Latest News

പത്താം ക്ലാസ് പരീക്ഷയില്‍ കിട്ടുന്ന മാര്‍ക്കല്ല, മറിച്ച് നിങ്ങള്‍ ചെയ്യുന്ന ഓരോ കാര്യങ്ങളോടും വച്ചു പുലര്‍ത്തുന്ന മനോഭാവമാണ് നിങ്ങളെ അടയാളപ്പെടുത്തുക; ആശംസകള്‍ നേര്‍ന്ന് പൂര്‍ണിമ ഇന്ദ്രജിത്ത്

Malayalilife
പത്താം ക്ലാസ് പരീക്ഷയില്‍ കിട്ടുന്ന മാര്‍ക്കല്ല, മറിച്ച് നിങ്ങള്‍ ചെയ്യുന്ന ഓരോ കാര്യങ്ങളോടും വച്ചു പുലര്‍ത്തുന്ന മനോഭാവമാണ് നിങ്ങളെ അടയാളപ്പെടുത്തുക; ആശംസകള്‍ നേര്‍ന്ന് പൂര്‍ണിമ ഇന്ദ്രജിത്ത്

അമ്മ എന്ന രണ്ടക്ഷരം എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരിലും ഉണ്ടാകുന്നത് ഒരേ തരത്തിലുളള വികാരമാണ് . മക്കളും അമ്മയും തമ്മില്‍ ഉളള ബന്ധവും അടുപ്പവും എല്ലാം ഊട്ടിയുറപ്പിക്കുന്നത് സ്‌നേഹത്തിലൂടെയും, കരുതലിലൂടെയുമാണ് . എന്നാല്‍ അത്തരത്തില്‍ മക്കള്‍ക്ക് സ്‌നേഹവും സൗഹ്യദവുമെല്ലാം പകരുന്ന ഒരു അമ്മയാണ് പൂര്‍ണിമ ഇന്ദ്രജിത്ത് .ഇന്ന്  ഒരേ സ്വരത്തില്‍  പൂര്‍ണിമയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലും എല്ലാവരും പറയുന്നത് ഏറ്റവും മികച്ച അമ്മയാണ് പൂര്‍ണിമ എന്നതാണ് . 

താരം ഇന്‍സ്റ്റഗ്രാമിലൂടെ പ്രാര്‍ഥനയെ എടുത്ത് മകള്‍ക്കും പത്താംക്ലാസ് പരീക്ഷ എഴുതുന്ന മറ്റു കുട്ടികള്‍ക്കും ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള ഒരു പോസ്റ്റ് പങ്കുവയ്ച്ചിരിക്കുകയാണ് . ''ഇക്കുറി പത്താംക്ലാസ് പരീക്ഷ എഴുതുന്ന എല്ലാ ചാമ്പ്യന്‍മാരും ദയവായി മനസിലാക്കണം പരീക്ഷയില്‍ കിട്ടുന്ന മാര്‍ക്കല്ല, മറിച്ച് നിങ്ങള്‍ ചെയ്യുന്ന ഓരോ കാര്യങ്ങളോടും വച്ചു പുലര്‍ത്തുന്ന മനോഭാവമാണ് നിങ്ങളെ അടയാളപ്പെടുത്തുന്നതും, അതാണ് നിങ്ങളെന്ന വ്യക്തിയും ''എന്നാണ് പൂര്‍ണിമ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത് . 

ഒരു സുഹൃത്തിനെ പോലെയാണ് മക്കളായ പ്രാര്‍ഥനയോടും നക്ഷത്രയോടും താരം പെരുമാറുന്നത് . മോഹന്‍ലാല്‍ എന്ന ചിത്രത്തില്‍ ലാലേട്ട എന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രാര്‍ഥനയാണ് . ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി  ഈ ഗാനം  മകള്‍ സ്റ്റേജില്‍ ആലപിക്കുന്ന സമയത്ത് ഏറെ അഭിമാനത്തോടെയായിരുന്നു പൂര്‍ണിമ ആ കാഴ്ച കണ്ട് ആസ്വധിച്ചത് . എന്നാല്‍ അടുത്തിടെ പ്രാര്‍ഥന അമ്മയ്ക്കായി പാടിയ പാട്ടും ഏറെ പ്രക്ഷക ശ്രദ്ധനേടുകയും ചെയ്തിരുന്നു. പ്രാര്‍ഥന തന്റെ അമ്മയ്ക്ക് വേണ്ടി 'ബാദല്‍ ഓര്‍ ബിജ്ലി' എന്ന പാക്കിസ്ഥാനി ചിത്രത്തിന് ഫയാസ് ഹാഷ്മി സംഗീത സംവിധാനം ചെയ്ത് ഫരീദ ഖാനും പാടിയ 'ആജ് ജാനേ കി സിദ് നാ കരോ' എന്ന ഗാനമാണ് ആലപിച്ചത് . 

Read more topics: # poornima indrajith ,# instagram post
poornima indrajith instagram post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES