Latest News

ചെവിവേദനയില്‍ തുടക്കം; എംആര്‍ആ എടുത്ത് നോക്കിയപ്പോള്‍ കണ്ടെത്തിയത് തൊണ്ടയ്ക്ക് അങ്ങേ അറ്റത്തായി നാവിന്റെ അടിയില്‍ അസുഖം; തുടര്‍ന്ന് 30 റേഡിയേഷനും അഞ്ച് കീമോയും; 16 കിലോ കുറഞ്ഞു: ട്രീന്റ്‌മെന്റ് കഴിഞ്ഞു; മണിയന്‍ പിള്ള രാജു അസുഖത്തെക്കുറിച്ച് പറഞ്ഞത്

Malayalilife
 ചെവിവേദനയില്‍ തുടക്കം; എംആര്‍ആ എടുത്ത് നോക്കിയപ്പോള്‍ കണ്ടെത്തിയത് തൊണ്ടയ്ക്ക് അങ്ങേ അറ്റത്തായി നാവിന്റെ അടിയില്‍ അസുഖം; തുടര്‍ന്ന് 30 റേഡിയേഷനും അഞ്ച് കീമോയും; 16 കിലോ കുറഞ്ഞു: ട്രീന്റ്‌മെന്റ് കഴിഞ്ഞു; മണിയന്‍ പിള്ള രാജു അസുഖത്തെക്കുറിച്ച് പറഞ്ഞത്

മോഹന്‍ലാലിനൊപ്പം തുടരും എന്ന ചിത്രത്തിലൂടെ മണിയന്‍പിള്ള രാജു ഇടവേളക്ക് ശേഷം സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. ചിത്രത്തിന്റൈ പ്രമോഷനിലും, വിജയാഘോഷ വേളയിലുമെല്ലാം  പങ്കെടുത്ത നടന്റെ ശരീരത്തിലെ മാറ്റം സോഷ്യല്‍മീഡിയയിലടക്കം ചര്‍ച്ചയായതാണ്. ഇപ്പോളിതാ താന്‍ ക്യാന്‍സര്‍ സര്‍വൈവര്‍ ആണെന്ന് വെളിപ്പെടുത്തുകയാണ് മണിയന്‍പിള്ള രാജു. 

ചെവി വേദനയില്‍ നിന്നുമായിരുന്നു തുടക്കമെന്നും എംആര്‍ഐ എടുത്തപ്പോഴാണ് കാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞതെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് തന്റെ രോഗവിവരം മണിയന്‍പിള്ള രാജു വെളിപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷമായിരുന്നു എനിക്ക് കാന്‍സര്‍ വന്നത്. തുടരും സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ഭഭബ്ബയുടെ ഷൂട്ടിംഗിന് പോയി. തിരിച്ചു പോയപ്പോള്‍ ചെവി വേദന. അങ്ങനെ എംആര്‍ഐ എടുത്ത് നോക്കിയപ്പോള്‍ ചെറിയ അസുഖം, തൊണ്ടയുടെ അറ്റത് നാവിന്റെ അടിയില്‍. 30 റേഡിയേഷനും അഞ്ച് കീമോയും ചെയ്തു. സെപ്റ്റംബറില്‍ ട്രീറ്റമെന്റ് എല്ലാം കഴിഞ്ഞു. മരുന്നൊന്നും ഇല്ല. പക്ഷേ 16 കിലോ ഭാരം കുറഞ്ഞു. വേറെ കുഴപ്പമൊന്നും ഇല്ല,' മണിയന്‍പിള്ള രാജുവിന്റെ വാക്കുകളിങ്ങനെ.

'സിനിമയില്‍ വന്നിട്ട് ഇതെന്റെ അന്‍പതാമത്തെ വര്‍ഷമാണ്. ഏപ്രില്‍ 20 ആം തീയതി എനിക്ക് 70 വയസ്സും തികഞ്ഞു. ആഘോഷം...ഒന്നും ഇല്ല'. - മണിയന്‍പിള്ള പറഞ്ഞു.

രോഗബാധ മൂലം 16 കിലോവരെ ഭാരം കുറഞ്ഞെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു. അടുത്തിടെ, സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയ ചിത്രത്തിലും മെലിഞ്ഞ രൂപത്തിലായിരുന്നു മണിയന്‍പിള്ളയെ കണ്ടത്.  ആ ചിത്രം പുറത്തുവന്നപ്പോള്‍ തന്നെ, നടനു എന്തുപറ്റിയെന്ന ആകുലത ആരാധകര്‍ പ്രകടിപ്പിച്ചിരുന്നു. അതിനു പിന്നാലെ അച്ഛന് കാന്‍സര്‍ ആയിരുന്നു എന്നു വെളിപ്പെടുത്തി മകനും നടനുമായ നിരഞ്ജ് രംഗത്തെത്തിയിരുന്നു. 

മോഹിനിയാട്ടം എന്ന ചിത്രത്തിലൂടെയായിരുന്നു മണിയന്‍പിള്ള രാജു അരങ്ങേറിയത്. മണിയന്‍പിള്ള അഥവാ മണിയന്‍പിള്ളയിലൂടെയായിരുന്നു സുധീര്‍ കുമാര്‍ മണിയന്‍പിള്ള ആയത്. കോളേജ് കാലത്ത് തന്നെ അഭിനയമായിരുന്നു അദ്ദേഹം ലക്ഷ്യം വെച്ചത്. നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. അതിന് ശേഷമായിരുന്നു സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, സുരേഷ് കുമാര്‍ സംഘത്തിനൊപ്പമായി സിനിമ സ്വപ്നം കണ്ടവരിലൊരാളായിരുന്നു അദ്ദേഹം.

maniyanpilla raju reveals cancer survivor

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES