മലയാളികളുടെ ഇഷ്ട നടന്‍ കൃഷ്ണകുമാറിന്റെ മൂത്ത മകള്‍ അഹാനാ കൃഷ്ണയാണ് മലയാള സിനിമയിലെ ഇപ്പോഴത്തെ താരം.
കുട്ടിക്കാലം മുതലേ തന്നെ ഷൂട്ടിങ് സെറ്റും ലൊക്കേഷനുമൊക്കെ തനിക്ക് പരിചിതമായിരുന്നെങ്കിലും ഭാവിയില്‍ താനും സിനിമയിലേക്ക് എത്തുമെന്നോ താരമായി മാറുമെന്ന കാര്യത്തെക്കുറിച്ചൊന്നും മുന്‍പ് ചിന്തിച്ചിരുന്നില്ലെന്ന് താരം പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാനാ മലയാള സിനിമയില്‍ തുടക്കം കുറിച്ചത്. ആദ്യ സിനിമക്കു ശേഷം തനിക്ക് കുറേ നാളത്തേക്ക് അവസരം ഒന്നും ലഭിച്ചിരുന്നില്ലന്നും താരം പറഞ്ഞിരുന്നു.
അവസരങ്ങള്‍ വൈകിയാണ് അഹാനയെ തേടി എത്തിയതെങ്കിലും ഒന്നിന് പിറകെ ഒന്നൊന്നായി ഹിറ്റ് ചിത്രങ്ങളുമായി നിറഞ്ഞുനില്‍ക്കുകയാണ് ഇപ്പോള്‍ ഈ താരം.ചെയ്യുന്ന സിനിമകളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണെന്നതാണ് പ്രധാന പ്രത്യേകത. ലൂക്കയ്ക്കും പതിനെട്ടാം പടിക്കും ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അഭിനയം കൂടാതെ അഹാനാ മികച്ച ഗായികയും നര്‍ത്തകിയും കൂടിയാണ്.സോഷ്യല്‍ മീഡിയയിലും താരം ഏറെ സജീവമാണ്.താരം പങ്കുവെക്കുന്ന ചിത്രങ്ങള്‍ നിമിശ നേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുക്കുന്നതും.ഫാഷനില്‍ പരീക്ഷണം നടത്തി ഇടയ്ക്കിടയ്ക്ക് താരപുത്രി എത്താറുണ്ട്. അത്തരത്തിലുള്ള പരീക്ഷണങ്ങള്‍ക്ക് ആരാധകരും കൈയ്യടിക്കാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസം ചുവന്ന നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ വസ്ത്രമണിഞ്ഞുള്ള ചിത്രവുമായി താരമെത്തിയിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം തരംഗമായി മാറിയത്. ഇതിന് പിന്നാലെയായി ട്രോളര്‍മാരും സജീവമായി എത്തിയിരുന്നു
ബാലരമയിലെ ഡാകിനിയുമായുള്ള രസകരമായ താരതമ്യപ്പെടുത്തലുകളായിരുന്നു ട്രോളന്‍മാര്‍ എത്തിയത്.
രസകരമായ ട്രോള്‍ അഹാനയും ഷെയര്‍ ചെയ്തിരുന്നു.ക്യൂട്ട് കുട്ടൂസന്‍മാരെ സ്വാഗതം എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്്.സ്വന്തം ട്രോളുമായെത്തിയ താരപുത്രിയെ അഭിനന്ദിച്ച് ആരാധകരും എത്തിയിട്ടുണ്ട്. നേരത്തെ അജു വര്‍ഗീസായിരുന്നു ഇത്തരത്തില്‍ സ്വന്തം ട്രോളുമായി എത്തിയിരുന്നത്. അഹാന അജുവിന് വെല്ലുവിളിയാവുമോയെന്ന തരത്തിലുള്ള കമന്റുകളും താരത്തിന്റെ പോസ്റ്റുകള്‍ക്ക ലഭിച്ചിടുണ്ട്.