Latest News

ഒരു പാട്ണര്‍ ഇല്ലാത്തതിന്റെ വിടവ് എപ്പോഴുമുണ്ടായിരുന്നു; അങ്ങിനെയിരിക്കെ 2026 ല്‍ ഒരാള്‍ എന്റെ മുന്നിലേക്ക് വന്നു;എല്ലാം വൈകാതെ പറയാം! വീണ്ടും വിവാഹിതയാകാനൊരുങ്ങുന്നതായി വെളിപ്പെടുത്തി ഗായിക റിമി ടോമി;വെളിപ്പെടുത്തല്‍ സമൂഹമാധ്യമ അക്കൗണ്ടിലൂടെ 

Malayalilife
 ഒരു പാട്ണര്‍ ഇല്ലാത്തതിന്റെ വിടവ് എപ്പോഴുമുണ്ടായിരുന്നു; അങ്ങിനെയിരിക്കെ 2026 ല്‍ ഒരാള്‍ എന്റെ മുന്നിലേക്ക് വന്നു;എല്ലാം വൈകാതെ പറയാം! വീണ്ടും വിവാഹിതയാകാനൊരുങ്ങുന്നതായി വെളിപ്പെടുത്തി ഗായിക റിമി ടോമി;വെളിപ്പെടുത്തല്‍ സമൂഹമാധ്യമ അക്കൗണ്ടിലൂടെ 

സ്വതസിദ്ധമായ ആലാപന ശൈലിക്കൊപ്പം തന്നെ തന്റെ മേക്കോവര്‍ കൊണ്ടും വേദിയിലും സമൂഹമാധ്യമങ്ങളിലും ഒരുപോലെ ആരാധകരെ സൃഷ്ടിച്ച താരണമാണ് റിമിടോമി.ആദ്യം വിവാഹം വേര്‍പെടുത്തിയ ശേഷം ആലാപനത്തിലും റിയാലിറ്റി ഷോ ജഡ്മെന്റിലും ശ്രദ്ധകേന്ദ്രികരിച്ചായിരുന്നു റിമിയുടെ കരിയര്‍.മറ്റൊരു വിവാഹത്തെക്കുറിച്ചൊന്നും താരം വെളിപ്പെടുത്തിയിരുന്നില്ല.എന്നാല്‍ ഇപ്പോഴിത വീണ്ടും വിവാഹിതയാകാനൊരുങ്ങുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് റിമി ടോമി. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് റിമി ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. ഉടന്‍ വിവാഹമുണ്ടാവുമെന്ന് ഗായിക വീഡിയോയില്‍ വ്യക്തമാക്കി. 

കുടുംബം തനിക്കൊപ്പം എന്നുമുണ്ടായിരുന്നുവെന്നും എന്നാല്‍ പാട്ണറുടെ വിടവ് തനിക്ക് അനുഭവപ്പെട്ടിരുന്നുവെന്നും പറഞ്ഞതാരം ഈ വര്‍ഷമാണ് ഒരാള്‍ തന്റെ മുന്നിലേക്ക് വന്നതെന്നും പറയുന്നു.ഗായകനോ.. കോടീശ്വരനോ ഒന്നുമല്ലെന്നും ദൈവം കൊണ്ടുതന്നതുപോലെ എന്ന് തോന്നിക്കുന്ന ഒരാളാണെന്നും റിമി പറയുന്നുു.അധികം വൈകാതെ വ്യക്തിയെ തന്റെ പ്രിയപ്പെട്ട ആരാധകര്‍ക്ക് പരിചയപ്പെടുത്തുമെന്നും റിമി പറയുന്നുണ്ട്. 

'കുടുംബം എന്നും എനിക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍, പാര്‍ട്‌നര്‍ ഇല്ലാത്തതിന്റെ വിടവ് എപ്പോഴുമുണ്ടായിരുന്നു. അത് നികത്താന്‍ അങ്ങനെ ഒരാള്‍ക്ക് മാത്രമേ സാധിക്കൂ. അങ്ങനെയിരിക്കെ 2026-ല്‍ ഒരാള്‍ എന്റെ ജീവിതത്തിലേക്ക് വന്നു. എല്ലാം ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. ആരാണെന്നും എന്താണെന്നും അധികം വൈകാതെ തന്നെ നിങ്ങളുടെ മുന്നിലേക്ക്.ഞാന്‍ പറയാം. അഭിനേതാവോ ഗായകനോ, അറിയപ്പെടുന്ന ആളോ, കോടീശ്വരനോ ഒന്നുമല്ല', റിമി ടോമി പറഞ്ഞു. 'ചുമ്മാ പോയി സെലക്ട് ചെയ്ത് എടുക്കാവുന്നതല്ല ഒരു ലൈഫ് പാര്‍ട്‌നര്‍ എന്നത്. സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കാന്‍ പറ്റുമെന്നും വൈബ് മാച്ചിങ് ആവുമെന്നും ജീവിതത്തില്‍ ഉയരങ്ങളിലെത്താന്‍ പറ്റുമെന്നും, ദൈവം കൊണ്ടുതന്നതുപോലെ എന്ന് തോന്നിക്കുന്ന ഒരാളാണ്', റിമി പറഞ്ഞു. 

'ബാക്കിയെല്ലാം മുന്നോട്ടുജീവിച്ചുകഴിയുമ്പോഴേ പറയാന്‍ കഴിയൂ. എല്ലാ നല്ല വശവും ചീത്ത വശവും കുറച്ചുനാളുമുമ്പ് ഞങ്ങള്‍ പരസ്പരം മനസിലാക്കി. നല്ലൊരു ജീവിതം കിട്ടുമെന്ന് പ്രതീക്ഷ തോന്നിയപ്പോഴാണ് ഈ തീരുമാനം എടുത്തത്. ഉടനെ ഉണ്ടാവുമെന്ന് വിചാരിക്കുന്നു. എല്ലാം ദൈവത്തിന്റെ കൈയിലാണ്. ശുഭാപ്തി വിശ്വാസത്തോടെയാണ് പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്നത്', അവര്‍ കൂട്ടിച്ചേര്‍ത്തു. 

വ്യത്യസ്തമായ ആലാപന ശൈലിയോടെ മലയാളി മനസ്സിലിടം നേടിയ റിമി 'മീശമാധവന്‍' എന്ന ചിത്രത്തില്‍ വിദ്യാസാഗര്‍ സംഗീതം നല്‍കിയ 'ചിങ്ങമാസം വന്നുചേര്‍ന്നാല്‍' എന്ന ഗാനത്തിലൂടെ അരങ്ങേറിയ ഗായികയാണ് റിമി ടോമി. സ്റ്റേജ് ഷോകളിലെ ഊര്‍ജസ്വലമായ പ്രകടനങ്ങളിലൂടെയാണ് റിമി ശ്രദ്ധ നേടിയത്. നടിയായും ടെലിവിഷന്‍ അവതാരകയായും റിമി തിളങ്ങി. ഭാഷകള്‍ പഠിക്കൂ 2008ലായിരുന്നു റിമിയും വ്യവസായി റോയ്‌സും തമ്മിലുള്ള വിവാഹം.നീണ്ട 11 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും 2019-ല്‍ നിയമപരമായി വിവാഹമോചനം നേടി.

താരം പങ്കുവെച്ച വിവാഹ വിശേഷത്തിന്റെ വീഡിയോയ്ക്ക് താഴെ കവിഞ്ഞൊഴുകുന്ന ആരാധകരുടെ സ്‌നേഹപ്രകടനങ്ങള്‍ ആണ്.നാളുകളായി കേള്‍ക്കാന്‍ ആഗ്രഹിച്ച വാര്‍ത്തയാണിതെന്നും നല്ലൊരു കുടുംബജീവിതവും മികച്ചൊരു ജീവിതപങ്കാളിയെയും ഏറ്റവും കൂടുതല്‍ അര്‍ഹിക്കുന്ന വ്യക്തിയാണ് റിമിയെന്നുമാണ് കമന്റ് ബോക്‌സുകളില്‍ നിറയുന്ന പ്രതികരണങ്ങള്‍. 

Read more topics: # റിമിടോമി.
rimi tomi getting married

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES