Latest News

വിവാഹദിനത്തില്‍ സമ്മാനമായി നിത അംബാനി മരുമകള്‍ക്ക് നല്‍കിയത് 300 കോടിയുടെ വജ്ര നെക്ലസ്; നെക്ലസ് നിര്‍മ്മിച്ചത് ലോകപ്രശ്ത ആഭരണനിര്‍മ്മാതാക്കളായ മൗവാഡിയ; പ്രത്യേക ഡിസൈനില്‍ ഒരുക്കിയ നെക്ലസ് നിര്‍മ്മിച്ചത് ഗിന്നസ് ബുക്കില്‍ തന്നെ ഇടം നേടിയ വജ്രങ്ങള്‍ ഉപയോഗിച്ച്

Malayalilife
 വിവാഹദിനത്തില്‍ സമ്മാനമായി നിത അംബാനി മരുമകള്‍ക്ക് നല്‍കിയത് 300 കോടിയുടെ വജ്ര നെക്ലസ്; നെക്ലസ് നിര്‍മ്മിച്ചത് ലോകപ്രശ്ത ആഭരണനിര്‍മ്മാതാക്കളായ മൗവാഡിയ; പ്രത്യേക ഡിസൈനില്‍ ഒരുക്കിയ നെക്ലസ് നിര്‍മ്മിച്ചത് ഗിന്നസ് ബുക്കില്‍ തന്നെ ഇടം നേടിയ വജ്രങ്ങള്‍ ഉപയോഗിച്ച്

വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകന്‍ ആകാശ് അംബാനിയുടെയും ബ്ലൂ റോസ് ഡയമണ്ട്സ് ഉടമ റസല്‍ മേത്തയുടെ മകള്‍ ശ്ലോക മെഹ്തയും തമ്മില്‍ നടന്ന ആഡംബര വിവാഹത്തിന്റെ അലയൊലികള്‍ മായും മുമ്പ് ഇപ്പോള്‍ ആകാശിനും ശ്ലോകയ്ക്കും കിട്ടിയ വിവാഹസമ്മാനങ്ങളുടെ വാര്‍ത്തയാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്.

ആഡംബരത്തിന്റെ കൊടുമുടിയിലായിരുന്നു അകാശിന്റെയും ശ്ലോകയുടെയും വിവാഹം. ആഘോഷപരിപാടികളും താരസാന്നിധ്യവും കൊണ്ട് വിവാഹം ലോകശ്രദ്ധ നേടി. ചടങ്ങുകളും ആഘോഷപരിപാടികളും അവസാനിച്ചെങ്കിലും വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കയാണ് ആകാശിന്റെ കല്യാണവിശേഷങ്ങള്‍. ആകാശിനും ശ്ലോകയ്ക്കും കിട്ടിയ വിവാഹസമ്മാനങ്ങളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. അതേസമയം നിത അംബാനി കുടുംബത്തിലെ ആദ്യ മരുമകള്‍ക്ക് നല്‍കിയ വിലയേറിയ സമ്മാനമാണ് ഇപ്പോള്‍ കേള്‍ക്കുന്നവരുടെ കണ്ണുതള്ളിക്കുന്നത്.

നിത അംബാനി ശ്ലോകയ്ക്ക് സമ്മാനമായി നല്‍കിയത് വജ്ര നെക്ലേസ് ആണെന്നും 300 കോടിയാണ് ഇതിന്റെ വിലയെന്നുമാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ എത്തുന്നത്. പാരമ്പര്യമായി സൂക്ഷിക്കുന്ന സ്വര്‍ണ നെക്ലേസ് കുടുംബത്തിലെ മൂത്തമരുമകള്‍ക്ക് സമ്മാനിക്കുന്നതാണ് അംബാനി കുടുംബത്തിലെ രീതി. എന്നാല്‍ ഇതുന് പുറമേ ശ്ലോകയ്ക്കു പ്രത്യേകമായി എന്തെങ്കിലും നല്‍കണമെന്നു നിത തീരുമാനിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് വജ്രം കൊണ്ടുള്ള നെക്ലേസ് നിര്‍മിക്കാന്‍ ലോകപ്രശസ്ത ആഭരണ നിര്‍മാതാക്കളായ 'മൗവാഡി'യെ നിത ചുമതലപ്പെടുത്തിയത്. ഏറ്റവും അമൂല്യമായ വജ്രങ്ങള്‍ ഉപയോഗിച്ച് പ്രത്യേക ഡിസൈനിലാണ് മൗവാഡി നെക്ലേസ് ഒരുക്കിയത്. 300 കോടി വിലയുള്ള ഈ നെക്ലേസ് ലോകത്തിലെ ഏറ്റവും വിലയേറിയ ആഭരണമാണത്രേ. ഗിന്നസ് ബുക്കില്‍ തന്നെ ഇടം നേടിയ വജ്രങ്ങള്‍ ഉപയോഗിച്ചാണ് നെക്ലസ് നിര്‍മ്മിച്ചതെന്നാണ് സൂചന

നെക്ലസ് കണ്ട് ശ്ലോക അമ്പരന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ എത്തുന്നത്. അമ്മായി അമ്മയ്ക്ക് തന്നോട് ഇത്ര സ്‌നേഹമുണ്ടെന്ന് അറിഞ്ഞില്ലെന്നായിരുന്നു ശ്ലോകയുടെ പ്രതികരണമെന്നാണ് സൂചന. എന്തായാലും ഇതോടെ അമ്മായി അമ്മയും മരുമകളും തമ്മില്‍ അടുത്ത സ്‌നേഹബന്ധം ഉടലെടുത്തെന്നാണ് അംബാനി കുടുംബത്തോടടുത്ത വൃത്തങ്ങള്‍ പറയുന്നത്. അതേസമയം വിവാഹസമ്മാനമായി ആകാശിനും ശ്ലോകയ്ക്ക് ലഭിച്ച മറ്റൊരു വിലയേറിയ സമ്മാനം സഹോദരി ഇഷയാണ് നല്‍കിയത്. ഒരു ആഡംബര ബംഗ്ലാവായിരുന്നു ഇഷയുടെ സമ്മാനം.

Nita Ambani Surprise Gift for her Daughter in law Shlokha Mehta

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക