വോഗ് മാഗസിന് വേണ്ടി ലേഡി ലൂപ്പര്‍സ്റ്റാര്‍ നയന്‍താര നല്‍കിയ അഭിമുഖം ഏറെ ചര്‍ച്ചയായിരുന്നു. ഏതാണ്ട് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം ഒരു മാഗസിന് അഭിമുഖം നല്കിയത്. മാഗസിന് വേണ്ടി താരം നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഫോട്ടോഷൂട്ടിന്റെ ബാക്കി ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
എന്തുകൊണ്ട് നയന്‍താര തെന്നിന്ത്യന്‍ താരറാണിയായെന്ന് ഈ ചിത്രങ്ങള്‍ പറയുമെന്നും ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ എന്ന പ്രയോഗം പോലും ഈ ചിത്രങ്ങള്‍ക്ക് മുന്നില്‍ അപ്രസക്തമാവുന്നുവെന്നുമാണ് ചിത്രങ്ങള്‍ക്ക് താഴെ ആരാധകര്‍ കുറിക്കുന്നത്..
കോളിവുഡില്‍ സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ചെയ്യുന്ന നടിമാരില്‍ മുന്നിലാണ് നയന്‍താര. മായ, അറം, കോലമാവു കോകില, ഐറ തുടങ്ങിയ സിനിമകള്‍ താരത്തിന്റെ സിനിമാ തിരഞ്ഞെടുപ്പിലെ നിലപാടുകളാണ് കാണിക്കുന്നത്.
മാഗസിന്റെ ഒക്ടോബര്‍ ലക്കത്തിലെ കവര്‍താരങ്ങള്‍ നയന്‍താരയും ദുല്‍ഖര്‍ സല്‍മാനും തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവും ആണ്.ചിരഞ്ജീവി നായകനായെത്തിയ ബിഗ് ബജറ്റ് ചിത്രം സെയ്‌റ നരസിംഹ റെഡ്ഡിയാണ് നയന്‍താരയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. രജനീകാന്തിന്റെ ദര്‍ബാര്‍,വിജയ്യുടെ ബിഗില്‍ എന്നിവയാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍..