നടന് ആദിത്യന്‍ ജയനും നടി അമ്പിളിയും വിവാഹിതരായത് മുതല്‍ കേള്‍ക്കുന്ന ആരോപണമാണ് ആദിത്യന്‍ സ്വന്തം കുഞ്ഞിനെ നോക്കാറില്ല എന്നത്. അമ്പിളിക്കും മകന്‍ അപ്പുവിനുമൊപ്പമാണ് ആദിത്യന്‍ കഴിയുന്നത്. സ്വന്തം മകനെ പോലെയാണ് അപ്പുവിന് ആദിത്യന്‍ കരുതല്‍ നല്‍കുന്നത്. കഴിഞ്ഞദിവസം അപ്പുവിന് സൈക്കിള്‍ വാങ്ങി നല്‍കുന്ന ഒരു വീഡിയോ ആദിത്യന്‍ പങ്കുവച്ചിരുന്നു. അതിന് താഴെ ആദിത്യന്‍ സ്വന്തം കുഞ്ഞിനെ നോക്കാറില്ലെന്നും അപ്പുവിനോടുള്ള സ്‌നേഹം പ്രകടനം മാത്രമാണെന്നും കമന്റുകള്‍ എത്തിയിരുന്നു. അമ്പിളിയുടെ ആദ്യ ഭര്‍ത്താവ് ലോവലിനെ അമ്പിളിയും ആദിത്യനും അപ്പുവിനെ കാണിക്കാറില്ലെന്നും കമന്റെത്തിയിരുന്നു. ഇപ്പോള്‍ ഹൃദയം നുറുങ്ങും വേദനയോടെ അമ്പിളി ചില വെളിപ്പെടുത്തലുകള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ്.
എന്റെ കുഞ്ഞിനെ ഇപ്പോള്‍ ഒരാള്‍ മകനെ പോലെ നോക്കുന്നതാണോ കുറ്റം അതോ ജോളി ചെയ്ത പോലെ സയനൈഡ് കൊടുത്തു കൊല്ലണോ? എന്നാണ് അമ്പിളി ഫേസ്ബുക്കില്‍ കുറിച്ചത്. 2019 ജനുവരി 25ന് പറഞ്ഞത് ആദിത്യന്‍ കുഞ്ഞിനെ നോക്കില്ല കൊല്ലുമെന്നാണ് ഇപ്പോള്‍ നോക്കിയപ്പോള്‍ അത് കുറ്റം,പിന്നെ ഞങ്ങള്‍ പോസ്റ്റ് ഇടുന്നത് ഞങ്ങളുടെ ഫേസ് ബുക്കില്‍ ആണ്. അത് ഞങ്ങളുടെ സുഹൃത്തുകളും ഞങ്ങളെ ഇഷ്ടപെടുന്നവരും അറിയാന്‍ ആണ്. അത് മാധ്യമങ്ങള്‍ വാര്‍ത്ത ആക്കുന്നത് ഞങ്ങളോടുള്ള സ്‌നേഹം കൊണ്ടാണ് അതിന്റെ അടിയില്‍ വന്നിട്ട് കമന്റ് ഇടുന്നത് നല്ലതാ പക്ഷേ കാര്യം അറിഞ്ഞിട്ടു വേണം.
കോടതി അനുവദിച്ച 2500 രൂപ പോലും തരാത്ത മാന്യമാരാണ് കൂട്ടുകാരെ കൊണ്ട് കമന്റ് ഇടീപ്പിക്കുന്നത്. ഒന്നും കൊടുക്കാന്‍ കഴിവില്ലേല്‍ മിണ്ടാതെ ഇരിക്ക്. കൂടെ ഉള്ളപ്പോള്‍ സ്വന്തം കാര്യം നോക്കിയാണല്ലോ ജീവിച്ചത് ഇങ്ങനെ രണ്ടു പേര് ഉള്ളത് പോലും ഓര്‍ത്തില്ല, ഇപ്പോള്‍ സ്വന്തം കുറവ് മറച്ചു വെച്ച് നാണമില്ലാതെ പുറകെ നടക്കുന്നു, ഇനി ചില രേഖകള്‍ ഞാന്‍ അങ്ങ് പുറത്തു വിട്ടാല്‍ കുടുംബം അടക്കം നാറും. ജോളിമാര് എവിടെ ഒക്കെ ഉണ്ടെന്നു പറയണോ ഞാന്‍......ലോവലിന്റെ കുറേ നാണമില്ലാത്ത കൂട്ടുകാര് എന്റെ വീട്ടില്‍ വന്ന് കൂട്ടുകാരന്റെ കുറ്റം പറഞ്ഞിരുന്നു.
