വളരെ കുറച്ച് കാലത്തിനുള്ളില്‍തന്നെ സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധതകെ സൃഷ്ടിച്ച താരങ്ങളാണ് ദിയ കൃഷ്ണയും അശ്വിനും. നടന്‍ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയയുടെ ബര്‍ത്ത്ഡേ ആയിരുന്നു ഇക്കഴിഞ്ഞ ദിവസം. അശ്വിനും സുഹൃത്തുക്കള്‍ക്കും ഒപ്പമായിരുന്നു ദിയ പിറന്നാള്‍ ആഘോഷിച്ചത്. തന്റെ പിറന്നാള്‍ ദിവസം പുതിയ വ്‌ളോഗിലൂടെ ദിയ പങ്ക് വച്ചു.
ചിന്നമ്മച്ചിക്കൊപ്പം ബാംഗ്ലൂരാണ് ഞങ്ങള്‍.നാലഞ്ച് വര്‍ഷമായി പിറന്നാള്‍ സമയത്ത് നാട്ടിലുണ്ടാവാറില്ല. എങ്കിലും അമ്മ സിന്ധുവും സഹോദരങ്ങളും ചേര്‍ന്ന് തന്റൈ പിറന്നാള്‍ കേക്ക് കട്ട് ചെയ്തുവെന്നും ദിയ പറയുന്നു.നാട്ടില്‍ ഇല്ലാത്തതിന് അമ്മ നല്ല സങ്കടത്തിലാണെന്നും ഞാന്‍ കാരണം അവര്‍ക്ക് കേക്ക് കഴിക്കാന്‍ പറ്റുന്നുണ്ടല്ലോ എന്നോര്‍ത്ത് സന്തോഷിക്കാമെന്നും ദിയ വീഡിയോയിലൂടെ പറയുന്നു.
കേക്ക് പൊതുവെ ഇഷ്ടമില്ല. ജസ്റ്റ് മുറിക്കാനും ഫോട്ടോയ്ക്ക് പോസ് ചെയ്യാനും മാത്രമേ ഞാന്‍ കൂടാറുള്ളൂ എന്നും ദിയ പറയുന്നു.പൊതുവെ ബലൂണ്‍ ഊതാനും ഡെക്കറേഷനുമെല്ലാം ഞാന്‍ കൂടാറുണ്ട്. ഇത്തവണ അതിനുള്ള എനര്‍ജിയില്ല. കേക്ക് കഴിക്കാനും ഞാന്‍ കൂടില്ലെന്നും അവരോട് പറഞ്ഞിട്ടുണ്ട്. അശ്വിനും സുഹൃത്തുക്കളുമായിരുന്നു അലങ്കാരങ്ങളെല്ലാം ചെയ്തത്. ഇത്തവണ മനോഹരമായൊരു റിംഗായിരുന്നു അശ്വിന്‍ നല്‍കിയത്. മുന്‍പൊരു ബര്‍ത്ത് ഡേയ്ക്ക് അശ്വിന്‍ ഡമയണ്ട് ഇയര്‍ റിംഗ്‌സ് തന്നിരുന്നു. അമ്മ തന്ന ഡയമണ്ട് ബ്രേസ് ലെറ്റ് ഞാനും ഇന്ന് ഇടുന്നുണ്ടെന്നും ദിയ പറഞ്ഞിരുന്നു.
അത്രയും ദിവസം നമ്മളെ ആര്‍ക്കും വേണ്ടായിരിക്കും. ബര്‍ത്ത് ഡേ അന്ന് നമ്മളെ നടുക്ക് പിടിച്ച് നിര്‍ത്തി പാട്ട് പാടുകയായിരുന്നു. നമ്മളെ കൈപിടിച്ച് മിഠായി കൊടുക്കാനും പറയുമായിരുന്നു. കുട്ടിക്കാലത്തെ ബര്‍ത്ത് ഡെ സെലിബ്രേഷന്‍ ഓര്‍ക്കുമ്പോള്‍ അതൊക്കെയാണ് മനസിലേക്ക് വരുന്നതെന്നും ദിയ പറയുന്നുണ്ടായിരുന്നു.
അടുത്ത വര്‍ഷം ഇവിടെ അടുത്ത് ഒരാളെയും ചേര്‍ത്ത് നിര്‍ത്തിയായിരിക്കും ഞാന്‍ കേക്ക് കട്ട് ചെയ്യാന്‍ പോവുന്നത്. പിറന്നാള് ദിവസം സുഹൃത്തുക്കളോടൊപ്പമായി ഡിന്നറിന് പോയതും വീഡിയോയില് കാണിച്ചിരുന്നു. നിരവധി പേരായിരുന്നു വീഡിയോയുടെ താഴെയായി ദിയയ്ക്ക് പിറന്നാളാശംസ അറിയിച്ചെത്തിയത്.