Latest News

ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാമിലൂടെ മറുപടി നല്‍കി ബിന്ദു പണിക്കരുടെ മകള്‍ ആരുന്ധതി

Malayalilife
ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാമിലൂടെ മറുപടി നല്‍കി ബിന്ദു പണിക്കരുടെ മകള്‍ ആരുന്ധതി

താരങ്ങളെക്കാള്‍ ആരാധകര്‍ക്ക് ഇഷ്ടം അവരുടെ മക്കളുടെ വിശേഷങ്ങള്‍ അറിയാനാണ്. ബിന്ദുപണിക്കരുടെ മകള്‍ അരുന്ധതി ടിക്ടോക്കിലൂടെ ആരാധകര്‍ക്ക് സുപരിചിതയാണ്. ഇപ്പോള്‍ താരപുത്രി ആരാധകരോട് തന്റെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കയാണ്. 

മലയാള സിനിമയിലുള്ള ചുരുക്കം ചില വനിതാ ഹാസ്യതാരങ്ങളില്‍ പ്രമുഖയാണ് നടി ബിന്ദു പണിക്കര്‍. സ്വഭാവനടിയായി ഗൗരവമുള്ള കഥാപാത്രങ്ങളെയും താരം അവതരിപ്പിച്ച് ശ്രദ്ധേയയായിട്ടുണ്ട. നടന്‍ സായ് കുമാറിനെ വിവാഹം കഴിച്ച് മകളുമൊത്ത് കഴിയുന്ന ബിന്ദു പണിക്കര്‍ ഇപ്പോഴും സിനിമയില്‍ സജീവമാണ.് ബിന്ദുവിന്റെ മകള്‍ കല്യാണി എന്നു വിളിക്കുന്ന അരുദ്ധതിയുടെ വീഡിയോകള്‍ ക്ഷണനേരം കൈാണ്ടാണ് വൈറലായി മാറുന്നത്. പല താരങ്ങളുടെയും മക്കളുടെ വീഡിയോയ്ക്ക് ഒപ്പമാണ് കല്യാണിയുടെയും വീഡിയോ തംരംഗമാകുന്നത്. നിരവധി പേരെയാണ് താരപുത്രി അനുകരിച്ചിട്ടുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ കല്യാണി കഴിഞ്ഞ ദിവസം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു. നിരവധി പേരായിരുന്നു താരപുത്രിയോട് വിശേഷം തിരക്കാനായി എത്തിയത്.  അഭിനയമാണോ നൃത്തമാണോ ഇഷ്ടമെന്ന ചോദ്യത്തിന്  നൃത്തമെന്നാണ് താരപുത്രി മറുപടി നല്‍കിയത്. സിനിമയില്‍ എന്നു നായിക ആകുമെന്ന തീരുമാനിച്ചിട്ടില്ലെന്നും. ജീവിതം ഉള്‍ക്കൊണ്ട് ആഘോഷിച്ച് മുന്നോട്ട് പോകണമെന്നും പറയുന്നു.

 സൂര്യയേയാണോ വിജയ് യേ ആണോ ഇഷ്ടമെന്ന ചോദ്യത്തിന് സൂര്യയെ എന്നായിരുന്നു മറുപടി. ബിന്ദു പണിക്കര്‍ക്ക് സുഖമല്ലേ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. മീനാക്ഷി ദിലീപിനെ അറിയാമോ എന്ന ചോദ്യത്തിന് അറിയാമെന്നും മീനാക്ഷി തന്റെ സുഹൃത്താണെന്ന് താരം മറുപടി നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ എസ് എച്ച് കോളേജില്‍ ബികോമിന് പഠിക്കുകയാണ് കല്യാണി. സിനിമയില്‍ അഭിനയിക്കുന്നതിനെ പറ്റി പ്ലാനുകളൊന്നുമില്ലെന്നും ടിക്ടോക്കില്‍ പോസ്റ്റ് കണ്ട അമ്മ എന്തു പറഞ്ഞുവെന്ന ചോദ്യത്തിന് ഒന്നും പറഞ്ഞില്ലെന്നും അത് ആസ്വദിക്കാറുണ്ടെന്നും താരപുത്രി മറുപടി നല്‍കി. തനിക്ക് തട്ടുകടയിലെ ആഹാരമാണ് ഇഷ്ടമെന്നും കല്യാണി പറയുന്നു. ചേട്ടനോ ചേച്ചിയോ ഉണ്ടോ എന്നും  ഇല്ലെങ്കില്‍ ഒറ്റപ്പെടല്‍ തോന്നില്ലേ എന്നുമുളള ചോദ്യത്തിന് താന്‍ ഒറ്റ മകള്‍ ആണെന്നും ഒറ്റപ്പെടല്‍ തോന്നിയിട്ടില്ല എന്നാല്‍ തന്റെ ഏറ്റവും വലിയ വിഷമങ്ങളിലൊന്ന് അതാണെന്നും കല്യാണി പറയുന്നു. അമ്മ ഹ്യൂമര്‍ ചെയ്യുന്നതിലും സീരിയസ് റോള്‍സ് ചെയ്യുന്നതാണ് തനിക്ക് ഇഷ്ട്മെന്നും താരപുത്രി പറയുന്നു. സിംഗിള്‍ ആണോ എന്ന ചോദ്യത്തിന് സമാധാനമുണ്ടെന്നായിരുന്നു മറുപടി. ആരാധകരുടെ നിരവധി ചോദ്യങ്ങള്‍ക്ക് കല്യാണി മറുപടി നല്‍കിയിട്ടുണ്ട്. ബിന്ദു പണിക്കറുടെ ആദ്യ വിവാഹത്തിലെ മകളാണ് അരുന്ധതി. അരുന്ധതിയുടെ അച്ഛന്‍ 2003ലാണ് മരണപ്പെടുന്നത്. നേരത്തെ ടിക് ടോക് വീഡിയോകളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് അരുന്ധതി. സായ്കുമാറിനും ബിന്ദു പണിക്കര്‍ക്കുമൊപ്പമുള്ള അരുന്ധതിയുടെ ടിക് ടോക് വീഡിയോകള്‍ വൈറലായിരുന്നു. കല്യാണിയുടെ അച്ഛന്‍ 2003 ല്‍ മരണപ്പെട്ടിരുന്നു ശേഷം 2009ലായിരുന്നു സായ് കുമാറും ബിന്ദുപണിക്കറും വിവാഹിതരായത്.

aundadhi answerd to fans question

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES