മെറ്റ് ഗാലയില്‍ നിറവയറുമായി ചുവടുവച്ച് കിയാര അദ്വാനി; സ്‌റ്റൈലിഷായി എത്തി ഷാരൂഖ് ഖാന്‍; താരങ്ങളുടെ ചിത്രങ്ങള്‍ വൈറല്‍

Malayalilife
മെറ്റ് ഗാലയില്‍ നിറവയറുമായി ചുവടുവച്ച് കിയാര അദ്വാനി; സ്‌റ്റൈലിഷായി എത്തി ഷാരൂഖ് ഖാന്‍; താരങ്ങളുടെ ചിത്രങ്ങള്‍ വൈറല്‍

മെറ്റ് ഗാല വേദിയില്‍ നിന്നുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. മാന്‍ഹട്ടനിലെ പ്രശസ്തമായ മെറ്റ് ഗാല റെഡ് കാര്‍പെറ്റില്‍ എത്തിയ ആദ്യ ഇന്ത്യന്‍ പുരുഷനായി ഷാരൂഖ് ഖാന്‍ ചരിത്രം കുറിച്ചപ്പോള്‍, നിറ വയറുമായാണ് നടി കിയാര അദ്വാനി വേദിയിലെത്തിയത്.

നിറവയറുമായി മെറ്റ് ഗാല റെഡ് കാര്‍പെറ്റില്‍ എത്തി ആരാധകരുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് താരം.മെറ്റ് ഗാലയുടെ ടെയ്ലേര്‍ഡ് ഫോര്‍ യു' എന്ന തീമിനു അനുസരിച്ചുള്ള ഡ്രസ്സാണ് കിയാര അണിഞ്ഞത്. മാതൃത്വത്തെ ആശ്‌ളേഷിക്കുന്ന തന്റെ ജീവിതത്തിലെ പുതിയ ഘട്ടത്തെ സെലിബ്രേറ്റ് ചെയ്യുന്നതായിരുന്നു കിയാരയുടെ ഡിസൈനര്‍ വസ്ത്രം

മാന്‍ഹട്ടനിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ടിന്റെ കോസ്റ്റ്യൂം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റെഡ് കാര്‍പെറ്റ് അലങ്കരിച്ച പടികള്‍ കയറുന്ന നാലാമത്തെ ബോളിവുഡ് നടിയാണ് കിയാര. ഇന്ത്യന്‍ ഡിസൈനര്‍ ഗൗരവ് ഗുപ്തയാണ് കിയാരയുടെ ഡിസൈനര്‍ വസ്ത്രമൊരുക്കിയത്.  ബിയോണ്‍സ്, മിണ്ടി കലിംഗ്, ആഷ്ലി പാര്‍ക്ക്, കിം കര്‍ദാഷിയാന്‍, മരിയ കാരി, ഷക്കീര, കാറ്റി പെറി തുടങ്ങിയ അന്താരാഷ്ട്ര താരങ്ങളെ അണിയിച്ചൊരുക്കിയ ഡിസൈനര്‍ കൂടിയാണ് ഗൗരവ് ഗുപ്ത.

 'ഒരു കലാകാരിയെന്ന രീതിയിലും അമ്മയെന്ന നിലയിലും  എന്റെ ജീവിതത്തിലെ ഈ ഘട്ടത്തില്‍ മെറ്റ് ഗാലയില്‍ അരങ്ങേറ്റം കുറിക്കുന്നത് എന്നെ സംബന്ധിച്ച് ഏറെ പ്രത്യേകത നിറഞ്ഞ അനുഭവമാണ്,' കിയാരയുടെ വാക്കുകളിങ്ങനെ.
 

Met Gala 2025 Indian stars

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES