നയന്‍താരയുടെ ഓരോ സോഷ്യല്‍ മീഡിയ പോസ്റ്റുകളും ആരാധകര്‍ ഏറെ ഇഷ്ടത്തോടെയാണ് ഏറ്റെടുക്കുന്നത്. ക്കള്‍ ജനിച്ച ശേഷമാണ് നയന്‍താര തന്റെ ഔദ്യോഗികമായ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്. അതിനു ശേഷം മക്കള്‍ക്കും വിഘ്നേഷിനൊപ്പമുള്ള ചിത്രങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ താരം അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ മക്കള്‍ക്കൊപ്പമുളള ചിത്രം പങ്കുവെച്ചിരിക്കുകയാണ് നയന്‍താര. ഉയിരിനും ഉലകിനും ഒപ്പമുളള മനോഹരമായ സെല്‍ഫി ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. 'എല്ലാ ജീവിതത്തിലും ഞാന്‍ നിങ്ങള്‍ രണ്ടുപേരെ തന്നെ തിരഞ്ഞെടുക്കും 'എന്നാണ് നയന്‍ ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്. നയന്‍താര മക്കളോട് പാര്‍ഷ്യാലിറ്റി കാണിക്കുന്നു എന്ന് പറഞ്ഞവര്‍ക്കുളള മറുപടികൂടിയാണിത്.
ബിസിനസ് തിരക്കുകളും സിനിമ തിരക്കുകളും ഉണ്ടെങ്കിലും മക്കളോടൊപ്പമുള്ള സമയം താന്‍ മിസ്സ് ചെയ്യാറില്ല എന്നും, അവര്‍ വന്നതിന് ശേഷം ജീവിതം ആകെ മാറി എന്നും നയന്‍താര ഒരു അവാര്‍ഡ് ഷോയില്‍ പറഞ്ഞിരുന്നു.