ദേവദാസ് ഫിലിംസിന്റെ ബാനറില്‍ കല്ലയം സുരേഷ് നിര്‍മിച്ച്,പ്രവീണ്‍കുമാര്‍ കോഴിക്കോട് കഥയെഴുതി സംവിധാനം ചെയ്യുന്ന ഐ ആം ഇന്ത്യന്‍ കോഴിക്കോട് ചിത്രീകരണം പുരോഗമിക്കുന്നു. തിരകഥ സംഭാഷണം രൂപേഷ് രവി. പുല്‍വാമാ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരു ഗ്രാമത്തില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിനാധാരം. ഉണ്ണി രാജേഷ് , ആര്യദേവി, നെടുമുടി വേണു,ദേവന്‍,സൈജു കുറുപ്പ് ശ്രീജിത്ത് രവി, സുനില്‍ സുഖാദ,അനീഷ് ജി മേനോന്‍, അബുസലീം, മാമൂക്കോയ, കലിംഗ ശശി, വിനോദ് കേവൂര്‍,നന്ദകിഷോര്‍,കിരണ്‍രാജ്, ഊര്‍മിള ഉണ്ണി,കല തുടങ്ങയവരഭിനയിക്കുന്നു.
കൈതപ്രം, രഘു എന്നിവരുടെ ഗാനങ്ങള്‍ക്ക് സായ്ബാല്‍ സംഗീതം പകര്‍ന്നു.അഭിജിത്ത് അഭിലാഷ് ഛായാഗ്രാഹണവും പുനലൂര്‍ രവി ചമയവും സൗബിന്‍ വസ്ത്രാലങ്കാരവും വിജേഷ് നന്മണ്ട കലാസംവിധാനവും രേഖ മാസ്റ്റര്‍ നൃര്‍ത്തസംവിധാനവും ഷിബു മാറോളി നിശ്ചലഛായാഗ്രാഹണവും നിര്‍വഹിക്കുന്നു.
കോ-ഡയറക്ടര്‍ രൂപേഷ് രവി. ചീഫ് അസോസിയറ്റ് ഡയറക്ടര്‍ എംവി.ജിജേഷ്, പ്രൊജക്ട് ഡിസൈനര്‍ താജു. സഹസംവിധാനം വിമല്‍ ചെട്ടിക്കുളങ്ങര, വിപിന്‍ നാരായണ്‍, സജിത് ടി.ശശിധരന്‍,ബിജു കലാലയ, ഇനി ഒരു ഷെഡ്യൂളില്‍ ചിത്രം പൂര്‍ത്തിയാകും.