എഫ് എമ്മുകള്‍ കേള്‍ക്കുന്നവര്‍ക്ക് സുപരിചനായ വ്യക്തയാണ് ആര്‍ ജെ കിടിലം ഫിറോസ്. പ്രമുഖ ആര്‍ജെ എന്നതിലുപരി ചെറിയ വേഷങ്ങള്‍ ചെയ്ത് ഒടുവില്‍ നായകനായി അഭിനയിക്കുന്ന സിനിമാനടനുമാണ് അദ്ദേഹം. 92.7 ബിഗ് എഫ് എം മലയാളം തിരുവനന്തപുരം സ്റ്റേഷന്‍ ഹെഡായ ഫിറോസ് ഫിറോസ്, ഒട്ടനവധി ജീവകാരുണ്യ, സന്നദ്ധ പ്രവര്‍ത്തനങ്ങളിലും പങ്കാളിയാണ്. പലകുറി റേഡിയോ മാരത്തോണുകള്‍ നടത്തി ലോക റെക്കോര്‍ഡിട്ട വ്യക്തി കൂടിയാണ്. ഇപ്പോഴിതാ ഫിറോസിന്‍െ ഒരു ഫേബ്‌സുക്ക് പോസ്റ്റ് വൈറലാകുകയാണ്.
ചില കല്യാണചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടുള്ള ഫിറോസിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. 92.7 ബിഗ് എഫ് എം മലയാളം ദത്തെടുത്ത് വിവാഹം കഴിപ്പിച്ച താര എന്ന പെണ്‍കുട്ടിയുടെ വിവാഹചിത്രങ്ങളാണ് ഇത്. എന്റെ നെഞ്ചില്‍ ചേര്‍ന്നു നിന്നു കരയുന്ന ഇവളുണ്ടല്ലോ ,അഭിമാനത്തോടെ പറയും ഞങ്ങള്‍ ദത്തെടുത്തു അന്തസായി കെട്ടിച്ചയച്ച കുട്ടിയാണ് എന്ന് വാചകത്തോടെയാണ് ഫിറോസിന്റെ കുറിപ്പ് തുടങ്ങുന്നത്. തന്‌റെ പെങ്ങള്‍ എന്നു തന്നെയാണ് ഫിറോസ് പരിചയപ്പെടുത്തുന്നത്. ലിബിന്‍ എന്ന പേരുള്ള ചെറുപ്പക്കാരനാണ് ആരോരും ഇല്ലാത്ത താരയുടെ കൈ പിടിച്ചത്. ഫേസ്ബുക്ക് കൂട്ടായ്മയിലൂടെയാണ് ഫിറോസ് ഉള്‍പെടുന്ന 92.7 ബിഗ് എഫ് എം മലയാളം താരയുടെ വിവാഹം നടത്തിയത്. വിവാഹം മാത്രമല്ല നടത്തിയത് താരയ്ക്ക് വീടു പോലും ഇവര്‍ വച്ചു നല്‍കി. ചെറിയ ഒരു ചടങ്ങിലൊന്നുമല്ല താരയുടെ വിവാഹം നടത്തിയത്. നല്ലൊരു ഓഡിറ്റോറിയത്തില്‍ 1500 പേരെയും ക്ഷണിച്ചു ഒന്നാംതരം സദ്യയും വിളമ്പിയാണ് താരയെ കെട്ടിച്ചു വിട്ടുതെന്ന് ഫിറോസ് പറയുന്നു. സ്വര്‍ണം നല്‍കി നാട്ടുകാര്‍ സഹായിച്ചെന്നും ഫിറോസ് കുറിച്ചിട്ടുണ്ട്. ഒപ്പം തന്നെ താന്‍ ഫേസ്ബുക്കില് ഈ വിവരങ്ങള്‍ പങ്കുവയ്ക്കുന്നത് പ്രശസ്തിക്ക് വേണ്ടിയല്ലെന്നും ശ്രമിച്ചാല്‍ എല്ലാവര്‍ക്കും ഫേസ്ബുക്കിലൂടെ നന്‍മ ചെയ്യാനാകുമെന്ന് തെളിയിക്കാനാണെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. ഫിറോസിന്റെ കുറിപ്പ് ഇങ്ങനെയാണ്-
താര എന്നാണ് എന്റെയീ പെങ്ങളൂട്ടിയുടെ പേര് .അമ്മയില്ല ,കയറിക്കിടക്കാന്‍ വീടില്ല ,പഠിക്കാന്‍ വഴിയില്ല ,പലപ്പോഴും പച്ചപ്പട്ടിണി !!!
ഇപ്പൊ അമ്മയില്ലാത്ത അവള്‍ക്കൊപ്പം ഒരു നാട് മുഴുവനുണ്ട്. പൊന്നുപോലെ നോക്കാന്‍ ലിബിന്‍ എന്ന നെഞ്ചുറപ്പുള്ള ഭര്‍ത്താവുണ്ട് !അവള്‍ക്കൊരു വീട് ഞങ്ങള്‍ മുന്‍കൈയെടുത്ത് നല്‍കി .പഠിപ്പിച്ചു !നാട്ടുകാരോട് മുഴുവന്‍ പറഞ്ഞു പതിനെട്ടര പവന്‍ സ്വര്‍ണമിട്ടു കെട്ടിച്ചയച്ചു !അതും നല്ലൊരു ഓഡിറ്റോറിയത്തില്‍ 1500 പേരെയും ക്ഷണിച്ചു ഒന്നാംതരം സദ്യയും വിളമ്പി കെട്ടിച്ചു വിട്ടു .
എന്തിനാ ഇപ്പോ ഇത് ഒന്നൂടി ഓര്‍ത്തതെന്നോ ?
ഫേസ്ബുക്കിലൂടെ നന്‍മ ചെയ്യാനാകും ,
ഇറങ്ങിത്തിരിച്ചാല്‍ ആര്‍ക്കും തളര്‍ത്താനാകില്ല എന്ന് എന്നെത്തന്നെ ഒന്നോര്‍മിപ്പിക്കാന്‍ !
നല്ലതു ചെയ്തിട്ട് ഫേസ്ബുക്കില്‍ ഇടുന്നതെന്താ എന്ന് ചോദിക്കുന്നവര്‍ക്കുള്ള ഉത്തരമാണിത് .
ഇവളെ ഞങ്ങള്‍ക്ക് കാണിച്ചു തന്നതും ,പഠിപ്പിക്കാനായതും ,വീട് വച്ചുകൊടുക്കാന്‍ ആയതും ,കല്യാണം നടത്താനായതും ഒക്കെ ഫേസ്ബുക് പേജുകള്‍ ഉള്ളതു കൊണ്ട് കൂടിയാണ് !
വലം കൈ ചെയ്യുന്നത് ഇടം കൈ അറിയണം !അത്രന്നെ.അറിഞ്ഞാല്‍ ആര്‍ക്കെങ്കിലുമൊക്കെ നല്ലത് ലഭിക്കും .അറിഞ്ഞില്ലെങ്കില്‍ വലിയ മാറ്റമൊന്നുമില്ലാതെ രാഷ്ടീയോം മതോം ചര്‍ച്ചചെയ്ത നമ്മള്‍ സമയം കളയും എന്ന് വാചകത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.