Latest News

മോട്ടോ ബുക്ക് 60; മോട്ടറോളയുടെ ആദ്യത്തെ ലാപ്‌ടോപ്പ് പുറത്തിറങ്ങി

Malayalilife
 മോട്ടോ ബുക്ക് 60; മോട്ടറോളയുടെ ആദ്യത്തെ ലാപ്‌ടോപ്പ് പുറത്തിറങ്ങി

മുൻനിര സ്മാർട്ഫോൺ ബ്രാൻഡായ മോട്ടറോള, ലാപ്‌ടോപ്പ് വിപണിയിലേക്ക് കൂടി മത്സരത്തിനിറങ്ങുന്നു. ആഗോളതലത്തിൽ തങ്ങളുടെ ആദ്യത്തെ ലാപ്‌ടോപ്പായ മോട്ടോ ബുക്ക് 60 ഇന്ത്യൻ വിപണിയിൽ മാത്രമായി മോട്ടറോള അവതരിപ്പിച്ചു. ബ്രോൺസ് ഗ്രീൻ, വെഡ്ജ്‌വുഡ് എന്നീ രണ്ട്‌ പാന്റോൺ ക്യൂറേറ്റഡ് നിറങ്ങളിൽ വരുന്ന മോട്ടോ ബുക്ക് 60ക്ക്  വെറും 1.39 കിലോഗ്രാം ഭാരം മാത്രമാണുള്ളത്.

പ്രീമിയം അലുമിനിയം ബിൽഡും മിലിട്ടറി ഗ്രേഡ് ഈടിൽ മെലിഞ്ഞ ആകർഷകമായ രൂപത്തിൽ മോട്ടറോളയുടെ പ്രൊപ്രൈറ്ററി സ്മാർട്ട് കണക്റ്റ്, സെഗ്‌മെന്റിലെ ഏറ്റവും മികച്ച 500 നിറ്റ്‌സ് 14" 2.8കെ ഒഎൽഇഡി ഡിസ്‌പ്ലേ, ഏറ്റവും പുതിയ ഇന്റൽ കോർ 7, ഇന്റൽ കോർ 5 പ്രോസസ്സറുകൾ, 65വാട്ട് ഫാസ്റ്റ് ചാർജർ വരുന്ന 60ഡബ്ള്യുഎച്ച് ബാറ്ററി എന്നിങ്ങനെ ധാരാളം പ്രേത്യകതകളുണ്ട്.

ഒപ്പം, മോട്ടറോള മോട്ടോ പാഡ് 60 പ്രോ ടാബ്‌ലെറ്റും പുറത്തിറക്കി. മോട്ടോ പെൻ പ്രോ കോഡ് ബോക്‌സിനുള്ളിൽ ഉൾപ്പെടുന്ന ഇവയിൽ, 144ഹേർട്സ് റിഫ്രഷ് റേറ്റുള്ള 12.7” 3കെ ഡിസ്‌പ്ലേ, വിഭാഗത്തിലെ മുൻനിര മീഡിയാടെക് ഡൈമെൻസിറ്റി 8300 പ്രോസസർ, ഡോൾബി അറ്റ്‌മോസ് ക്വാഡ്-ജെബിഎൽ സ്പീക്കർ സിസ്റ്റം, സ്മാർട്ട് കണക്റ്റ്, 10,200എംഎഎച്ച് ബാറ്ററി എന്നിവയെല്ലാമുണ്ട്.
ഇന്റൽ കോർ 7 പ്രോസസറിൽ 16 ജിബി റാം + 512 ജിബി സ്റ്റോറേജ്, 16 ജിബി റാം + 1 ടിബി സ്റ്റോറേജിലും ഇന്റൽ കോർ 5ൽ 16 ജിബി + 512 ജിബിയിലും ലഭ്യമായ മോട്ടോ ബുക്ക് 60ക്ക് 61,999 രൂപയാണ് പ്രാരംഭ വില. 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് മെമ്മറി വേരിയന്റുകളിൽ പ്രീമിയം പാന്റോൺ ക്യൂറേറ്റഡ് ബ്രോൺസ് ഗ്രീൻ നിറത്തിൽ മോട്ടോ പാഡ് 60 പ്രോ ടാബ്‌ലെറ്റ് 26,999 രൂപ പ്രാരംഭ വിലയിലും ലഭിക്കും. രണ്ട് ഉപകരണങ്ങളും ഫ്ലിപ്കാർട്ട്, മോട്ടറോള.ഇൻ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവടങ്ങളിൽ ഏപ്രിൽ 23 മുതൽ വിൽപ്പനയ്‌ക്കെത്തും.

Read more topics: # മോട്ടറോള,#
Moto ecosystem new laptop

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES