സായി പല്ലവി നായികയായി എത്തിയ ഫിദ എന്ന ചി്രതത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് വരുണ്‍ തേജ്. തെലുങ്ക് താരങ്ങളായ വരുണ്‍ തേജും ലാവണ്യ ത്രിപാഠിയും തങ്ങളുടെ കണ്‍മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. വരുണ്‍ തന്നെയാണ് ഈ സന്തോഷവാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്
' ജീവിതത്തിലെ ഏറ്റവും മനോഹരമായ റോള്‍ ഉടന്‍ വരുന്നു'' , എന്നാണ് വരുണ്‍ കുറിച്ചത്.
നിര്‍മാതാവും നടനുമായ നാഗേന്ദ്ര ബാബുവിന്റെ മകനായ വരുണ്‍ തേജ് ചിരഞ്ജീവിയുടെ സഹോദര പുത്രന്‍ കൂടിയാണ്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് വരുണ്‍ നടി ലാവണ്യയെ വിവാഹം ചെയ്തത്. അതേസമയം ഗെഡലകൊണ്ട ഗണേഷ്, ഗാന്ധീവധാരി അര്‍ജുന, ഓപ്പറേഷന്‍ വാലന്റൈന്‍ എന്നിവയാണ് വരുണിന്റെ പുതിയ ചിത്രങ്ങള്‍