ഞങ്ങളാണ് അപ്പുവിന് ഡ്രസ്സ് വാങ്ങി അവന്റെ കയ്യില്‍ കൊടുത്ത് വിട്ടത് എന്ന് ഇവിടെ വന്നു വിളമ്പിയിട്ടു കമന്റ് ഇട്ടു കൂട്ടുപിടിക്കുന്നു കഷ്ടം'പിന്നെ വേറെ ഒരാളുടെ കുഞ്ഞിനെ പൊന്നു പോലെ സ്‌നേഹിക്കുന്ന ഈ മനുഷ്യന്‍ സ്വന്തം കുഞ്ഞിനെ എങ്ങനെ സ്‌നേഹിച്ചു ഇപ്പോള്‍ എങ്ങനെ സ്‌നേഹിക്കുന്നു എന്ന് എനിക്ക് അറിയാം.എന്റെ കുഞ്ഞിനെ കോടതി കയറ്റിയത് പോലെ ആ കുഞ്ഞിനെ കോടതി കയറ്റാത്തത് ആ കുഞ്ഞിന്റെ ഭാവിയെ ഓര്‍ത്താണ്,നേരത്തെ എന്റെ വീട്ടുകാരോടും എന്നോടും കാണിച്ച ഷോ ഇനി കാണിക്കാന്‍ നോക്കണ്ട. നാണംകെട്ടു പോകും,ഇവിടെ ഞങ്ങളെക്കാളും വലിയ താരങ്ങള്‍ വേറെ കല്യാണം കഴിക്കുന്നു സ്വന്തം കുഞ്ഞിനെ പോലെ വേറെ ഒരാളുടെ കുഞ്ഞിനെ നോക്കുന്നു പിന്നെ പ്രസവിക്കുന്നു. ആ കുഞ്ഞിന്റെ അമ്മ ആ അച്ഛന്റെയും അമ്മയുടെയും പുറകില്‍ പോകുന്നില്ല മാന്യതകൊണ്ടും കുഞ്ഞുങ്ങള്‍ സുരക്ഷിതമായി ഇരിക്കണം എന്ന്ത് കൊണ്ടുമാണ് അത്. ഞങ്ങളുടെ രണ്ടു മക്കളും സുരക്ഷിതമായിട്ടാണ് ഇന്നു കഴിയുന്നത്??
കുഞ്ഞിനെ കാണിക്കുന്നില്ല പോലും കാണാന്‍ വന്നപ്പോള്‍ ഉണ്ടായ സംഭവങ്ങള്‍ എല്ലാം ഇവിടെ ഉണ്ട്, 5 വയസ്സ് വരെ സ്‌നേഹിക്കാത്ത സ്‌നേഹം ഇനി കാണിക്കാന്‍ പോകുന്നത് നുണ പറഞ്ഞാണോ? അതില്‍ ഒരു അന്തസ്സ് വേണം, നിങ്ങള്‍ വാ കൊണ്ട് പറയും ഞാന്‍ തെളിവ് കൊണ്ട് സംസാരിക്കും.
സത്യം വിട്ടു ഒരു പ്രവര്‍ത്തിയും ഇന്നുവരെ ഞാന്‍ ചെയ്തിട്ടില്ല, എന്റെ അപ്പു വയറ്റില്‍ ഉള്ളപ്പോള്‍ നല്ല ആഹാരം കഴിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. വേണ്ട സമാധാനം കിട്ടിയിട്ടില്ല. ഇന്ന് എനിക്ക് കിട്ടുന്നു എല്ലാം. അത് ഈശ്വരന് അല്ലാതെ ആര്‍ക്കും തകര്‍ക്കാന്‍ ആകില്ല. വ്യക്തി വിരോധം വെച്ച് തൊഴില്‍ വരെ നശിപ്പിക്കുന്നു. അത്ര വിഷമം ഉണ്ടായിട്ടും ചിരിച്ചു കൊണ്ട് എന്റെ മോന്റെയും എന്റെയും എന്റെ കുടുംബത്തിന്റെയും സന്തോഷം സാധിച്ചു തരുന്ന ഒരു മനുഷ്യനെ കുറച്ചൊന്നുമല്ല നിങ്ങള്‍ ദ്രോഹിക്കുന്നത്, ഭാര്യവീട്ടില്‍ നിന്നു കമ്മീഷന്‍ അടിക്കുന്ന ഒരാള്‍ അല്ല ആദിത്യന്‍, എന്റെ ഈ അവസ്ഥയായില്‍ എങ്കിലും ജീവിക്കാന്‍ വിട് ആദിത്യന്റെ് കുറവ് ഞാന്‍ സഹിച്ചോളാം.
ഇനി എന്തായാലും ക്യാഷ് മുടക്കി എന്നെയും എന്റെ കുഞ്ഞിനേയും സോപ്പ് ഇടേണ്ട കാര്യമില്ല കേട്ടോ. അതിന്റെയും ടൈം കഴിഞ്ഞു, പിന്നെ മൂന്നു കൂട്ടുകാരന്മാര് വന്നിരുന്നു കുമ്പസാരിക്കുന്ന വീഡിയോ ഇവിടെ ഉണ്ട്. ലോവല്‍ എന്നെ പറ്റിച്ച കഥകള്‍. എന്റെ പണം മുടക്കി സ്ഥലം വാങ്ങി കമ്മീഷന്‍ അടിച്ചത് വരെ അതങ്ങു പോസ്റ്റ് ചെയ്യും ഞാന്‍. എന്നു പറഞ്ഞാണ് അമ്പിളിയുടെ കുറിപ്പ് അവസാനിക്കുന്നത്.