Latest News

കാര്‍ത്തി നായകവേഷത്തിലെത്തുന്ന 'ദേവ്'ലെ ഒഫീഷ്യല്‍ ട്രെയിലര്‍ ഇന്ന് പുറത്തുവിടും; ചിത്രം ഫെബ്രുവരി 14ന് പ്രദര്‍ശനത്തിനെത്തും

Malayalilife
കാര്‍ത്തി നായകവേഷത്തിലെത്തുന്ന 'ദേവ്'ലെ ഒഫീഷ്യല്‍ ട്രെയിലര്‍ ഇന്ന് പുറത്തുവിടും; ചിത്രം ഫെബ്രുവരി 14ന് പ്രദര്‍ശനത്തിനെത്തും

തീരന്‍ അധികാരം ഒന്‍ട്ര്, കടൈക്കുട്ടി സിംഗം എന്നീ ചിത്രങ്ങള്‍ക്കു ശേഷം കാര്‍ത്തി നായകവേഷത്തിലെത്തുന്ന ദേവ് സിനിമയുടെ ഓഫിഷ്യല്‍ ട്രെയിലര്‍ ഇന്ന് പുറത്തു വിടും. 
രജത് രവിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാകുല്‍ പ്രീത് സിങാണ് നായിക. പ്രകാശ് രാജ്, രമ്യ കൃഷ്ണന്‍, നിക്കി ഗല്‍റാണി, വിദ്നേഷ്, കാര്‍ത്തിക് മുത്തുരാമന്‍ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. എസ്. ലക്ഷ്മണ്‍ കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഹാരിസ് ജയരാജ് ആണ്. ചിത്രം തമിഴിലും തെലുങ്കിലും റിലീസ് ചെയ്യും. ചിത്രം ഫെബ്രുവരി 14ന് പ്രദര്‍ശനത്തിന് എത്തും.ആക്ഷന്‍ എന്റര്‍ടെയ്‌നറായി അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ കാര്‍ത്തിയും സംഘവും മണാലിയില്‍ കുടുങ്ങിയത് വലിയ വാര്‍ത്തയായിരുന്നു.

Read more topics: # Dev movie,# Kaarthi,# trailer
Dev movie official trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES