പ്രശസ്ത പെഡ്ഡമ്മ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തെന്നിന്ത്യന്‍ താരസുന്ദരി തമന്ന ഭാട്ടിയ. ക്ഷേത്രദര്‍ശനം നടത്തുന്ന തമന്നയുടെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ക്ഷേത്രത്തിലേക്ക് എത്തുന്ന വീഡിയോ തമന്ന തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചിട്ടുണ്ട്.
താരത്തിന്റെ പുതിയ ചിത്രം ഒഡേലയ്ക്ക് വേണ്ടിയുള്ള പ്രത്യേക പൂജകളിലും തമന്ന പങ്കെടുത്തു. ഒഡേലയുടെ സംവിധായകനായ സമ്പത്ത് നന്ദിയോടൊപ്പമാണ് തമന്ന ക്ഷേത്രത്തില്‍ എത്തിയത്. ഒഡേല 2 -ന്റെ പ്രമോഷന്റെ തിരക്കിലാണ് താരം. സമ്പത്ത് നന്ദി, തമന്ന എന്നിവര്‍ക്കൊപ്പം ചി
ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരും ക്ഷേത്രത്തില്‍ എത്തിയിരുന്നു..
ഏപ്രില്‍ 17-നാണ് ഒഡേല- 2 തിയേറ്ററുകളിലെത്തുന്നത്. റിലീസിന് മുന്നോടിയായി അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ?ഗ്ലാമര്‍ വേഷത്തില്‍ നിന്നും ശിവശക്തിയുടെ വേഷം ചെയ്യുന്നതിനെ കുറിച്ചുള്ള മാ?ദ്ധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തില്‍ തമന്ന അസ്വസ്ഥയ.യായിരുന്നു. ഒരു സ്ത്രീയില്‍ നിന്നുള്ള അത്തരമൊരു ചോദ്യത്തോട് തമന്ന പറഞ്ഞ മറുപടിയും ഏറെ ശ്രദ്ധേയമായിരുന്നു.
സ്ത്രീകള്‍ സ്വയം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്ന് തമന്ന പറഞ്ഞു. സ്ത്രീകള്‍ സ്വയം ബഹുമാനിച്ചാല്‍ മാത്രമേ ലിംഗഭേഭമില്ലാതെ മറ്റുള്ളവര്‍ തങ്ങളെ ബഹുമാനിക്കുകയുള്ളൂവെന്നുമായിരുന്നു തമന്നയുടെ മറുപടി...
തെന്നിന്ത്യന്‍ സിനിമയിലെ വിജയത്തിന് ശേഷമാണ് തമന്ന ബോളിവുഡിലേക്ക് മടങ്ങിയെത്തുന്നത്. ഇന്ന് ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലുമെല്ലാം നിറ സാന്നിധ്യമാണ് തമന്ന.
വിജയ് വര്‍മയുമായി ബ്രേക്കപ്പായെന്ന അഭ്യൂഹങ്ങള്‍ക്കിടെ ചര്‍ച്ചയായി നടി തമന്ന ഭാട്ടിയയുടെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറികളും ചര്‍ച്ചയാവുകയാണ്.വിഖ്യാത ചിത്രകാരനായ പിക്കാസ്സോയുടെ വാക്കുകളാണ് നടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചിരിക്കുന്നത്. 'ഒരു പ്രൊഫഷണലിനെപ്പോലെ നിയമങ്ങള്‍ പഠിക്കൂ, അപ്പോള്‍ ഒരു കലാകാരനെപ്പോലെ നിങ്ങള്‍ക്കത് ലംഘിക്കാനാകും' എന്നതായിരുന്നു വരികള്‍. തമന്ന മുന്‍പ് പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലെ വരികളും ചര്‍ച്ചയായിരുന്നു. 'ഒരു അത്ഭുതം സംഭവിക്കാന്‍ കാത്തിരിക്കരുത്, പകരം ഒന്ന് സൃഷ്ടിക്കൂ' എന്നായിരുന്നു നടി ദിവസങ്ങള്‍ക്ക് മുന്‍പ് പോസ്റ്റ് ചെയ്ത സ്റ്റോറിയിലെ വരികള്‍.