പൃഥ്വിരാജിന്റെ ശബ്ദത്തിൽ കഥ പറയുന്ന ട്രെയിലറിൽ മാസ് ഇൻ്‌ട്രോയുമായി മമ്മൂട്ടി ഒപ്പം തീപാറുന്ന ഷോട്ടുകളുമായി ആരാധകരെ ആവേത്തലിഴ്‌ത്തി പതിനെട്ടാം പടിയുടെ ട്രെയ്ലർ എത്തി.ദുൽഖർ സൽമാന്റെ ഫേസ്‌ബുക് പേജ് വഴിയാണ് ട്രെയിലർ പുറത്തിറക്കിയത്.
വ്യത്യസ്ത സ്‌കൂൾ ജീവിതം പറയുന്ന ചിത്രം എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. സർക്കാർ സ്‌കൂളിലെയും ഇന്റർനാഷണൽ സ്‌കൂളിലെയും വിദ്യാർത്ഥികൾ തമ്മിലെ പോരും ശേഷം വർഷങ്ങൾ കഴിഞ്ഞുള്ള അവരുടെ ലുക്കുമാണ് ട്രെയ്ലറിൽ നിറയുന്നത്.ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ'ജോൺ എബ്രഹാം പാലയ്ക്കൽ' എന്ന യൂണിവേഴ്‌സിറ്റി പ്രൊഫസറുടെ റോളിലാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുക.
15 തിയേറ്റർ ആർട്ടിസ്റ്റുകൾ ഉൾപ്പെടെ 65 പുതുമുഖ അഭിനേതാക്കളാണ് ചിത്രത്തിലുള്ളത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ആര്യ, രാജീവ് പിള്ള എന്നിവർ അതിഥി താരങ്ങളായി എത്തും.ഇവരെക്കൂടാതെ അഹാന കൃഷ്ണകുമാർ, മണിയൻപിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയാമണി, ലാലു അലക്സ്, നന്ദു, മനോജ് കെ ജയൻ, മാലാ പാർവ്വതി എന്നിവരും ചിത്രത്തിലുണ്ട്.
18,000 പേരിൽ നിന്ന് ഓഡിഷനും ഏഴ് ദിവസത്തെ ക്യാമ്പും കഴിഞ്ഞാണ് 65 പുതുമുഖങ്ങളെ തെരഞ്ഞെടുത്തത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.തിരുവനന്തപുരം, എറണാകുളം, വാഗമൺ, ആതിരപ്പള്ളി, ആലപ്പുഴ എന്നിവിടങ്ങളിലായി അഞ്ച് ഷെഡ്യൂളുകളിലായിരുന്നു ചിത്രീകരണം. എ.ആർ റഹ്മാന്റെ സഹോദരീ പുത്രൻ കാഷിഫും നവാഗതനായ പ്രശാന്തും ചേർന്നാണ് സംഗീത സംവിധാനം.
ശങ്കർ രാമകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പതിനട്ടാം പടി. കേരള കഫേ ആണ് ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത ആദ്യ ചിത്രം. ഉറുമി, നെത്തോലി ഒരു ചെറിയ മീനല്ല, മൈ സ്റ്റോറി എന്നീ സിനികൾക്ക് തിരക്കഥ എഴുതിയതും ശങ്കർ രാമകൃഷ്ണനായിരുന്നു
വിജയ് യേശുദാസും സിത്താരയും പാടിയതടക്കം ഏഴ് പാട്ടുകളുണ്ട് ചിത്രത്തിൽ. കെച്ച കെംപക്ഡേ, സുപ്രീം സുന്ദർ എന്നിവർ ചേർന്നാണ് ആക്ഷൻ കൊറിയോഗ്രഫി. എഡിറ്റിങ് ഭുവൻ ശ്രീനിവാസ്.ഓഗസ്റ്റ് സിനിമയുടെ പതിനൊന്നാമത്തെ നിർമ്മാണ ചിത്രമാണ്.ജൂലൈ 5 ന് ആണ് പതിനെട്ടാം പടി വേൾഡ് വൈഡ് റിലീസ്.