ഗിന്നസ് പക്രു ആദ്യമായി നിര്‍മ്മാണ രംഗത്തേക്ക് ചുവടുവെയ്ക്കുന്ന ചിത്രം ഫാന്‍സി ഡ്രസിന്റെ ട്രെയിലറെത്തി.രഞ്ജിത് സ്‌കറിയ സംവിധാനം ചെയ്യുന്ന ചിത്രം ഹ്യുമര്‍ ത്രില്ലര്‍ ആയിട്ടാണ് ഒരുക്കുന്നത്.ഗിന്നസ് പക്രുവിനൊപ്പം ഹരീഷ് കണാരനും മുഖ്യ കഥാപാത്രമായി വരുന്ന ചിത്രത്തില്‍ ഇരുവരും സഹോദരന്മാരായാണ് എത്തുന്നത്.
ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന പോസ്റ്ററുകള്‍ക്കെല്ലാം മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഗിന്നസ് പക്രുവിന്റെ തികച്ചും വിത്യസതമായ ലുക്ക് തന്നെയാണ് പോസ്റ്ററിലെ മുഖ്യ ആകര്‍ഷണം.ചിത്രത്തില്‍ ഗിന്നസ് പക്രുവിന് പുറമേ കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്വേതാ മേനോന്‍, സൗമ്യ മേനോന്‍ എന്നിവരും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.
സര്‍വ്വ ദീപ്ത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഗിന്നസ് പക്രു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ് നായരാണ്. സംഗീതം രതീഷ് വേഗ. എഡിറ്റിങ് വി സാജന്‍.ഓഗസ്റ്റ് 2 ന് ചിത്രം തീയറ്ററുകളിലെത്തും