അമ്മയുടെ പ്രതിസന്ധി കത്തിനില്‍ക്കുന്നതിനിടയില്‍ മോഹന്‍ലാല്‍ ബാഴ്സിലോണയില്‍ വിനോദയാത്ര പോയിരിക്കുകയാണ്. ബാഴ്സലോണയില്‍ നിന്നുള്ള ചിത്രങ്ങളും മോഹന്‍ലാല്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ഇന്നലെ ലാല്‍ ഒരു പട്ടിയുടെ ചിത്രം പങ്കുവച്ചത് വൈറലാകുകയാണ്. കമ്പികള്‍ക്കിടയിലൂടെ തല പുറത്തേക്കിട്ട് നോക്കുന്ന പട്ടിയുടെ ചിത്രത്തിന് നിരവധി കമന്റുകളാണ് എത്തുന്നത്. ചിത്രം പലര്‍ക്കുമുള്ള ട്രോളാണെന്ന കമന്റുകളുമായി ആരാധകര്‍ രംഗത്തെത്തിക്കഴിഞ്ഞു.
ഒട്ടെറെ കമന്റുകളാണ് ലാലേട്ടന് പങ്കുവച്ച നായയുടെ ചിത്രത്തിന് താഴെ എത്തിയിരിക്കുന്നത്. പല പ്രമുഖര്‍ക്കുള്ള ട്രോളാണ് ഇതെന്നും ആരാധകര്‍ പറയുന്നുണ്ട്. പോര്‍ച്ചുഗലിലെ മലയാളികളെ ബന്ധപ്പെടുത്തി രസകരമായ നിരീക്ഷണമാണ് ഒരു ആരാധകന് നടത്തിയത്. ഏതോ മലയാളി കുടുംബത്തിലെ നായ ആണെന്ന് തോന്നുന്നു. തന്റെ കുടുംബത്തിലെ ആരാധനാപുരുഷനെ നേരില്‍ കണ്ടപ്പോള്‍ കമ്പിക്ക് ഇടയിലൂടെ തലയിട്ട് കുടുങ്ങിപ്പോയി എന്നാണ് ആ കമന്റ്. പുറത്തിറങ്ങാനിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം ഒടിയനുമായി കൂട്ടിയിണക്കും കമന്റുകളുണ്ട്.
ഈ ക്ലിക്ക് ട്രോളാണെന്നും അതല്ല വേറെ പലര്‍ക്കുമുള്ള ക്ലിക്കാണെന്നും കണ്ടെത്തിയ ആരാധകരുണ്ട്. പ്രമുഖര്ക്കുളള സൂചനയാണ് ഇതെന്നാണ് അവരുടെ കണ്ടുപിടിത്തം. ജി. സുധാകരന് എതിരെയുള്ള ഡോഗ് മാര്‍ച്ചുമായി ബന്ധപ്പെടുത്തിയും. ഡബ്ല്യുസിസിയും മറ്റൊരു പ്രമുഖ നടനുമൊക്കെ വെറും പട്ടികളാണ് എന്നു സൂചിപ്പിക്കുന്ന ചിത്രമാണ് ഇതെന്നുമെല്ലാം കമന്റുകള്‍ എത്തുന്നുണ്ട്. അതേസമയം ആ പട്ടിയുടെ ഭാഗ്യമാണ് ഇതെന്നും കംപ്ലീറ്റ് ആക്ടറുടെ കാമറയില്‍ പതിഞ്ഞില്ലേയെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. ആവശ്യമില്ലത്തിടത്ത് കൊണ്ടു തലയിട്ട പട്ടിയുടെ ഫോട്ടോ മേജര്‍ ജീ ക്ക് വീണ്ടും ഡേറ്റ് കൊടുത്തു എന്നൊരു സൂചന നല്കുന്നില്ലേ എന്നും കമന്റുകള്‍ ഉണ്ട്.