച് വീട്ടില്‍ പോകുന്നവര്‍ സന്തോഷത്തിലാണ് എന്നാണ് അറിയാന്‍ സാധിച്ചത്.
ഗുളിക ബോംബ് കണ്ടുപിടിച്ച പരസ്പരം സീരിയല്‍ ഡയറക്ടര്‍ മരണമാസ്സ് ആണ്... അല്ല, കൊലമാസ്സ് ആണ്!