ഒരു കലത്ത് മലയാളത്തിലും,മറ്റു ഭാഷകളിലും ഒരുപോലെ അഭിനയം കാഴ്ച്ച വെച്ച നടിയാണ് ഭാനുപ്രിയ, രാജശില്‍പിയും അഴകിയരാവണനും കുലം തുടങ്ങിയ ചിത്രങ്ങളിലുടെ മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയായ നടിയെക്കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്റഫ് യൂട്യൂബ് ചാനലിലൂടെ പങ്ക് വച്ചതോടെ നടിയുടെ ജീവിതം വീണ്ടും ചര്‍ച്ചയാവുകയാണ്.
ഭാനുപ്രിയയെ ബാധിച്ച രോഗത്തെ കുറിച്ചും ഭര്‍ത്താവുമായി പിരിഞ്ഞതിനെ കുറിച്ചുമൊക്കെ പലതരം കഥകളാണ് പുറത്ത് വന്നത്. ഒരു പ്രമുഖ സംവിധായകന്റെ പേരിലും ഗോസിപ്പുകളുണ്ടായിരുന്നു. അതിലെ സത്യാവസ്ഥ എന്താണെന്നാണ് അഷ്റഫ് വെളിപ്പെടുത്തിയിരിക്കുന്നത്.
സിനിമയില്‍ കത്തിജ്വലിച്ച് നില്‍ക്കുമ്പോഴാണ് കാലിഫോര്‍ണിയയില്‍ ഡിജിറ്റല്‍ എന്‍ജിനീയറായ ആദര്‍ശ് കൗശലിനെ ഭാനുപ്രിയ വിവാഹം കഴിക്കുന്നത്. ശേഷം ഇരുവരും അമേരിക്കയില്‍ സെറ്റിലാവുകയും കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ നാട്ടിലേക്ക് വരികയും ചെയ്തു. ഇതിനിടയില്‍ നടി ഒരു പെണ്‍കുഞ്ഞിന്റെ അമ്മയായി. തിരികെ വന്നതിന് ശേഷം സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ നടി അമ്മ റോളുകളിലും അഭിനയിച്ചു.
ഭര്‍ത്താവുമായി പിരിഞ്ഞാണ് ഭാനുപ്രിയ നാട്ടിലേക്ക് വന്നതെന്ന അഭ്യൂഹം അക്കാലത്ത് പ്രചരിച്ചിരുന്നു. എന്നാല്‍ ഞങ്ങള്‍ വേര്‍പിരിഞ്ഞെന്ന് പറയുന്നത് സത്യമല്ല. അകന്ന് താമസിച്ചപ്പോള്‍ അദ്ദേഹം മരണപ്പെടുകയായിരുന്നുവെന്ന് വ്യക്തമാക്കിയാണ് ഭാനുപ്രിയ പിന്നീട് രംഗത്ത് വന്നത്. അദ്ദേഹത്തിന്റെ മരണം തന്നെ വല്ലാതെ തളര്‍ത്തിയെന്നും നടി പറഞ്ഞു. പിന്നീട് അമ്മയുടെ കൂടെ താമസമാക്കിയെങ്കിലും അമ്മയുമായി പിണങ്ങി നടി വീട് വിട്ടിറങ്ങി. അന്ന് ഭാനുപ്രിയയ്ക്ക് ആശ്വാസമായത് എവിഎം സ്റ്റുഡിയോയാണ്. അവിടെയൊരു ഫ്ളാറ്റും അവരുടെ നിര്‍മാണത്തിലുള്ള സീരിയലില്‍ അഭിനയിക്കാനുള്ള അവസരവും നല്‍കി. നടിയുടെ മകള്‍ അഭിനയ ലണ്ടനില്‍ പഠിക്കുകയാണ്. താരപുത്രിയ്ക്ക് ഇഷ്ടമില്ലാത്തത് അഭിനയം മാത്രമാണ്.
ഭാനുപ്രിയയെ പോലെ അനുജത്തി ശാന്തിപ്രിയയുടെ ഭര്‍ത്താവും അകാലത്തില്‍ മരണപ്പെട്ടു. സഹോദരന്റെ ജീവിതവും തകര്‍ന്നു. ഇതോടെ അകന്ന് നിന്ന അമ്മയും മക്കളും കൊച്ചുമക്കളുമൊക്കെ ഒരുമിച്ചു.
ഒരു തെലുങ്ക് ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് തനിക്ക് മറവിരോഗം ബാധിച്ചുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഭാനുപ്രിയ നടത്തിയത്. അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ ഡയലോഗുകള്‍ മറന്ന് പോവുകയാണെന്നാണ് നടി പറഞ്ഞത്. ഒരു സിനിമയുടെ ലൊക്കേഷനില്‍ നിന്നും സംവിധായകന്‍ ആക്ഷന്‍ പറഞ്ഞപ്പോള്‍ നടിയുടെ മനസ് മൊത്തം ബ്ലാങ്ക് ആയിരുന്നു.
ഡയലോഗുകളൊന്നും ഓര്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയായി. പിന്നീട് ചെറിയ സീനുകളായിട്ടാണ് അത് പൂര്‍ത്തിയാക്കിയത്. മലയാളത്തിലും അന്യഭാഷകളിലും സിനിമ ഒരുക്കുന്ന പ്രശസ്ത സംവിധായകനുമായി ഭാനുപ്രിയയ്ക്ക് അടുത്ത സൗഹൃദമുണ്ടെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. അതില്‍ എത്രത്തോളം സത്യമുണ്ടെന്ന് എനിക്കറിയില്ല. എങ്കിലും ഇതേ ചൊല്ലി അദ്ദേഹത്തിന്റെ കുടുംബത്തില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതെനിക്ക് അറിയാവുന്നതാണെന്നും ആലപ്പി അഷ്റഫ് പറയുന്നു.ഭാനുപ്രിയ ഇന്നൊരു 'വീണപൂവാണെന്ന്' ആലപ്പി അഷ്‌റഫ് പറഞ്ഞത്.
പഠനകാലത്ത് തന്നെ ഭാനുപ്രിയ സിനിമയിലെത്തി. മങ്ക ഭാനു എന്ന ഭാനുപ്രിയ തമിഴ് സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്.
മലയാളം, തമിഴ്, തെലുങ്ക് അടക്കമുള്ള ഭാഷകളില്‍ നൂറ്റമ്പതിലധികം ചിത്രങ്ങളിലഭിനയിച്ചുപ്രഗത്ഭയായ കുച്ചിപ്പുടി നര്‍ത്തകി കൂടിയാണ് 54-കാരിയായ ഭാനുപ്രിയ. നൃത്തത്തോടുള്ള തന്റെ അഭിനിവേശത്തെ കുറിച്ച് പലവേദികളിലും ഭാനുപ്രിയ വാചാലയായിട്ടുണ്ട്..
1998-ലാണ് ഭാനുപ്രിയയും ആദര്‍ശ് കൗശലും വിവാഹിതരാകുന്നത്. 2005 മുതല്‍ ഇരുവരും അകന്നുജീവിക്കാനാരംഭിച്ചു. അങ്ങനെയിരിക്കെ 2018-ല്‍ ആദര്‍ശ് മരണപ്പെടുന്നത്.